ഒരോർമ്മപ്പെടുത്തൽ..  :)
കണ്ണൂരിലും കോട്ടയത്തും നാളെയും കാസർഗോഡ് ഞായറാഴ്ചയുമാണ് ശിബിരം. സഹകരണം പ്രതീക്ഷിക്കുന്നു.

അനൂപ്‌

2010/10/27 സുനിൽ (Sunil) <vssun9@gmail.com>
ദെൻ ഓകെ

2010/10/27 Shiju Alex <shijualexonline@gmail.com>

മെയിൽ ഐഡി ശരിയാണല്ലോ wiki.malayalam@gmail.com എന്ന് തന്നെയണല്ലോ വാർത്തയിൽ കൊടുത്തിരിക്കുന്നത്.

രജിസ്റ്ററെഷനു് ഉപയോഗിക്കുന്ന ഐഡി അത് തന്നെയാണു്.

2010/10/27 സുനിൽ (Sunil) <vssun9@gmail.com>

വാർത്തയിലെ മെയിൽ ഐഡി തെറ്റണല്ലോ

2010/10/26 Anoop <anoop.ind@gmail.com>
ഇതു സംബന്ധിച്ച് മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്ത ഇവിടെ.

2010/10/26 Anoop <anoop.ind@gmail.com>

പി.ഡി.എഫ് കണ്ടന്റ് കോപ്പി ചെയ്യാൻ സാധിക്കാത്തവർക്കായി പത്രക്കുറിപ്പ് താഴെ ചേർത്തിരിക്കുന്നു.

മലയാളം വിക്കിപീഡിയ പഠനശിബിരം -പത്രക്കുറിപ്പ്

സൗജന്യ ഓൺ‌ലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പിൽ നിലവിൽ 14,600ൽ പരം  ലേഖനങ്ങളുണ്ട്. മലയാളം വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുക, വിക്കിപാഠശാല ഇവയൊക്കെ  മലയാള ഭാഷയെ സം‌ബന്ധിച്ച് പ്രാധാന്യമുള്ളതും വരുംതലമുറയ്ക്ക് വിജ്ഞാനം പകരുന്ന സ്രോതസ്സായി മാറികൊണ്ടിരിക്കുന്നതുമായ മലയാളം വിക്കി പദ്ധതികളാണ്.

പക്ഷെ നിലവിൽ വിവിധ മലയാളം വിക്കി സംരംഭങ്ങളിലേക്ക് ഉള്ളടക്കം പ്രദാനം ചെയ്യുന്നത് പ്രധാനമായും പ്രവാസി മലയാളികളാണ്. കേരളത്തിനകത്ത് നിന്നു് മലയാളം വിക്കിസംരംഭങ്ങളിലേക്കുള്ള സംഭാവന വളരെ കുറവാണു്. ന്റർനെറ്റ് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും കേരളീയര്‍ക്കിടയിമലയാളം വിക്കീപിഡിയയെക്കുറിച്ചും അതിന്റെ സഹോദര സംരംഭങ്ങളെക്കുറിച്ചുമുള്ള അറിവും ഈ പദ്ധതികളുടെ ആവശ്യകതയും അത്രതന്നെ ബോദ്ധ്യപ്പെട്ടിട്ടില്ല. ഈ പ്രശ്നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഐടി@സ്കൂ മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരുടെ സഹകരണത്തോടെ കേരളത്തിലെ വിവിധ ജില്ലകളിൽ വിക്കി പഠനശിബിരം ആസൂത്രണം ചെയ്യുന്നു.

ഇതിന്റെ ഭാഗമായി കണ്ണൂർ, കോട്ടയം, കാസർഗോഡ് ജില്ലകളിൽ മലയാളം വിക്കിപഠനശിബിരം നടത്തുന്നു. മലയാളം വിക്കിസംരംഭങ്ങളുടെ പ്രവർത്തനത്തിൽ താല്പര്യമുള്ള ആര്‍ക്കും ഈ പരിപാടിയിൽ പങ്കെടുക്കാം.വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങൾ തുടങ്ങിയവയെ പരിചയപ്പെടുത്തൽ, വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപ്പെടുത്തൽ,വിക്കിതാളുകളുടെ രൂപരേഖ പരിചയപ്പെടുത്തൽ,മലയാളം ടൈപ്പിങ്ങ്,വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ തുടങ്ങി വിവിധ മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങളെ  സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് വിക്കി പ്രവർത്തകർ മറുപടി നൽകുന്നതായിരിക്കും.ഉച്ചയ്ക്ക് 1 മണിമുത വൈകുന്നേരം 5 മണി വരെ നീളുന്ന പഠനക്ലാസ്സിലേക്ക് പ്രവേശനം സൗജന്യമാണ്.

