അജയ് കുയിലൂരിനും ഷെഹ്നാദ് ജലാലിനും അഭിനന്ദനങ്ങൾ....

2011/5/19 Rajesh K <rajeshodayanchal@gmail.com>
ദേശീയ പുരസ്കാരം ലഭിച്ച എ പെസ്റ്ററിങ്ങ് ജേർണി എന്ന ഡോക്യുമെന്ററിയുടെ പിന്നണിയിൽ പ്രവർത്തിച്ച അജയ് കുയിലൂരിനും ഷെഹ്‌‌നാദിനും അഭിനന്ദനങ്ങൾ. വിക്കിപീഡിയരായ ഇവരെ പരാമർശിക്കുന്ന വിക്കിലേഖനം ഇവിടെ കൊടുത്തിരിക്കുന്നു.  പെസ്റ്ററിങ്ങ് ജേർണി എന്ന ഡോക്യുമെന്ററിയുടെ ക്യാമറാമാൻ ആയിട്ടാണ് ഷെഹ്‌നാദ് ജലാല്‍ പ്രവർത്തിച്ചതെങ്കിൽ മികച്ച എഡിറ്റിംങിലൂടെയാണ് അജയ് കുയിലൂർ തന്റെ കഴിവു തെളിയിച്ചിരിക്കുന്നത്. "മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു"  എന്ന പദ്ധതിയുടെ പോസ്റ്റർ തയ്യാറാക്കിയത് അജയ് കുയിലൂരാണ്. മാത്രമല്ല, ഈ വരുന്ന കണ്ണൂർ മീറ്റപ്പിന്റെ ചുക്കാൻ പിടിക്കുന്നവരിൽ പ്രധാനിയും ആണ് അജയ് കുയിലൂർ.

അജയ് കുയിലൂരിനേയും ഷെഹ്നാദ് ജലാലിനേയും ഈ അവസരത്തിൽ അത്മാർത്ഥമായി അഭിനന്ദിക്കുന്നു.



Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l