വിക്കിപീഡിയ:വിക്കിപഠനശിബിരം/തൃശൂർ_2#പരിപാടിയുടെ അവലോകനം
കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് വിക്കിപീഡിയ കൂടുതൽ മലയാളികളിലേക്ക് എത്തിക്കുന്നതിനായി ഏകദിന പഠനശിബിരം നടന്നു. കേരളത്തിൽ ഒരു സാംസ്കാരിക സ്ഥാപനം ആദ്യമായി നടത്തുന്ന ഔദ്യോഗിക ശിബിരമായിരുന്നു ഇത്. പത്ര മാധ്യമങ്ങൾ വഴി പ്രചരണങ്ങൾ നൽകിയിരുന്നു. അതീവ താത്പര്യത്തോടെ നാൽപ്പതോളം ആളുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുത്തു. വി.എം. രാജമോഹൻ മാഷിന്റെ വിവധ വിക്കി സംരഭങ്ങളെക്കുറിച്ചുള്ള ആമുഖത്തോടെ ഉച്ചയ്ക്ക് 2.00 ന് ശിബിരം ആരംഭിച്ചു. അക്കാദമി സെക്രട്ടറി ആർ.ഗോപാലകൃഷ്ണൻ തന്റെ ഹ്രസ്വമായ പ്രസംഗത്തിൽ വിക്കി സംരംഭങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിച്ചു. വിക്കി പ്രവർത്തനം സാംസ്കാരിക പ്രവർത്തനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വിക്കിയിൽ ലേഖനങ്ങൾ ചേർക്കുന്നതിനെക്കുറിച്ചും ശൈലീ പുസ്തകത്തെക്കുറിച്ചും കണ്ണൻ ഷൺമുഖവും വിക്കിപീഡിയയിൽ ലേഖനങ്ങൾ തിരയുന്നതും പുതിയ ലേഖനങ്ങൾ ചേർക്കുന്നതും അവയിൽ ആവശ്യമായ മാറ്റം വരുത്തുന്നതും എങ്ങനെയെന്നും കവി കെ.കെ.രാജയെക്കുറിച്ചുള്ള ലേഖനം ചേർത്തുകൊണ്ട് കിരൺ ഗോപി അവതരിപ്പിച്ചു. തുടർന്ന് വിക്കി സംരഭങ്ങളിൽ സജീവമാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വിശ്വനാഥനും വിക്കി ഗ്രന്ഥശാലയെ മനോജ് കെ. മോഹനും സദസ്സിന് പരിചയപ്പെടുത്തി. ഗ്രന്ഥശാല സി.ഡിയും പരിചയപ്പെടുത്തി.അഡ്വ.ടി.കെ.സുജിത്ത് പകർപ്പവകാശ പ്രശ്നങ്ങളും ക്രിയേറ്റീവ് കോമൺസും അവതരിപ്പിച്ചു.അക്കാദമി വൈസ് പ്രസിഡന്റും പ്രശസ്ത നിരൂപകനുമായ ബാലചന്ദ്രൻ വടക്കേടത്ത് ആശംസകൾ നേർന്നു. ശിബിര സംഘാടനത്തിൽ ഡോ.ജോൺസൺ, സുഗീഷ്,അഖിലൻ,സതീശൻ,കുമാർ വൈക്കം എന്നീ സജീവ വിക്കിപീഡിയന്മാരുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. അഭിനന്ദനീയമായ നിലയിൽ അക്കാദമി ജീവനക്കാർ, ലൈബ്രേറിയൻ തുടങ്ങിയവരുടെ സഹായം ശിബിരത്തിലുടനീളമുണ്ടായിരുന്നു.4.30 ന് ഗ്രൂപ്പ് ഫോട്ടോ എടുത്ത് ശിബിരം അവസാനിച്ചു.

640px-Thrissur_group_b.jpg23-ആം മലയാളം വിക്കി പഠനശിബിരത്തിൽ പങ്കെടുത്തവർ

വിക്കിമീഡിയ കോമൺസിലെMalayalam WikiAcademy 2 Thrissur എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

വിക്കിപീഡിയ:വിക്കിപഠനശിബിരം/തൃശൂർ_2#പങ്കെടുത്തവർ
വിക്കിപീഡിയ പഠനശിബിരവുംഫോക്ക്‌ലോർ സെമിനാറും - മാതൃഭൂമി -9/1/2012


Manoj.K/മനോജ്.കെ