2008 സെപ്റ്റംബര്‍ മാസം അവസാനിച്ചപ്പോള്‍ വിക്കിപീഡിയയിലെ സ്ഥിതി വിവരക്കണക്കുകള്‍ താഴെ പറയുന്നവ ആണു. മലയാളം വിക്കിപീഡിയ ഉപയോക്താവായ ജെക്കബ് ജോസ് സ്ഥിരമായി പരിപാലിച്ചു കൊണ്ടിരിക്കുന്ന മലയാളം വിക്കിപീഡിയയുടെ സ്ഥിതി വിവരക്കണക്കുകളുടെ പട്ടികയില്‍ നിന്നുള്ള വിവരങ്ങളാണു ഇതില്‍.

- 2008 സെപ്റ്റംബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ 354 ലേഖനങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. വിക്കിയില്‍ സെപ്റ്റംബര്‍ 30-നു 7775 താളുകള്‍ ഉണ്ട്.

- പേജ് ഡെപ്ത് 119ല്‍ നിന്ന് 118 ആയി കുറഞ്ഞു.

കുറിപ്പ്: സ്റ്റബ്ബുകളുടെ എണ്ണം കൂടുന്നു എന്നും, നിലവിലുള്ള ലേഖനങ്ങളില്‍ ആവശ്യത്തിനു എഡിറ്റ് നടക്കുന്നില്ല എന്നും, പുതിയ ലേഖനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനനുസരിച്ച് അനുബന്ധ താളുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നുമാണൂ ഇത് സൂചിപ്പിക്കുന്നത്. പരിചയസമ്പന്നരായ ഉപയോക്താക്കള്‍ പോലും പുതിയ ലേഖനങ്ങള്‍ എഴുതുന്നതിലാണു ശ്രദ്ധിക്കുന്നത്. സ്റ്റബായി കിടക്കുന്ന ലേഖനങ്ങളും, നിലവാരം കുറഞ്ഞ ലെഖനങ്ങളും മെച്ചപ്പെടുത്തുന്നതിനും കൊടുക്കുന്ന ശ്രദ്ധ പൊതുവെ കുറവാണു. ഈ സ്ഥിതിക്കു മാറ്റമുണ്ടായില്ലെങ്കില്‍ വിക്കിപീഡിയയുടെ നിലവാരം താഴും

- ഇതു വരെയുള്ള എഡിറ്റുകളുടെ എണ്ണം: 2,43,000 അതായതു സെപ്റ്റംബര്‍ മാസം ഏതാണ്ട് 12,000 എഡിറ്റുകള്‍ ആണു മലയാളം വിക്കിപീഡിയയില്‍ നടന്നത്.

- ഇതു വരെ വിക്കിയില്‍ അം‌ഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: 6975 സെപ്റ്റബര്‍ മാസത്തില്‍ ഏതാണ്ട് 400ഒളം പേരാണു പുതുതായി അംഗത്വമെടുത്തത്.

കുറിപ്പ്: ഓഗസ്റ്റ് മാസം ഏറ്റവും കൂടുതല്‍ രെജിസ്റ്റേറ്ഡ് ഉപയോക്താക്കള്‍ ഉള്ള ഇന്ത്യന്‍ വിക്കി എന്ന പദവി തെലുങ്ക് വിക്കി മലയാളം വിക്കിയുടെ കൈയ്യില്‍ നിന്നു തട്ടിയെടുത്തിരുന്നു. സെപ്റ്റംബര്‍ മാസത്തില്‍ മലയാളം വിക്കിപീഡിയ ആ പദവി തിരിച്ചു പിടിച്ചു. പക്ഷെ ഈ പദവി ഒരു നേട്ടം എന്നതിലുപരി കോട്ടമായി കാണാനാണു ഞാന്‍ ഇഷ്ടപ്പെടുന്നത്. വിക്കിപീഡിയയില്‍ രെജിസ്റ്റര്‍ ചെയ്ത 7000ത്തൊളം ആളുകളീല്‍ കുറഞ്ഞതു 5000 ത്തോളം മലയാളികള്‍ (2000ത്തോളം പേര്‍ ഇന്റര്‍ വിക്കി ഉപയോക്താക്കളാണു) വിക്കിപീഡിയ എന്താണെന്നു മനസ്സിലാക്കി മലയാളം വിക്കിപീഡിയയില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷെ അതില്‍ വെറും 50തില്‍ താഴെ പേര്‍ മാത്രമാണു വിക്കിപീഡിയയില്‍ സജീവമായി എഡിറ്റ് നടത്തുന്നത്. അതായതു രെജിസ്റ്റേര്‍ഡ് അംഗങ്ങളുടെ 1% ത്തില്‍ താഴെ പേര്‍ മാത്രം. ഇതു വളരെ ഖേദകരമാണു. രെജിസ്റ്റേര്‍ഡ് അംഗങ്ങളുടെ 5% പേരെങ്കിലും വിക്കിപീഡിയയില്‍ സജീവരായി തിരുത്തലുകള്‍ നടത്തണം എന്നാണു എന്റെ സ്വകാര്യ ആഗ്രഹം. എങ്കില്‍ മാത്രമേ നമ്മുടെ വിക്കിപീഡിയയുടെ നിലവാരം ഉയരൂ. കൂടുതല്‍ ആളുകള്‍ കാണുകയും തിരുത്തുകയും ചെയ്യുമ്പോള്‍ ലേഖനങ്ങളുടെ നിലവാരം ഉയരും എന്നതാണു വിക്കിപീഡിയയുടെ അടിസ്ഥാന നയം തന്നെ.

