അടുത്ത പഠനശിബിരത്തിൽ/സംഗമത്തിൽ ഐ.ആർ.സിയെ പരിചയപ്പെടുത്തണമെന്ന് ഞാൻ പറയാനിരിക്കുകയായിരുന്നു. :-)

2011/2/22 Jyothis E <jyothis.e@gmail.com>
കബനി കിഴക്കോട്ടൊഴുകിയാലും വീണത് വിദ്യയാക്കേണ്ടിവന്നാലും വിക്കിപീഡിയ മുന്നോട്ടൊഴുകിയാൽ പോരെ? :)

അത്ര പെട്ടെന്നു തിരുത്തലുകൾ വരുന്നുവെന്നത് സന്തോഷമുള്ള കാര്യം തന്നെ. തിരുത്തലുകൾ തൽസമയം കാണുന്ന, പരസ്പരം സംവദിക്കാൻ സഹായിക്കുന്ന ഐആർസി ചാനലിനെക്കൂടി (#wikipedia-ml) പഠന ശിബിരങ്ങളിൽ പരിചയപ്പെടുത്തിയാൽ നന്നായിരുന്നു. തൽക്കാലം അവിടെ പതിവുകാർ ചുരുക്കമാണ്. എല്ലാ പ്രോജക്റ്റുകളിലും ഒരേസമയം കണ്ണു വെക്കാൻ ഐആർസി ബോട്ടും ചാനലും  ഏറെ സഹായിക്കുന്നുണ്ട്.

Regards,
Jyothis.

http://www.Jyothis.net

My Malayalam Wikipedia page
Metawiki page
I am the first customer of http://www.netdotnet.com
My toolserver tools 

woods are lovely dark and deep,
but i have promises to keep and
miles to go before i sleep and
lines to go before I press sleep

completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings



2011/2/21 നിരക്ഷരന്‍ | Manoj Ravindran <manojravindran@gmail.com>
വിശ്വേട്ടാ :)

ഉവ്വ് അത് (വീണിടത്ത് വിദ്യ) എറണാകുളത്ത് അനൂപും വയനാട്ടിൽ ഹബീബും ചെയ്തു.
ഞാനായാലും അങ്ങനെ തന്നെ ചെയ്യുമായിരുന്നു.

ഹബീബ് പറഞ്ഞതുപോലെ സമരസപ്പെടായ്ക്ക ഒക്കെ അവർക്ക് കാണിച്ച് കൊടുക്കാൻ പറ്റുന്നുണ്ട്.
ഒരുപരിധിവരെ അതൊക്കെ വളരെ നല്ല കാര്യം തന്നെ.
അത് ആദ്യമെയിലിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്.

പക്ഷെ ഈ സംഭവം പഠിപ്പിക്കലിനെ തുടർച്ചയായി ബാധിക്കുന്നു എന്ന് കണ്ടപ്പോൾ നീരസം തോന്നി.

വയനാട്ടിലെ പഠനശിബിരം തുടങ്ങുന്നതിന് മുൻപ് , എറണാകുളത്തെ അനുഭവം നേരിട്ട് പറഞ്ഞപ്പോൾത്തന്നെ...
 ഹബീബ് എന്നെ കബനീ നദിയിൽ തള്ളി ഇട്ടതാണ് :)
കബനി കിഴക്കോട്ട് ഒഴുകുന്നതുകൊണ്ട് രക്ഷപ്പെട്ടെന്ന് മാത്രം :) :)

വിശ്വേട്ടൻ പറഞ്ഞതുപോലെ എന്തൊക്കെ കാണാൻ കിടക്കുന്നു അല്ലേ ? :)

-നിരക്ഷരൻ

2011/2/21 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
:))


നീരു ഇനി എന്തൊക്കെ കാണുവാനും കേൾക്കുവാനും ഇരിക്കുന്നു :)
അത്യാവശ്യ സമയത്തു് പ്രതീക്ഷിച്ച പോലെ നടന്നില്ല എന്ന നിരാശ വേണ്ട. ഇത്തരം സന്ദർഭങ്ങളിൽ വീണിടത്തുവേണം വിദ്യ. “ഇതാ, ഇതു കണ്ടില്ലേ, നാം ശരിപ്പെടുത്തുന്നതിനുമുൻപേ ലോകത്തിന്റെ വേറേ ഏതോ ഒരു മുക്കിലിരുന്നു് വേറേ ഏതോ വിക്കിപ്പിടിയൻ ആ വാക്കിനെ കേറിപ്പിടിച്ച് ലിങ്കിക്കളഞ്ഞു; അതാണു് വിക്കിപ്പീഡിയ എന്ന ഒന്നൊന്നര സാധനം”  എന്നു് പുഞ്ചിരിയോടെ പറയാമായിരുന്നില്ലേ?


