മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - മിനുക്കു പണി
ഒത്തിരി ചിത്രങ്ങൾ കോമൺസിൽ എത്തിയല്ലോ, ഇനി അവ വേണ്ടുംവിധത്തിൽ ഉപയോഗിക്കാൻ പര്യാപതമായ രീതിയിൽ നല്ലൊരു കാമ്പൈൻ നടത്തേണ്ടതുണ്ട്... ചിത്രങ്ങൾ അപ്‌ലോഡു ചെയ്തവർ തന്നെ അതിനെ വിക്കിയിൽ വേണ്ടവിധത്തിൽ ക്രമീകരിക്കട്ടെ; ചേരുന്ന ലേഖനങ്ങളിൽ അവയുടെ പ്രാധാന്യം കണ്ടറിഞ്ഞ് പ്രധാനചിത്രമായോ ചിത്രസഞ്ചയമായോ, വിവരണപ്പെട്ടിക്കകത്തോ അവർ തന്നെ കൊടുക്കട്ടെ... വിക്കിയിൽ സജീവമാകാനും സ്റ്റാർട്ടിംങ് ട്രബ്ബിൾ മാറാനുമൊക്കെ അതുകൊണ്ട് സാധിക്കും... ഞാൻ എടുത്ത ഒരു ചിത്രത്തിന് പറ്റിയ ലേഖനം വിക്കിയിലില്ലല്ലോ എന്ന തിരിച്ചറിവിൽ ചിലപ്പോൾ ലേഖനമെഴുതാനും ചിലർ മുതിർന്നേക്കും!

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)2011/4/25 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. Re: ???????? ????????????? ?????????????? - ???????????? -
     ????? ????? ????? (Prasanth S)


---------- Forwarded message ----------
From: Prasanth S <prasanth.mvk@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Mon, 25 Apr 2011 23:12:51 +0530
Subject: Re: [Wikiml-l] മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - വിക്കിപദ്ധതി - ഇന്ന് അവസാന ദിവസം
തീര്‍ച്ചയായും, ലഭ്യമായ വിവരങ്ങള്‍ എല്ലാം പിന്നീട് ചേര്‍ക്കാം

2011/4/25 Sreejith K. <sreejithk2000@gmail.com>
ഈ പദ്ധതി പ്രകാരം അധികം അപ്ലോഡ് ചെയ്യപ്പെടാത്ത ഒരു വിഭാഗമാണ് ഇത്. ചിത്രങ്ങൾ സംഭാവന നൽകുന്നതിനു നന്ദി. ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് കഴിഞ്ഞ്, പറ്റുമെങ്കിൽ സസ്യങ്ങളുടെ ശാസ്ത്രീയ നാമം അതിന്റെ വർഗ്ഗമായി നൽകാൻ ശ്രമിക്കുമല്ലോ. 

- ശ്രീജിത്ത് കെ.

2011/4/25 Prasanth S <prasanth.mvk@gmail.com>
ചിത്രങ്ങള്‍ കുറെ കൂടി അപ്‌ലോഡ്‌ ചെയ്യപ്പെടാനുണ്ട്‌. ഞാന്‍ ഈ പദ്ധതിയിലേക്ക് പ്രധാനമായും സംഭാവന ചെയ്യുന്നത് അപൂര്‍വമായതും, പിന്നെ സാധാരണയായി കാണപ്പെടുന്നതുമായ ഔഷധ സസ്യങ്ങളുടെ ചിത്രങ്ങളാണ്. നമ്മുടെ ലക്‌ഷ്യം വീണ്ടും ഉയരട്ടെ.


2011/4/25 Sreejith K. <sreejithk2000@gmail.com>
നമ്മളുടെ എല്ലാ പ്രതീക്ഷകളേക്കാളൂം ഏറെ മുന്നിലാണ് നമ്മൾ ഇപ്പോൾ. 2000 എത്താൻ ശ്രമിച്ചിരുന്നിടത്ത് നിന്ന് 2050 ചിത്രങ്ങളും കഴിഞ്ഞ് കുതിക്കുകയാണ് ഇപ്പോൾ നമ്മൾ. ഇനിയും നമുക്ക് ഏറെ മുന്നേറാൻ കഴിയുമെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഇന്നത്തെ ദിവസം ഈ പദ്ധതി കഴിയുമ്പോൾ എത്ര ചിത്രങ്ങൾ വരെ നമുക്ക് അപ്ലോഡ് ചെയ്യാൻ കഴിയുമെന്ന് പറയാനാകാത്ത ഒരു അവസ്ഥയിലെത്തിയിരുന്നു. ഒരു ഇലക്ഷൻ വോട്ടെണ്ണൻ ദിവസത്തിന്റെ ആവേശവും ആർജ്ജവവും നമുക്ക് കാണിക്കാൻ കഴിയുന്നുണ്ട് ഈ അവസാന മണിക്കൂറുകളിൽ. ഈ പദ്ധതി ഒരു ചരിത്രം തന്നെയാവുമെന്നതിൽ സംശയമില്ല.

