0 - പൂജ്യം
1 - ഒന്ന്
2 - രണ്ട്
3 - മൂന്ന്
4 - നാല്
5 - അഞ്ച്
6 - ആറ്
7 - ഏഴ്
8 - എട്ട്
9 - ഒന്‍പത്
10^1 - പത്ത് / ദശം (ഒന്നിനോട് ഒരു പൂജ്യം ചേര്‍ത്തത്)
10^2 - നൂറ് / ശതം (ഒന്നിനോട് രണ്ട് പൂജ്യം ചേര്‍ത്തത്)
10^3 - ആയിരം / സഹസ്രം (ഒന്നിനോട് മൂന്ന് പൂജ്യം ചേര്‍ത്തത്)
10^4 - പത്തായിരം (ഒന്നിനോട് നാല് പൂജ്യം ചേര്‍ത്തത്)
10^5 - ലക്ഷം (ഒന്നിനോട് രണ്ട് അഞ്ച് ചേര്‍ത്തത്)
10^6 - പത്തുലക്ഷം / ദശലക്ഷം (ഒന്നിനോട് ആറ് പൂജ്യം ചേര്‍ത്തത്)
10^7 - കോടി (ഒന്നിനോട് ഏഴ് പൂജ്യം ചേര്‍ത്തത്)

ഇത്രയും ഒക്കെ. ഇനിയാണ് പ്രശ്നം മഹാകോടി, ചങ്ക്, പൂവ്,... തുടങ്ങിയ ശ്രേണി ശരിയാണോ? (പത്തുകോടി, നൂറുകോടി, ശതകോടി, എന്നിവ ഒകെ) (ചള്ളിയാന്റെ താളില്‍ (കേരളീയ ഗണിതം) നിന്നു ശേഖരിച്ചത്)

10^8 - പത്തുകോടി / മഹാകോടി (ഒന്നിനോട് എട്ട് പൂജ്യം ചേര്‍ത്തത്)
10^9 - നൂറുകോടി / ശതകോടി / ചങ്ക് (ഒന്നിനോട് ഒന്‍പത് പൂജ്യം ചേര്‍ത്തത്)
10^10 - മഹാചങ്ക് (ഒന്നിനോട് പത്ത് പൂജ്യം ചേര്‍ത്തത്)
10^11 - പൂവ് (ഒന്നിനോട് പതിനൊന്ന് പൂജ്യം ചേര്‍ത്തത്)
10^12 - മഹാപൂവ് (ഒന്നിനോട് പന്ത്രണ്ട് പൂജ്യം ചേര്‍ത്തത്)
10^13 - കല്പം (ഒന്നിനോട് പതിമൂന്ന് പൂജ്യം ചേര്‍ത്തത്)
10^14 - മഹാകല്പം (ഒന്നിനോട് പതിനാല് പൂജ്യം ചേര്‍ത്തത്)
10^15 - കാനം (ഒന്നിനോട് പതിനഞ്ച് പൂജ്യം ചേര്‍ത്തത്)
10^16 - മഹാകാനം (ഒന്നിനോട് പതിനാറ് പൂജ്യം ചേര്‍ത്തത്)
10^17 - ലക്കം (ഒന്നിനോട് പതിനേഴ് പൂജ്യം ചേര്‍ത്തത്)
10^18 - മഹാലക്കം (ഒന്നിനോട് പതിനെട്ട്പൂജ്യം ചേര്‍ത്തത്)
10^19 - തെങ്ങ് (ഒന്നിനോട് പത്തൊന്‍പത് പൂജ്യം ചേര്‍ത്തത്)
10^20 - മഹാതെങ്ങ് (ഒന്നിനോട് ഇരുപത് പൂജ്യം ചേര്‍ത്തത്)
10^21 - ധൂളി (ഒന്നിനോട് ഇരുപത്തിഒന്ന് പൂജ്യം ചേര്‍ത്തത്)
10^22 - മഹാധൂളി (ഒന്നിനോട് ഇരുപത്തിരണ്ട് പൂജ്യം ചേര്‍ത്തത്)
10^23 - വെള്ളം (ഒന്നിനോട് ഇരുപത്തിമൂന്ന് പൂജ്യം ചേര്‍ത്തത്)
10^24 - മഹാവെള്ളം (ഒന്നിനോട് ഇരുപത്തിനാല് പൂജ്യം ചേര്‍ത്തത്)
10^25 - ?

ശരിയാ‍ണെങ്കില്‍ താഴെ കൊടുത്തിരിക്കുന്നവ ശരിയാണോ? ആണെങ്കില്‍ 10 പവര്‍ ചേര്‍ത്തു വരുമ്പോ എല്ലാം വെള്ളത്തിലാവുന്നു! നൂറു നൂറായിരം കോടി എന്നു വെച്ചാല്‍ ഒരു കോടി X ഒരു കോടി (നൂറ് X ലക്ഷം X കോടി ) എന്ന് അനുമാനിക്കുന്നു (അല്ലേ?) (വെള്ളം (സംഖ്യ) എന്ന താളില്‍ നിന്നും ശേഖരിച്ചത്)

*നൂറു പത്ത് - ആയിരം 10^3
*നൂറു ആയിരം - ഒരു ലക്ഷം - 10^5
*നൂറു നൂറായിരം - ഒരു കോടി - 10^7
*നൂറു നൂറായിരം കോടി - ഒരു മഹാകോടി? (10^7 + 10^7 = 10^14 എന്ന സംഖ്യയാണോ?)
*നൂറു നൂറായിരം മഹാകോടി - ഒരു ശംഖം
*നൂറു നൂറായിരം ശംഖം - ഒരു മഹാശംഖം
*നൂറു നൂറായിരം  മഹാശംഖം - ഒരു വൃന്ദം
*നൂറു നൂറായിരം വൃന്ദം - ഒരു മഹാവൃന്ദം
*നൂറു നൂറായിരം മഹാവൃന്ദം - ഒരു പത്മം
*നൂറു നൂറായിരം പത്മം - ഒരു മഹാപത്മം
*നൂറു നൂറായിരം മഹാപത്മം - ഒരു ഖര്‍വം
*നൂറു നൂറായിരം ഖര്‍വം - ഒരു മഹാഖര്‍വം
*നൂറു നൂറായിരം മഹാഖര്‍വം - ഒരു സമുദ്രം
*നൂറു നൂറായിരം സമുദ്രം - ഒരു ഓഘം
*നൂറു നൂറായിരം ഓഘം - ഒരു മഹൌഘം
*നൂറു നൂറായിരം മഹൌഘം - ഒരു വെള്ളം

അറിയാവുന്നവര്‍ സഹായിക്കണേ


--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്