ഇപ്പൊൾ കേരളത്തിൽ ഒരു വിക്കിപഠന ക്ലാസ് നടത്താനുള്ള ശ്രമം തുടങ്ങിയപ്പോൾ തന്നെ, പേരിൽ തന്നെ പിടിച്ചു് കൊണ്ടുള്ള സം‌വാദം തുടങ്ങിയിരിക്കുന്നു. ഇതേ പോലുള്ള നിരവധി കാരണങ്ങൾ കൊണ്ടാണു് കേരളത്തിൽ ഇതു് വരെ ഒരു മലയാളം വിക്കിപഠനശിബിരം/ശില്പശാല നടത്താൻ കഴിയാതിരുന്നതു്.

പഠനശിബിരം എന്ന പേരു് തന്നെ ആയിട്ടും യാതൊരു കുഴപ്പവും ഇല്ലാതെ 2 പരിപാടികൾ നടത്താൻ ബാംഗ്ലൂരിൽ ഞ്ങ്ങൾക്ക് കഴിഞ്ഞു. അതിനു് ഉദ്ദേശിച്ച ഫലം കിട്ടുകയും ചെയ്തു.

ഈ പഠനശിബിരത്തിനു് നേതൃത്വം കൊടുക്കുന്ന പാലക്കാട്ടെ മലയാളം വിക്കിപ്രവർത്തകരെ സം‌ബന്ധിച്ചിടത്തോളം മലയാളം വിക്കിപദ്ധതികളെ അതിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന പാലക്കാട്ടെ ജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതാണു് പ്രധാനം. അതിനെ അക്കാഡമി/പഠനശിബിരം/ശില്പശാല തുടങ്ങി എന്തു് വിളിച്ചാലും ആ പരിപാടി അതിന്റെ ലക്ഷ്യം നേടിയാൽ അവരുടെ ശ്രമം വിജയിച്ചു.


ഇതിന്റെ പേരു് ശിബിരം വേണോ ശില്പശാല വേണോ എന്നൊക്കെ ഇതിന്റെ സം‌വാദം താളിൽ ചർച്ച ചെയ്ത് തീരുമാനിക്കാം.


ഷിജു

2010/7/11 MAHESH MANGALAT <maheshmangalat@gmail.com>
ശിബിരം എന്ന വാക്കിന് അത്ര നല്ല അര്‍ത്ഥസൂചനയല്ല ഉള്ളത്. വാക്കിന്റെ കുഴപ്പമല്ല, അതു് ഉപയോഗിച്ചിരുന്നവരുടെ കുഴപ്പമാണ്. സംഘപരിവാറുകാരുടെ വാക്കായാണ് അത് സാധാരണനിലയില്‍ കണക്കാക്കപ്പെടാറുള്ളത്. അതല്ലാത്ത വാക്കുകള്‍ ഉള്ളപ്പോള്‍ ശിബിരം വേണോ എന്നതാണ് ചോദ്യം.
വര്‍ക്ക്ഷോപ്പ് ആണ് നടക്കുന്നതെങ്കില്‍ അതിന് നടപ്പുള്ള മലയാളം, ശില്പശാല, പോരേ?
അക്കാദമി എന്ന വാക്ക് കേരളത്തിന്റെ സാഹചര്യത്തില്‍ ജീര്‍ണ്ണമായ അധികാരത്തിന്റെ സൂചകമാണ്. മന്ദബുദ്ധികളുടെ താവളം എന്നുകൂടി ഞാന്‍ പറയും. യോജിക്കണമെന്നില്ല.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l