നമസ്കാരം..2013 ജനുവരി മാസത്തിൽ അവശ്യ ആർട്ടിക്കിളുകളുടെ പൂർണ്ണത അളവുകോലായുള്ള പട്ടികയിൽ മലയാളം വിക്കിപ്പീഡിയ നേടിയ വളർച്ച honourable mention -ന് അർഹമായി.ഈ മാനകമനുസരിച്ച് 2013 ജനുവരി മുതലുള്ള നമ്മുടെ വളർച്ചയുടെ വിശദാംശങ്ങൾ ഈ താളിൽ ഒരു പട്ടികയായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.നേട്ടങ്ങൾ:1. നമ്മുടെ റാങ്ക് 42 ആയിരുന്നത് 29 ആയി മെച്ചപ്പെട്ടു.2. ഇല്ലാത്ത 32 താളുകൾ പുതുതായി നിർമിക്കപ്പെട്ടു.3. 735 സ്റ്റബുകളുണ്ടായിരുന്നത് (10000 ബൈറ്റിൽ താഴെ വലിപ്പമുള്ളത്) 744 ആയി മാറി.4. ഇടത്തരം താളുകൾ (10000-നും 30000-നും ഇടയിൽ ബൈറ്റ് വലിപ്പമുള്ളത്) 156 എണ്ണമുണ്ടായിരുന്നത് 175 എണ്ണമായി വർദ്ധിച്ചു.5. വലിയ താളുകൾ (30000 ബൈറ്റിനു മുകളിൽ വലിപ്പമുള്ളത്) 77-ൽ നിന്ന് 81 ആയി മാറി.1.34 പോയിന്റ് വളർച്ചയാണ് നാം ഒരു മാസം കൊണ്ട് നേടിയത്. മലയാളം വിക്കിപ്പീഡിയയ്ക്ക് ഇതിനേക്കാൾ കൂടുതൽ വളർച്ച 2011 മാർച്ച് മാസത്തിൽ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇപ്പോഴത്തെ സ്കോർ 24.14 (കഴിഞ്ഞ മാസം ഇത് 22.8 ആയിരുന്നു).ഈ പട്ടികയിലെ ഓരോ താളുകളായി മെച്ചപ്പെടുത്തിയാൽ ഒന്നാം സ്ഥാനം അത്ര ദൂരെയല്ല. അൻപത് പോയിന്റുകൂടി വളരാൻ സാധിച്ചാൽ ഇപ്പോഴത്തെ നിലയ്ക്ക് നമുക്ക് ഒന്നാം സ്ഥാനത്തെത്താം.അജയ് ബാലചന്ദ്രൻ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l