പ്രിയരെ,

വിക്കിസംഗമോത്സവത്തിനു ലഭിച്ച മാദ്ധ്യമ ശ്രദ്ധയെ തുടര്‍ന്ന് കുറച്ചധികം  പേര്‍ മലയാളം വിക്കിസംരംഭങ്ങളില്‍ സജീവമാകാന്‍ തുടങ്ങിയിരുന്നു. അതിനൊപ്പം  തന്നെ പ്രാധാനമാണ് പ്രസ്തുത സമ്മേളനം നടത്താന്‍ ഉള്ള ഒരുക്കങ്ങള്‍ക്ക് ഇടയില്‍ നമ്മള്‍ക്ക് നിരവധി സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍/വ്യക്തികള്‍ ആയൊക്കെ നമുക്ക് വ്യക്തി ബന്ധം  സ്ഥാപിക്കാന്‍ കഴിഞ്ഞത്.

വിക്കിസംഗമോത്സവത്തിനു ശേഷം  നമ്മള്‍ തിരുവനന്തപുരത്തും  തൃശൂരും ഉള്ള നിരവധി സ്ഥാപനങ്ങളെ/വ്യക്തികളെ കണ്ട് വിക്കിപീഡിയയുമായുള്ള പദ്ധതികള്‍ക്കുള്ള സാദ്ധ്യതകള്‍ ആരാഞ്ഞിരുന്നു. അതില്‍ നമ്മള്‍ വിജയിച്ച ആദ്യത്തെ സംരംഭം  ആണ് അഞ്ചല്‍ വെസ്റ്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കാന്‍ പോകുന്ന ഈ പദ്ധതി.

ഐടി@സ്കൂളിന്റെ തന്നെ നാടോടി വിജ്ഞാനകോശം  എന്ന സങ്കലപം  വിക്കിപീഡിയയിലൂടെ പൂര്‍ത്തീകരിക്കുക എന്നതാണ്. പദ്ധതിയുടെ അടിസ്ഥാനം. അതായത് അഞ്ചല്‍ സെസ്റ്റ് സ്കൂളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികരുടേയും   അദ്ധ്യാപകരുടേയും  സഹായത്തോടെ പ്രാദേശികമായ അറിവുകളെ വൈജ്ഞാനിക ലേഖനങ്ങളാക്കി മലയാളം വിക്കിപീഡിയയിൽ ചേര്‍ക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

ആദ്യമായാണ് ഏതെങ്കിലും  ഒരു ഇന്ത്യന്‍ ഭാഷയില്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഇത്തരത്തില്‍ ഒരു ഔദ്യോഗിക പദ്ധതി നടക്കുന്നത്. പക്ഷെ മലയാളത്തെ സംബന്ധിച്ചിടത്തോളം  എല്ലാ കാര്യത്തിലും  ഇങ്ങനെ നമ്മള്‍ ആദ്യമായിരുന്നു. പലതിലും  നമ്മള്‍ക്ക് മാതൃക പോലും   ഉണ്ടായിരുന്നില്ല. എങ്കിലും  തുടങ്ങിയ പദ്ധതികള്‍ ഒക്കെ തന്നെ വിജയിപ്പിക്കാനും  തുടര്‍ന്ന് കൊണ്ട് പോകുവാനും  നമുക്ക് കഴിയുന്നു.

പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്ന നമ്മുടെ ചില പദ്ധതികള്‍
ഇങ്ങനെ നിരവധി പദ്ധതികള്‍ നമ്മള്‍ മുന്‍പ് തുടങ്ങുകയും  വിജയകരമായി പൂര്‍ത്തീകരിക്കുകയും  ചെയ്തു. ഇതിലൊക്കെ വിജയിക്കാന്‍ നമുക്ക് കഴിഞ്ഞത് വളരെ ശക്തമായ ഒരു സമൂഹം  നമുക്ക് ഉള്ളത് കൊണ്ടാണ്. അതിനാല്‍ തന്നെ ഈ സമൂഹത്തിന്റെ അംഗബലം  ഇനിയും  വര്‍ദ്ധിക്കേണ്ടത് വളരെ ആവശ്യമാണ്. അതിനു ഈ ഐടി@സ്കൂള്‍ വിദ്യാഭ്യാസ പദ്ധതി സഹായകരമാകും  എന്ന് യാതൊരു സംശയവും  ഇല്ല. കാരണം  ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ ആണ് നാളെ മലയാളം  വിക്കിപദ്ധതികളെ മുന്പോട്ട് കൊണ്ട് പോകേണ്ടത്.



ഐടി@സ്കൂള്‍ ഡയറക്ടറുമായുള്ള ആദ്യ ഘട്ട മീറ്റിങ്ങുകളില്‍ പങ്കെടുത്ത  വിശ്വപ്രഭ, സുജിത്, സുഗീഷ് എന്നിവര്‍ക്കും   പദ്ധതി പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ സഹകരിച്ച രാജേഷ്, സുജിത്, രമേശ്, കണ്ണന്‍ ഷണ്മുഖം, സുഗീഷ്, അനില്‍ കുമാര്‍ എന്നിവര്‍ക്കും ഞങ്ങള്‍ എല്ലാവരുടേയും  നിസ്സീമമായ കടപ്പാട് രേഖപ്പെടുത്തട്ടെ.

