സുഹൃത്തുക്കളെ,
യു.എല്‍.എസ് വിവാദവുമായി ബന്ധപ്പെട്ട് മലയാളം വിക്കിപീഡിയയില്‍ നിര്‍ജ്ജീവമാക്കപ്പെട്ടിരുന്ന  എഴുത്തുപകരണം വീണ്ടും സജ്ജമായിരിക്കുന്നു. ഇപ്പോള്‍ ഇത് ഉപയോക്താക്കളുടെ ആവശ്യാനുസരണം സജ്ജമാക്കാവുന്ന ഒന്നായിട്ടാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിസ്റ്റം കീബോര്‍ഡ് ഉപയോഗിക്കാത്തവര്‍ക്കും മറ്റ് ഇന്‍പുട്ട് മെത്തേഡുകള്‍ ഉപയോഗിക്കാത്തവര്‍ക്കും ഏപ്പോഴും എവിടെവെച്ചും മലയാളം വിക്കിപീഡിയയില്‍ മലയാളത്തില്‍ എഴുതുന്നതിന് യു.എല്‍.എസ് എനേബിള്‍ ചെയ്താല്‍ സാധിക്കുന്നതാണ്.

മലയാളം വിക്കിസംരംഭങ്ങളുടെ ഇടത് സൈഡ് ബാറില്‍ അവസാനമായി കാണുന്ന "ഇതരഭാഷകളില്‍" എന്നതിനു സമീപമായുള്ള "പല്‍ച്ചക്രത്തില്‍" അമര്‍ത്തിയാല്‍ എഴുത്തുപകരണം, വെബ്ഫോണ്ടുകള്‍ തുടങ്ങിയവ സജ്ജമാക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും. അതില്‍ അമര്‍ത്തി, "ഭാഷാ സജ്ജീകരണം > ഇന്‍പുട്ട് > എഴുത്തുപകരണം സജ്ജമാക്കുക > മലയാളം >ലിപ്യന്തരണം / ഇന്‍സ്ക്രിപ്റ്റ്" എന്നീക്രമത്തില്‍ പോയശേഷം "സജ്ജമാക്കുക" എന്ന ബട്ടണില്‍ അമര്‍ത്തുക. വിക്കിയില്‍ മലയാളം എഴുതാനുള്ള ഉപകരണം തയ്യാറായിക്കഴിഞ്ഞു. തുടര്‍ന്ന് എഴുതാനുള്ള ഇടങ്ങളിലെല്ലാം മൌസമര്‍ത്തുമ്പോള്‍ വലതുവശത്ത് മുകളിലോ താഴെയോ കീബോര്‍ഡിന്റെ ചിത്രം ദൃശ്യമാകുന്നുവെങ്കില്‍ നിങ്ങളുടെ സജ്ജീകരണങ്ങള്‍ പൂര്‍ണ്ണമായി എന്നുറപ്പാക്കാം. എഴുതുന്നതിനിടയില്‍ Ctl + m എന്ന കീബോര്‍ഡ് സംയുക്തമുപയോഗിച്ച് മലയാളത്തില്‍ നിന്നും ഇംഗ്ളീഷിലേക്കും തിരിച്ചും മാറാവുന്നതുമാണ്.

ഈ ഉപകരണം നിങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍ മേല്‍സൂചിപ്പിച്ച ഭാഷാ സജ്ജീകരണങ്ങളില്‍ പോയി ഇന്‍പുട്ട് മെത്തേഡ് "പ്രവര്‍ത്തന രഹിതമാക്കുക" എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അത് ഡിസേബിള്‍ ആകുകയും ചെയ്യും. നിങ്ങള്‍ക്ക് വെബ്ഫോണ്ടുകള്‍ ആവശ്യമുണ്ടെങ്കില്‍ ഈ പറഞ്ഞ സജ്ജീകരണത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അവയും സജ്ജമാക്കാം. നിലവില്‍ അഞ്ജലി, മീര എന്നീഫോണ്ടുകള്‍ ഈ സംവിധാനം വഴി ലഭ്യമാണ്.

ഈ സംവിധാനം ആരംഭിച്ചപ്പോള്‍ എഴുത്തുപകരണവും ഫോണ്ടുകളും സ്വതേ സജ്ജമാകുന്ന നിലയിലായിരുന്നു. എന്നാല്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ അവ ഉപയോക്താവിന്റെ ഇഷ്ടാനുസരണം എനേബിള്‍ ചെയ്താല്‍ മതി എന്ന രീതിയിലാക്കിയിട്ടുണ്ട്.

ഈ സംവിധാനം സംബന്ധിച്ച് ബഗ്‌സിലയില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും - പ്രത്യേകിച്ച് വിശ്വേട്ടന് (user:Visawaprabha) ഏറെ നന്ദി...

സുജിത്ത്
ഇൻലൈൻ ഇമേജ് 1

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841