ഡിസംബർ 21/22 സമയം എല്ലാവ്ർക്കും സൗകര്യമാണോ? കഴിഞ്ഞ വട്ടം കുറേയധികം പേർ
അസൗകര്യം പറഞ്ഞതിനാലാണ് അവധിക്കാലമായ ഏപ്രിൽ മെയ് മാസങ്ങളിലേക്ക് പരിപാടി
മാറ്റിയത് എന്ന് ഓർക്കുന്നു. മാത്രമല്ല
പരിപാടി തീരുമാനിച്ച് താൾ തുടങ്ങിയതും പരിപാടിയും തമ്മിൽ ഏകദേശം നാലു മാസത്തെ സമയം ഉണ്ടായിരുന്നു.
വിക്കി സംഗമോത്സവത്തിന് ഈ സി.ഡി. യും തെരഞ്ഞെടുത്ത വിക്കിലേഖനങ്ങളുടെ
സി.ഡിയും കുറച്ച് പതിപ്പുകള് ലഭ്യമാക്കാമോ...? സാമ്പത്തിക സമാഹരണമാണ്
ലക്ഷ്യം.
ഗ്രന്ഥശാല സിഡിയേക്കാൾ പണിയുണ്ട് വിക്കിപീഡിയ സിഡിക്ക്. അതിന് വളരെയധികം പേരുടെ കൂട്ടായ പ്രയത്നം വേണം. മാത്രമല്ല ധാരാളം സമയവും വേണം. അതിനാൽ സംഗമോത്സവത്തിനു ഇനി അധികം നാൾ ഇല്ലാത്തതിനാൽ വിക്കിപീഡിയ സിഡിയ്ക്കായി നോക്കാതിരിക്കുന്നത് ആണ് നല്ലത്. കൂടുതൽ കൃതികൾ ഉൾപ്പെടുത്തി കെട്ടും മട്ടും മെച്ചപ്പെടുത്തി (ഉദാഹരണത്തിനു യൂണിക്കോഡ് ഉള്ളടക്കത്തിനു പുറമേ, ഉൾപ്പെടുത്തുന്ന കൃതികളുടെ സ്കാനും ലഭ്യമാക്കാം, ഗ്രന്ഥശാലയിലെ ഉള്ളടക്കം ഉപയോഗിച്ച് സായാഹ്ന ഫൗണ്ടെഷൻ നിർമ്മിച്ച പിഡിഎഫ് ഉൾപ്പെടുത്താം) ഗ്രന്ഥശാല സിഡിയുടെ പുതിയൊരു പതിപ്പ് ഇറക്കുന്നതാവും അല്പം കൂടി നല്ലത്.
സാമ്പത്തിക സമാഹരണം ആണ് ലഭ്യമെങ്കിൽ ലോഗോകൾ ഉൾപ്പെടുത്താൻ പറ്റില്ല എന്ന പരിമിതി ഉണ്ട്. കാരണം പരമാവധി പ്രൊഡക്ഷൻ കോസ്റ്റ് മാത്രം ഈടാക്കാനേ ഫൗണ്ടെഷൻ അനുമതി തരികയുള്ളൂ.
സാമ്പത്തികം മറ്റ് ഇടങ്ങളിൽ നിന്ന് സംഘടിപ്പിച്ച്, സിഡി വില്പനിഅയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ നൂതനമായ പരിപാടികൾ ആവിക്ഷക്കരിക്കുക. ഉദാഹരണത്തിനു പരിപാടി നടക്കുന്ന സ്ഥലം കേന്ദ്രീകരിച്ച്
https://outreach.wikimedia.org/wiki/GLAM/QRpedia ഈ മാതൃകയിൽ ഒരു പരിപാടി ചെയ്യാം. പിന്നെ ഇതിനകം നിർദ്ദേശം വെച്ചിരിക്കുന്ന വിക്കി ജലയാത്ര പോലുള്ള വ്യത്യ്സതമായ പരിപാടികൾ ആവിഷ്ക്കരിക്കാം.