ഈ പദ്ധതിക്കു സ്കൂളില്‍ നേരിട്ട് ചുക്കാന്‍ പിടിക്കുന്നത് അഞ്ചല്‍ സ്കൂളിലെ അദ്ധ്യാപകനും  മലയാളം വിക്കിപീഡിയനുമായ സതീഷ് ആര്‍ വെളിയം  ആണ്. കണ്ണന്‍ മാഷിന്റെ സഹായവും  എപ്പോഴും  ഉണ്ടാകും. എങ്കിലും  അത് കൊണ്ട് ആയില്ല. നിരവധി പേരുടെ ഓണ്‍ലൈനായും  ഓഫ്‌‌ലൈനായും  ഉള്ള സഹകരണങ്ങള്‍ ഈ പദ്ധതി വിജയിക്കാന്‍ ആവശ്യമാണ്.

അതിനാല്‍ ഇതിലേക്ക് എല്ലാ മലയാളം  വിക്കിപീഡിയരുടേയും  സഹായം  അഭ്യര്‍ത്ഥിക്കുന്നു. പദ്ധതി ക്രോഡീകരിക്കാനായി ഒരു താള്‍ മലയാളം  വിക്കിപീഡിയയില്‍ തുടങ്ങി വെച്ചിട്ടുണ്ട്.  വിക്കിപീഡിയ:വിദ്യാഭ്യാസ പദ്ധതി/അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി സ്കൂൾ  അത് വിപുലീകരിക്കുവാനും  പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ സൂക്ഷമമായി തീരുമാനിക്കാനും  എല്ലാവരുടേയും  സഹായം  അഭ്യര്‍ത്ഥിക്കുന്നു. നമ്മള്‍ കൊടുത്ത പ്രൊപ്പോസല്‍ അനുസരിച്ച് പ്ദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ താഴെ പറയുന്ന വിധം  ആണ്.

ഘട്ടം ഒന്ന് :

പദ്ധതിയിൽ താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും കണ്ടെത്തുക


ഘട്ടം രണ്ട് :



ഘട്ടം മൂന്ന്



ഘട്ടം നാല്



ഇത് പദ്ധതി മുന്നേറുന്നതിനു അനുസരിച്ച് നമ്മള്‍ ഇതിന്റെ പദ്ധതി താള്‍ പുതുക്കേണ്ടതുണ്ട്. പദ്ധതി നന്നായി മുന്‍പോട്ട് കൊണ്ടുപോയി ഇതു വൈജയകരമായി പൂര്‍ത്തിയാക്കുവാന്‍ എല്ലാവരുടേയും  സഹായം  ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.

പദ്ധതി മെച്ചപ്പെടുത്തുവാനുള്ള ചര്‍ച്ചകള്‍ വിക്കിപീഡിയ:വിദ്യാഭ്യാസ പദ്ധതി/അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി സ്കൂൾ എന്നതിന്റെ സംവാദം  താളില്‍ നടത്താന്‍ താല്പര്യപ്പെടുന്നു.


ഷിജു




2012/7/3 sugeesh | സുഗീഷ് * <sajsugeesh@gmail.com>
സുഹൃത്തുക്കളേ,

മലയാളം വിക്കിമീഡിയ സമൂഹവും കേരളസംസ്ഥാന ഐ.ടി@സ്കൂളും ചേർന്ന ഒരു പദ്ധതി
നടപ്പാക്കുന്നു എന്നറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്.

വിക്കിമീഡിയരും ഐ.റ്റി@സ്കൂൾ ഡയറക്ടറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ
ഫലമായി ഒരു പൈലറ്റ് പ്രോജക്റ്റ് ( ഇതിനോടു കൂടി അറ്റാച്ച്
ചെയ്തിരിക്കുന്നു.) സമർപ്പിക്കുകയും അത് നടത്തുന്നതിന് അനുമതി
കിട്ടിയിരിക്കുകയുമാണ്.

അതിന്റെ ഔപചാരികമായ ഉദ്ഘാടനകർമ്മം 03-07-2012 ബുധനാഴ്ച രണ്ട് മണിക്ക്
അഞ്ചൽ വെസ്റ്റ് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ വച്ച് ഐ.റ്റി@സ്കൂൾ ഡയറക്ടർ
ശ്രീ അബ്ദുൾ നാസർ കൈപ്പഞ്ചേരി നിർവ്വഹിക്കുന്നു.


ഈ പദ്ധതിയിൽ ഒരു സഹായമാകുവാൻ എല്ലാ വിക്കിപീഡിയരും ശ്രമിക്കണമെന്ന്
വിനീതമായി അഭ്യർത്ഥിക്കുന്നു....

എന്ന് സസ്നേഹം,
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l