{{കൈ}}


2013, ഒക്ടോബർ 22 12:15 AM ന്, Anivar Aravind <anivar.aravind@gmail.com> എഴുതി:
പ്രസിദ്ധീകരിക്കാം .  ദേവിക സമ്മതം തന്നിട്ടുണ്ട്


2013/10/21 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
ഈ കുറിപ്പ് തുറസ്സായി പ്രസിദ്ധീകരിക്കാമോ?



2013/10/21 Anivar Aravind <anivar.aravind@gmail.com>

--------- Forwarded message ----------
From: Devumol .
Date: 2013/10/7
Subject: Re: Note for SMC's 12th Year Program wiki track

Dear anivar

See below note

======================

സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ഒരു വ്യാഴവട്ടം പിന്നിടുന്നുവെന്നറിഞ്ഞു് ആത്മാര്‍ത്ഥമായി സന്തോഷിക്കുന്നു .മലയാളം വിക്കിപ്രവര്‍ത്തകസംഗമത്തോടും അനുബന്ധ ചര്‍ച്ചയിലോട്ടും എന്നെ വിളിച്ചതിനു നന്ദി .

മലയാളത്തില്‍ എഴുതുന്നതുമുഴുവന്‍ പുസ്തക വിപണിയുടെ രീതിയുടെ സാമ്പ്രദായിക വഴിയില്‍നിന്നു മാറി ജനങ്ങളിലേക്കു നേരിട്ടെത്തിക്കുക എന്ന  സ്വപ്നം സഫലമാക്കാന്‍ എന്നെ സഹായിച്ച ഈ പ്രസ്ഥാനത്തോടും  മലയാളം വിക്കിഗ്രന്ഥശാല സമൂഹത്തിനോടും  ഏറെ നന്ദിയും കടപ്പാടും ഉണ്ട്. ഇംഗ്ലീഷില്‍ എഴുതുന്നതു് കോപ്പിലെഫ്റ്റ് ആക്കാന്‍ പരിമിതികള്‍ പലതുണ്ട് . പ്രത്യേകിച്ചും അക്കാദമിക് രംഗത്തു് ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് . എന്നാല്‍ മലയാളത്തിലെഴുതുന്ന ഒന്നിനും സത്യത്തില്‍ അത്തരം വിലക്കോ പരിമിതികളോ ബാധകമല്ല. മലയാളത്തില്‍ എഴുതിയ പുസ്തകങ്ങളെ പ്രസാധകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമല്ലാത്ത രീതിയില്‍ -തികഞ്ഞ ബൌദ്ധിക സ്വാതന്ത്ര്യത്തോടെ - അവതരിപ്പിക്കാന്‍ കഴിയുമെന്നു എനിക്കു കാട്ടിത്തന്നത് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങും വിക്കി ഗ്രന്ഥശാല പ്രവര്‍ത്തകരുമാണ്.

"കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ" എന്ന എന്റെ പുസ്തകത്തെ പ്രസാധനത്തിന്റെ മുഖ്യ-ചെറു ധാരകളില്‍ നിന്നു രക്ഷപ്പെടുത്തിയത് സ്വതന്ത്ര ലൈസന്‍സിങ്ങാണ്. എന്നാല്‍ അതുമൂലം പുസ്തകത്തിന്റെ വിപണിമൂല്യം ഇടിഞ്ഞില്ലെന്നു മാത്രമല്ല രണ്ടുപതിപ്പുകള്‍ വെറും ആഴ്ചകള്‍ക്കുള്ളില്‍ വിറ്റഴിയുകയും ചെയ്തു . ആ പുസ്തകം ഇപ്പോഴും ഓണ്‍ലൈനില്‍ വിക്കി ഗ്രന്ഥശാലയില്‍ ലഭ്യമാണെങ്കിലും മൂന്നാമതൊരു പ്രിന്റ് പതിപ്പ് ഇറക്കാന്‍ താല്പര്യപ്പെട്ടുകൊണ്ട് നിരവധി  പ്രസാധകര്‍ മുന്നോട്ടു വന്നുകഴിഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനു് അതിനനുവാദം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോള്‍

സതീഷ് ദേശ്പാണ്ഡെ രചിച്ച Contemporary India : A Sociological View എന്ന പുസ്തകത്തെ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്ന ശ്രമത്തിലാണു ഞാനിപ്പോള്‍. അത് ഏതാണ്ട്   പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു .ഈ പുസ്തകവും കോപ്പിലെഫ്റ്റ് ആവുമെന്നു സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു . കേരളത്തില്‍ പഠനം നടത്തുന്ന സാമൂഹ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവേ ഉപകാരപ്രദമായ ആമുഖ ഗ്രന്ഥമാണിത്. ഇംഗ്ലീഷ് പതിപ്പിലില്ലാത്ത വളരെ വിസ്തൃതമായ പദസൂചി കൂടി ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളതുകൊണ്ട് മലയാളം സംസാരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ പുസ്തകം പ്രത്യേകം  ഗുണകരമാവും . ഈ പുസ്തകത്തിന്റെ പ്രസാധകര്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്താണു്. ഈ പുസ്തകം കോപ്പിലെഫ്റ്റ് ചെയ്യാനുള്ള നീക്കത്തെ അവര്‍ നിരുപാധികം പ്രോത്സാഹിപ്പിക്കുകയാണുണ്ടായതു് .അവര്‍ക്കും അതിനു പ്രത്യേകം നന്ദി പറഞ്ഞുകൊള്ളുന്നു.

ഇനിയുള്ള എന്റെ ബൌദ്ധിക ജീവിതത്തിന്റെ നല്ലൊരു പങ്ക് പരിഭാഷകള്‍ക്കായി മാറ്റിവെക്കണമെന്നും അവയെല്ലാം അതാതു് ഒറിജിനല്‍ ഓതറുടെ സമ്മതംകൂടി  വാങ്ങി  കോപ്പിലെഫ്റ്റ് ആക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു . ആയിരം വൃക്ഷം നട്ടവര്‍ക്ക് ജന്മജന്മാന്തര ചക്രത്തില്‍ നിന്നു മുക്തിയുണ്ടാവുമെന്നു പാഞ്ഞതുപോലെ , പത്തു നല്ല പുസ്തകം എഴുതി, അല്ലെങ്കില്‍ പരിഭാഷപ്പെടുത്തി കോപ്പിലെഫ്റ്റ് ആക്കി വരും തലമുറകള്‍ക്കായി ലഭ്യമാക്കുകയാണു് അക്കാദമിക് രംഗത്തുള്ളവര്‍ക്ക് മുക്തിമാര്‍ഗ്ഗമെന്നു കരുതുന്നതുകൊണ്ട് മലയാളം വിക്കിഗ്രന്ഥശാലയും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സ്വതന്ത്ര ലൈസന്‍സിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും സ്വതന്ത്രപുസ്തകങ്ങളുടെ പ്രസാധകരും ഇനിയുമിനിയും ഉയരങ്ങളിലെത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു

വിക്കിപ്രവര്‍ത്തക സംഗമത്തിനും ഒരു വ്യാഴവട്ടം ആഘോഷിക്കുന്ന സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനും എല്ലാവിധ ആശംസകള്‍ നേര്‍ന്നുകൊണ്ട്

ജെ. ദേവിക,
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ്


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841