അത് താരതമ്യേന പുതിയതും ആദേശം ചെയ്യപ്പെട്ടവയുമെന്നേ ഉള്ളു
 
എന്തുമായാണ്‌ താരതമ്യം? മലയാളം ഉരുത്തിരിഞ്ഞു വന്ന ചമ്പു,മണിപ്രവാളം എന്നിവയിലൊക്കെ ഉപയോഗിച്ചു കാണുന്ന പദമാണ്‌ "മുഖം"
"മോന്ത, മോറ് " എന്നോ തമിഴ് ഭാഷയൊട് കടപ്പാടുള്ള "മൂഞ്ചി/മൂഞ്ഞി"യെന്നോ അവയിലൊന്നും ഇല്ലെന്നാണ്‌ തോന്നുന്നത്. അപ്പോള്‍ പിന്നെ കഷ്ടിച്ച്  നാലുനൂറ്റാണ്ടെങ്കിലും ഉപയോഗത്തിലുള്ള പദം  മലയാളമാണോ എന്ന് സംശയിക്കണോ?
(അഭിപ്രായം സബാള്‍ട്ടന്‍ വാക്കുകളോട് തീരെ പുച്ഛം ഇല്ലാതെ തന്നെ)
വദനം സംസ്കൃതപമാണെന്നാണ്‌ ധാരണ.  അതുകൊണ്ട് ഇതര ദേവനാഗിരി ഫ്ലേവറുകളിലും അത് വരാമല്ലോ.
 
2009/2/6 Challiyan <challiyan@gmail.com>
മുഖം വദനം എന്നിവ മലയാളമല്ല എന്നു പറഞ്ഞില്ല. അത് താരതമ്യേന പുതിയതും
ആദേശം ചെയ്യപ്പെട്ടവയുമെന്നേ ഉള്ളു. അച്ചാറ് കേരളീയ ഭക്ഷണമാണോ എന്ന്
ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം. കേരളീയ വേഷം എന്താണെന്ന് ചോദിച്ചാലോ?


ഉമേഷ്: 10ആം ക്ലാസ്സ് വരെ മലയാളം പഠിച്ച വിവരമേ ഉള്ളൂ. വദനം
ഹിന്ദിയാണെന്ന് ഊഹിച്ചെടുത്തതാണ്‌. മുഖം സംസ്കൃതമെന്ന് ഊഹിച്ചതുപോലെ.
 നവനീത്: ഇത്തരം ചര്‍ച്ചകള്‍ വിവരം കൂട്ടുന്നതിനേ ഉപകരിക്കൂ അത് തമ്മില്‍
തല്ലാണെന്നു കരുതുന്നില്ല.


An Orthodontist dreaming to become a pilot
you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan
and see my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



--
Regards,

Devadas V.M


ooo0
(       ) 0ooo
\    (   (       )
 \ _)     )    /
          ( _/

Move the good steps for a better world
--------------------------------------------------------