വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014

മലയാളത്തിലെ കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ  രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി  മലയാളം വിക്കിസമൂഹത്തിന്റെ മുൻകൈയിൽ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി  (CIS-A2K), കേരള സാഹിത്യ അക്കാദമി, ഐറ്റി @ സ്കൂൾ പദ്ധതി, സ്വതന്ത്ര മലയാളം  കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും  സംയുക്താഭിമുഖ്യത്തില്‍ ഒരു ഡിജിറ്റൈസേഷന്‍ മത്സരം സംഘടിപ്പിക്കുന്നു.  2014 ജനുവരി  ഒന്നിനു് തുടങ്ങി, 31 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന ഈ മത്സരത്തിൽ ഏറ്റവും കൂടുതൽ ടൈപ്പിങ്ങും പ്രൂഫ്‌റീഡിങ്ങും  ചെയ്യുന്ന വ്യക്തികൾക്കും സ്കൂളുകൾക്കും പ്രോത്സാഹനമായി ഇബുക്ക് റീഡറുകളും  ടാബ്ലറ്റുകളും പുസ്തകങ്ങളും അടക്കം നിരവധി സമ്മാനങ്ങൾ ഉണ്ടാവും .  പദ്ധതിതാള്‍ : https://ml.wikisource.org/wiki/WS:DC2014  #ws2014

ടൈപ്പ് ചെയ്ത് ഡിജിറ്റല്‍ മുക്തിലഭിയ്ക്കാന്‍ കാത്തുകിടക്കുന്ന മറ്റു പുസ്തകങ്ങള്‍  http://goo.gl/AQNEKU. പങ്കെടുക്കുന്നതിന് മുമ്പ്  http://goo.gl/gXfXzo രജിസ്റ്റര്‍ ചെയ്യാന്‍ മറക്കരുത്. വിക്കിയില്‍ തിരുത്തുമ്പോഴും ലോഗിന്‍ ആണ് എന്ന് ഉറപ്പുവരുത്തുക.

ഇതിന്റെ ഭാഗമായി ഡിജിറ്റൈസ് ചെയ്യുന്ന ആദ്യ പുസ്തകം:-

ഒരു മലയാളി പൂർണ്ണമായി മലയാളത്തിൽ എഴുതിയ ആദ്യത്തെ മലയാള വ്യാകരണഗ്രന്ഥമാണ് മലയാഴ്മയുടെ വ്യാകരണം (1863)
രചയിതാവ് : റഫ. ജോർജ് മാത്തൻ
വര്‍ഷം : 1863
പ്രസാധകർ :  COTTAYAM: C. M. PRESS.

1851-ൽ  ഗുണ്ടർട്ട് വ്യാകരണത്തിന്റെ ആദ്യഭാഗം പ്രസിദ്ധീകരിക്കുന്നതിനു മുൻപു തന്നെ  എഴുതി പൂർത്തിയാക്കി അച്ചടിക്കായി നൽകിയെങ്കിലും 1863-ൽ മാത്രമാണ് ഗ്രന്ഥം  പുറത്തു വന്നത്. പ്രിഫേസ് മാത്രം ഇംഗ്ലീഷിലാണ്. 1852-ൽ  മാനുസ്കൃപ്റ്റിനെപ്പറ്റി ഹെന്റീ ബേക്കർ (സീനിയർ) അടക്കമുള്ളവർ എഴുതിയ  നോട്ടുകളും ആമുഖത്തിന്റെ ഭാഗമായി ചേർത്തിട്ടുണ്ട്. A Grammar of Malayalam  in The Language Itself എന്ന് ഗ്രന്ഥനാമം ഇംഗ്ലീഷിലും  കൊടുത്തിട്ടുണ്ട്.അക്ഷര ലക്ഷണം, പദലക്ഷണം എന്നീ രണ്ടു കാണ്ഡങ്ങളാണ്  കൃതിക്കുള്ളത്. ഒന്നാം കാണ്ഡത്തിൽ അക്ഷര സംജ്ഞകളും സന്ധികളും  വിശദീകരിക്കപ്പെട്ടിരിക്കുന്നു. രണ്ടാം കാണ്ഡത്തിൽ നാമം, വചനം, അവ്യയം എന്നിവയെപ്പറ്റീയും പ്രതിപാദിക്കുന്നു.

പുസ്തകത്തിന്റെ സൂചികാതാളിലേയ്ക്കുള്ള കണ്ണി: https://ml.wikisource.org/wiki/Index:A_Grammer_of_Malayalam_1863.pdf

പുസ്തകം അയച്ചുതന്ന സുനില്‍ പ്രഭാകറിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

പദ്ധതിയുടെ ഏകോപനസമിതിയ്ക്ക് വേണ്ടി
Manoj.K/മനോജ്.കെ 
9495576262 / 9495513874
www.manojkmohan.com