2000 എന്ന നമ്മുടെ ലക്ഷ്യം നമ്മൾ തകർത്തെറിഞ്ഞ സ്ഥിതിക്ക് എത്രയാവണം പുതിയ ലക്ഷ്യം? 2100? 2250? 2500? അല്ലെങ്കിൽ അതിനും മുകളിൽ? ഒന്നും നമുക്ക് അപ്രാപ്യമല്ല. അപ്ലോഡിങ്ങ് തുടരട്ടെ. പ്രതീക്ഷകൾ തകരട്ടെ, ലക്ഷ്യങ്ങൾ വീണ്ടും വീണ്ടും പുനർനിർണ്ണയിക്കപ്പെടട്ടെ.

- ശ്രീജിത്ത് കെ.

2011/4/25 Anoop <anoop.ind@gmail.com>
 2000 എന്ന മാന്ത്രികസംഖ്യയിലെത്താൻ 42 ചിത്രങ്ങൾ കൂടെ മാത്രം. എല്ലാവരും ഉഷാറാക്കിയേ...

2011/4/25 Sreejith K. <sreejithk2000@gmail.com>

നമ്മൾ 1900 കടന്ന് ഇപ്പോൾ 1907 ഇൽ എത്തി നിൽക്കുകയാണ്. 2000 എന്ന മാജിക് സംഖ്യയിലെത്താൻ ഇനി 100 ചിത്രങ്ങൾ പോലും വേണ്ട. ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ ബാക്കി ഉള്ളവർ ഇന്ന് തന്നെ ചെയ്യുക, എത്രയും പെട്ടെന്ന് ചെയ്യുക; ചെയ്യാൻ ചിത്രങ്ങൾ ബാക്കി ഉള്ളവർ ഇപ്പോൾ തന്നെ ക്യാമറയുമായി ഇറങ്ങുക. :)

- ശ്രീജിത്ത് കെ.


2011/4/25 Shiju Alex <shijualexonline@gmail.com>
വിക്കി സംരംഭങ്ങളിലേക്ക് സ്വതന്ത്രചിത്രങ്ങൾ ചേർക്കുന്ന ആഘോഷമായ മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു എന്ന വിക്കിപദ്ധതിയുടെ അവസാനത്തെ ദിവസമാണു് ഇന്ന്. ഇന്ന് ഈ വിക്കിപദ്ധതിയുടെ തുടങ്ങിയിട്ട് 24 ദിവസം കഴിഞ്ഞു. പദ്ധതി 24-മത്തെ ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ  ഈ പദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം 1775 കവിഞ്ഞു. ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം കോമൺസിൽ,

ലോക വിക്കിസമൂഹങ്ങളുടെ സവിശേഷശ്രദ്ധ ആകർഷിച്ച ഈ വിക്കി പദ്ധതി ഇന്ന് നമ്മൾ പൂർത്തിയാക്കുമ്പോൾ, ഈ പദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്ത പ്രമാണങ്ങളുടെ എണ്ണം 2000 കടക്കുമോ?  കാത്തിരുന്നു കാണാം.

ഈ പദ്ധതിയുടെ ഭാഗമായി നിങ്ങൾ ചേർക്കുന്ന ചിത്രങ്ങൾ മുകളിൽ സൂചിപ്പിച്ച താളുകളിൽ വരാൻ ചിത്രം അപ്‌ലോഡ് ചെയ്തതിനു് ശേഷം നിർബന്ധമായും {{Malayalam loves Wikimedia event}} എന്ന ടാഗ് ചേർക്കണം. കോമൺസിലെ അപ്ലോഡ് ടൂൾ ഉപയോഗിക്കുന്നവർ Additional info എന്നയിടത്തും കോമണിസ്റ്റ് ടൂൾ ഉപയോഗിക്കുന്നവർ ലൈസൻസ് എന്ന ടെക്സ്റ്റ് ബോക്സിൽ ഉചിതമായ ലൈസൻസ് തിരഞ്ഞെടുത്ത ശേഷം ലൈസൻസിനുശേഷം അതേ ടെക്സ്റ്റ് ബോക്സിൽ തന്നെ {{Malayalam loves Wikimedia event}} എന്ന ടാഗ് ചേർത്താൽ മതിയാകും. 

നിങ്ങൾ ചേർക്കുന്ന ചിത്രങ്ങളിൽ തക്കതായ വിവരണവും (ഇംഗ്ലീഷിലും മലയാളത്തിലും), ചിത്രം ഉൾപ്പെടുന്ന വർഗ്ഗങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ അതും ഓരോ ചിത്രത്തിലും ചേർക്കുന്നത് നല്ലതാണു്. അങ്ങനെ ചെയ്താൽ അത് മറ്റ് ലോക ഭാഷകളീൽ ഉള്ളവർക്ക് അവരുടെ വിക്കി ലേഖനങ്ങളിൽ നിങ്ങളുടെ ചിത്രം ഉപയോഗിക്കാൻ അവർക്ക് സഹായകരമാകും.

പദ്ധതിയുടെ അവസാന ദിവസമായ ഇന്ന് വൈജ്ഞാനികസ്വഭാവമുള്ള പരമാവധി സ്വതന്ത്രചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് ഈ പദ്ധതി വമ്പൻ വിജയമാക്കാൻ എല്ലാവരും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഷിജു


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
With Regards,
Anoop


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
Regards

Prasanth S


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
Regards

Prasanth S


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l