പരിപാടിയെക്കുറിച്ചുള്ള വിശദാംശങ്ങൾ

കണ്ണൂർ:

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  •   സ്ഥലം: എസ്.എസ്.എ ഹാൾ, മുനിസിപ്പൽ സ്കൂൾ, കണ്ണൂർ
  •   തീയതി: 2010 ഒക്ടോബർ 30 ശനിയാഴ്ച
  • സമയം: ഉച്ചയ്ക്ക്  1:00 മുതൽ വൈകുന്നേരം  5.00 മണി വരെ

രജിസ്റ്റർ ചെയ്യാൻ
wiki.malayalam@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കുകയോ, താഴെ പറയുന്ന നമ്പറുകളിൽ ഒന്നിൽ ബന്ധപ്പെടുകയോ ചെയ്യുക: 09986028410 , 98470 39384, 0497 -2701516

കോട്ടയം:

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • സ്ഥലം: ബേക്കർ മെമ്മൊറിയൽ ഹയർ സെക്കണ്ടറി സ്കൂൾ,ഓഡിറ്റോറിയം, കോട്ടയം
  • തീയതി: 2010 ഒക്ടോബർ 30 ശനിയാഴ്ച
  • സമയം: ഉച്ചയ്ക്ക്  1:00 മുതൽ വൈകുന്നേരം  5.00 മണി വരെ

രജിസ്റ്റർ ചെയ്യാൻ
wiki.malayalam@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കുകയോ, താഴെ പറയുന്ന നമ്പറുകളിൽ ഒന്നിൽ ബന്ധപ്പെടുകയോ ചെയ്യുക: 9895302815, 9846012841, 9447599795

കാസർഗോഡ്:

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • സ്ഥലം: കാസർഗോഡ് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിനടുത്തുള്ള ഐ.ടി @സ്കൂളിന്റെ ജില്ലാ വിഭവ കേന്ദ്രം
  • തീയതി: 2010 ഒക്ടോബർ 31 ഞായറാഴ്ച
  • സമയം: ഉച്ചയ്ക്ക്  1:00 മുതൽ വൈകുന്നേരം  5.00 മണി വരെ

രജിസ്റ്റർ ചെയ്യാൻ
wiki.malayalam@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കുകയോ, താഴെ പറയുന്ന നമ്പറുകളിൽ ഒന്നിൽ ബന്ധപ്പെടുകയോ ചെയ്യുക: 88918 69251, 94474 00199

ഈ പരിപാടിയികളിലേക്ക് കണ്ണൂർ,കോട്ടയം, കാസർഗോഡ് ജില്ലകളിലുള്ള എല്ലാ മലയാളഭാഷാസ്നേഹികളുടേയും സഹകരണം അഭ്യർത്ഥിക്കുന്നു.

ആശംസകളോടെ

ഐടി@സ്ക്കൂൾ കണ്ണൂർ,കോട്ടയം, കാസർഗോഡ് ജില്ലാ കോർഡിനേറ്റർമാർ & മലയാളം വിക്കി പ്രവർത്തകർ

2010/10/26 Anoop <anoop.ind@gmail.com>

തീര്‍ച്ചയായും!!!

യുണികോഡ് ആണ് ഉപയോഗിച്ചത്.

2010/10/26 Abdul_Azee_അബ്ദുല്‌അസീസ് <azeeznm@gmail.com>

പിഡീഫ് മെയിൽ ബോഡിയിലേക്ക് പേസ്റ്റ് ചെയ്യാൻ കഴിയുന്നില്ലല്ലോ? യൂനികോഡ് അല്ലെ?

2010/10/26 KANNAN NAIR MULLATHODI <mullathodi@gmail.com>

sir, i wish to participate in wiki wrk shop at kasaragod
 
                    kannan nair m,madikai

2010/10/25 Anoop <anoop.ind@gmail.com>
സുഹൃത്തുക്കളേ,

മലയാളം വിക്കിപഠനശിബിരം ഈ വരുന്ന ശനി,ഞായർ (ഒക്ടോബർ 30,31) ദിവസങ്ങളിൽ കണ്ണൂർ, കോട്ടയം, കാസർഗോഡ് എന്നീ ജില്ലകളിൽ നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ? ഐ.ടി.@സ്കൂൾ ജില്ലാ കോർഡിനേറ്റർമാരും മലയാളം വിക്കി പ്രവർത്തകരും ചേർന്ന് തയ്യാറാക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ഈ കുറിപ്പ് നിങ്ങളുടെ പത്ര മാദ്ധ്യമസുഹൃത്തുക്കളെ അറിയിക്കുവാനും, ഇതുമായി ബന്ധപ്പെട്ട മറ്റു മെയിലിങ്ങ് ലിസ്റ്റുകളിലേക്ക് അയക്കുവാനും അഭ്യർത്ഥിക്കുന്നു.

ഈ പരിപാടിയിലേക്ക് അതതു പ്രദേശങ്ങളിലെ എല്ലാ വിക്കി പ്രവർത്തകരെയും, മറ്റു വിക്കി അഭ്യുദയകാംക്ഷികളെയും സാദരം ക്ഷണിക്കുന്നു.

--
With Regards,
Anoop P

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

           സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര 
+966൫൫൧൫൬൨൫൩൮ (ജിദ്ദ)