@അക്ബറലി, വിശ്വം പറഞ്ഞതു ചുവടെ:

1. വിക്കിഗ്രന്ഥശാല, വിക്കിപീഡിയ, വിക്കി നിഘണ്ടു എന്നിവയെ അടിസ്ഥാനപരമായി, എന്നാൽ നേരിട്ടു പരിചയപ്പെടുക.
2. തങ്ങളുടെ സ്കൂൾലൈബ്രറികളിലെ / സമീപത്തുള്ള ഗ്രാമീണവായനശാലയിലെ  ഏറ്റവും പഴയ പത്തു പുസ്തകങ്ങൾ ഏതെന്നു കണ്ടെത്തി അവയുടെ പട്ടിക തയ്യാറാക്കുക. അവയുടെ പഴക്കം നിർണ്ണയിക്കുക.
3. അച്ചടിച്ച പുസ്തകങ്ങളും ഓൺലൈനിൽ / ഓഫ്‌ലൈനിൽ കാണാവുന്ന പുസ്തകങ്ങളുമായുള്ള വ്യത്യാസങ്ങൾ ഏതൊക്കെ എന്നു് ഉപന്യാസം തയ്യാറാക്കുക.
4. വിക്കിഗ്രന്ഥശാലയിൽ നിന്നും ശേഖരിച്ച കവിതകൾ മാത്രം ഉൾപ്പെടുത്തി ക്ലാസ്സ്/സ്കൂൾ തലത്തിൽ പദ്യപാരായണം, കാവ്യാലാപനം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുക/പങ്കെടുക്കുക.

5. വിക്കിയിൽ തനതായി ഉപയോക്തൃനാമം സൃഷ്ടിക്കുക. പിന്നീട് മറന്നുപോവാത്ത തരത്തിൽ ഉപയോക്തൃനാമവും പാസ്‌വേർഡും ഓർമ്മിച്ചുവെക്കുക.

6. മൊബൈൽ ഫോണിലോ ടാബ്‌ലെറ്റിലോ മലയാളം വായിക്കേണ്ടതെങ്ങിനെ എന്നറിഞ്ഞുവെക്കുക. വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കം എങ്ങനെ വായിക്കും എന്നും പഠിച്ചുവെക്കുക.

7. വിക്കിപീഡിയയിൽ നിന്നും ശേഖരിച്ച വിവരങ്ങളും ചിത്രങ്ങളും  ഉപയോഗിച്ച് ഓരോരോ വിഷയങ്ങളിൽ പോസ്റ്ററുകളുണ്ടാക്കി ക്ലാസ്സ് മുറിയിൽ പ്രദർശിപ്പിക്കുക.

8. വാർഷികക്രമത്തിൽ സ്കൂളിൽ 'ഡിജിറ്റൽ വിദ്യാദിനം' ആഘോഷിക്കുക. അതിൽ വിക്കിപീഡിയ പദ്ധതികളും ഉൾപ്പെടുത്തുക. കഴിയുമെങ്കിൽ വിക്കിപ്രവർത്തകരെ ക്ഷണിച്ച് പങ്കെടുപ്പിക്കുക. 

9. വിഷയബദ്ധമായി, വിക്കിമീഡിയ കോമൺസിലേക്കുതകുന്ന ചിത്രങ്ങൾ ശേഖരിക്കുക. ഇതിനൊരു മത്സരം (സ്കൂൾ തലത്തിൽ) സംഘടിപ്പിക്കുക.

10. മൊബൈലും ഡിജിറ്റൽ ക്യാമറയും ഉപയോഗിച്ച് നല്ല രീതിയിൽ ഡിജിറ്റൽ ചിത്രങ്ങളെടുക്കേണ്ടതെങ്ങനെ എന്നതിൽ പഠനക്ലാസ്സുകൾ സംഘടിപ്പിക്കുക. പകർപ്പുപേക്ഷയോടെയുള്ള ചിത്രദാനത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് പഠിക്കുക.