- ഇതുവരെ വിക്കിയില്‍ അപ്‌ലൊഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം: 5156 സെപ്റ്റബര്‍ മാസത്തില്‍ ഏതാണ്ട് 150 ഓളം ചിത്രങ്ങളാണു വിക്കിപീഡിയയില്‍ ചേര്‍ക്കപ്പെട്ടത്.

കുറിപ്പ്: ഏറ്റവുമധികം ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യ്പ്പെട്ട ഇന്ത്യന്‍ വിക്കിപീഡിയ എന്ന പദവി മലയാളം നിലനിര്‍ത്തുകയാണു. ഇക്കാര്യത്തില്‍ മലയാളം വിക്കിപീഡിയയിലെ ഫോട്ടോ പിടുത്തക്കാരോട് വിക്കിസമൂഹം കടപ്പെട്ടിരിക്കുന്നു. പലപ്പോഴും ലേഖ്ങ്ങളേക്കാള്‍ മെച്ചമാണു ചിത്രങ്ങള്‍. ഇന്ത്യന്‍ വിക്കികലീല്‍ മാത്രമല്ല മറ്റുള്ള പ്രമുഖ ലൊകഭാഷകളുമായി താരതമ്യം ചെയ്താലും ഇക്കാര്യത്തില്‍ മലയാളം ബഹുദൂരം മുന്‍പിലാണു.


ജേക്കബ് തയ്യാറാക്കിയ ഫോര്‍ക്കാസ്റ്റ് താഴെ.

 2008 സെപ്റ്റംബറില്‍ പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും:

കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍

കഴിഞ്ഞ 6 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍

കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍

കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍

കഴിഞ്ഞ 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍

യഥാര്‍ത്ഥം

7716

7694

7596

7625

7786

7776

നവീകരിച്ച forecast

 

കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍

കഴിഞ്ഞ 6 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍

കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍

കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍

കഴിഞ്ഞ 18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍

ഒക്ടോബര്‍ 2008

8122

8090

7944

7938

8110

നവംബര്‍ 2008

8473

8432

8265

8215

8417

ഡിസംബര്‍ 2008

8821

8751

8591

8493

8694

ജനുവരി 2009

9171

9095

8911

8777

8972

ഫെബ്രുവരി 2009

9520

9424

9212

9084

9241

മാര്‍ച്ച് 2009

9869

9752

9495

9390

9512

ഏപ്രില്‍ 2009

10218

10087

9795

9686

9806

മേയ് 2009

10568

10417

10088

9966

10104

ജൂണ്‍ 2009

10917

10751

10388

10234

10405

ജൂലൈ 2009

11266

11081

10707

10515

10711

ഓഗസ്റ്റ് 2009

11615

11413

11003

10792

11030

സെപ്റ്റംബര്‍ 2009

11964

11746

11297

11078

11346

ഒക്ടോബര്‍ 2009

12314

12077

11594

11380

11652

 

ഇതനുസരിച്ച് 2009 ഏപ്രില്‍ (കൂടുതല്‍ ഉപയോക്താക്കളെത്തിയാല്‍ 2009 മാര്‍ച്ചില്‍ തന്നെ) നമ്മള്‍ 10,000 ലേഖനം എന്ന നാഴികക്കല്ലു പിന്നിടും.

ഒക്ടോബര്‍ മാസം വിക്കിക്കു വളരെ പ്രധാനമാണു 8000 ലേഖനം എന്ന കടമ്പ കടക്കുന്നതിനൊപ്പം, വേറെ ചില പ്രധാന പരാമീറ്ററുകളില്‍ മലയാളം വിക്കിപീഡിയ പ്രമുഖ ഇന്ത്യന്‍ വിക്കിപീഡിയകളെ മറികടക്കും.

 

ആശംസകളോടെ

ഷിജു അലക്സ്