ഈ സംഗതിയുടെ മലയാളി പൊതുസമൂഹത്തിൽ ഉള്ള ഉപയോഗം ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുക ആണ്. എ.ഡി, ബി.സി., ക്രിസ്തുവർഷം, ക്രി.പി., ക്രി.മു., ക്രി.ശേ., ക്രിസ്താബ്ദം, പൊതുവർഷം,ബി.സി.ഇ.  തുടങ്ങി പലതും ഉപയോഗിക്കുന്നു.

മലയാളം വിക്കിപീഡിയയിൽ ഇക്കാര്യത്തിൽ ഒരു സമവായം ഉണ്ടാകേണ്ടതുണ്ട്. പക്ഷെ അത് അത്ര എളുപ്പമാണോ. എന്തായാലും ഇതിനായി ഒരു പുതിയ വാക്ക് കണ്ടെത്തേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. നിലവിൽ ഉപയൊഗത്തിലുള്ളതിൽ നിന്നു ഒരെണ്ണം എല്ലാവരും അംഗീകരിച്ചാൽ മതിയാകും. ക്രി.പി., ക്രി.മു., ഇതു രണ്ടും ആശയക്കുഴപ്പം ഉളവാക്കുന്നതിനാൽ തീർത്തും ഒഴിവാക്കുന്നതാവും നല്ലത് എന്നും തോന്നുന്നു.

ഷിജു

2012/10/18 സുനിൽ (Sunil) <vssun9@gmail.com>
പൊതുവർഷം എന്ന് ചില ലേഖനങ്ങളിൽ ഉപയോഗിക്കാറുണ്ട്. ചിലയിടങ്ങളിൽ ബി.സി.ഇ. എന്നും ഉപയോഗിച്ചിട്ടുണ്ട്.

2012/10/18 shaji arikkad <shajiarikkad@gmail.com>
കാലത്തെ സൂചിപ്പിക്കുന്നതിനു വേണ്ടി ക്രി.പി., ക്രി.മു. എന്നീ പ്രയോഗങ്ങൾക്കു പകരം ഇംഗ്ലീഷ് വിക്കിപ്പീഡിയയിലേതു പോലെ BCE, CE എന്നിവയോ അതിനു സമാനമായ മലയാളം പദങ്ങളോ ഉപയോഗിച്ചു കൂടെ? അതയിരിക്കില്ലേ കൂടുതൽ ശരി?

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l