:)


2011/2/21 നിരക്ഷരന്‍ | Manoj Ravindran <manojravindran@gmail.com>

സുഹൃത്തുക്കളെ

ഞാൻ ഒരു തുടക്കക്കാരനാണ്. എന്നാലും  രണ്ട് ദിവസം തുടർച്ചയായി (19ന് എറണാകുളം, 20ന് വയനാട്) വിക്കി സംരംഭങ്ങളിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ട്. രണ്ടിടത്തും ശ്രദ്ധിച്ച ഒരു കാര്യം സൂചിപ്പിക്കണമെന്ന് തോന്നുന്നു.

19ന് എറണാകുളത്ത് കൊച്ചി റിഫൈനറി എന്ന താൾ ചേർത്തുകൊണ്ടാണ് പഠനശിബിരം നടത്തിയത്.
താൾ ഉണ്ടാക്കിയ ഉടനെ ഉല്‍പ്പന്നങ്ങൾ എന്ന കാറ്റഗറിയിൽ നിന്ന് ‘ഡീസൽ‘ എന്ന വാക്ക് ലിങ്ക് ആക്കി കാണിക്കാൻ നോക്കിയപ്പോൾ ... അത് മറ്റാരോ ലിങ്ക് ആക്കി കഴിഞ്ഞിരുന്നു. ഉടനെ മറ്റൊരു വാക്ക് നോക്കി. അപ്പോൾ അതും ലിങ്കായിക്കഴിഞ്ഞിരുന്നു.
ആദ്യത്തെ പ്രാവശ്യം ഒരു കൗതുകം ഉണ്ടാക്കിയെങ്കിലും രണ്ടാമത്തെ പ്രാവശ്യം ഇക്കാര്യം ആവർത്തിച്ചപ്പോൾ അല്‍പ്പം നീരസം തോന്നി.

ഇക്കാര്യം അന്ന് വൈകീട്ട് തന്നെ ഷിജു അലൿസിനെ അറിയിക്കുകയും ചെയ്തിരുന്നു.
എറണാകുളത്ത് വെച്ച് അനൂപുമായും ഡോ:ഫുഹാദുമായും ഇതേപ്പറ്റി സംസാരിക്കാൻ വിട്ടുപോയതിൽ ഖേദിക്കുന്നു.

20ന് വയനാട്ടിൽ പാക്കം എന്ന സ്ഥലത്തെപ്പറ്റിയുള്ള താൾ ആരംഭിച്ചുകൊണ്ടാണ് ഹബീബ് വിക്കി പഠനശിബിരം നടത്തിയത്.
പ്രസ്തുത ലേഖനത്തിൽ ഒരു ലിങ്ക് ഉണ്ടാക്കി കാണിച്ച് കൊടുക്കാനായി വെച്ചിരുന്ന ‘കുറവ‘ എന്ന വാക്ക് സെക്കന്റുകൾക്കകം മറ്റാരോ ലിങ്കാക്കി മാറ്റി.
അവിടെയുള്ളവർക്ക് കൗതുകം തന്നെയായിരുന്നു. പക്ഷെ, എനിക്കത് ആദ്യപ്രാവശ്യം തന്നെ വിഷമം ഉണ്ടാക്കി.
വയനാട് പഠനക്ലാസ്സ് തുടങ്ങുന്നതിന് മുന്നേ എറണാകുളത്തെ അനുഭവം ഞാൻ ഹബീബുമായി പങ്കുവെച്ചിരുന്നു.

ഇനി ഒരു നിർദ്ദേശം പറയട്ടെ.
പഠനശിബിരങ്ങൾ നടത്തുമ്പോൾ തയ്യാറാക്കാൻ പോകുന്ന പേജിനെപ്പറ്റി മെയിലിങ്ങ് ഗ്രൂപ്പ് വഴി എല്ലാവരേയും വിവരം അറിയിക്കുക.
കുറച്ച് നേരത്തേക്കെങ്കിലും ആ താളിൾ മറ്റാരും തിരുത്തുകൾ വരുത്തരുതെന്ന് മുൻ‌കൂട്ടി അഭ്യർത്ഥിക്കുക.
പഠിക്കാൻ വന്നിരിക്കുന്നവർക്ക് കൗതുകം തോന്നിപ്പിക്കാനായി പ്രീ പ്ലാൻഡ് ആയി ഇങ്ങനെ മറ്റൊരിടത്തുനിന്ന് ലേഖനത്തിൽ ലിങ്ക് ഉണ്ടാക്കൽ എന്തെങ്കിലും ഒരു പ്രാവശ്യം ചെയ്യുന്നത് നന്നായിരിക്കും. പക്ഷെ പല പ്രാവശ്യം അതാകുമ്പോൾ പഠനം നടത്താൻ പറ്റുന്നില്ല. ഒരുപാട് സമയവും പാഴാകുന്നു.

ഒരു തുടക്കക്കാരന്റെ ബാലിശമായ അഭിപ്രായമാണിത് എന്ന് തോന്നിയെങ്കിൽ ക്ഷമിക്കുക,
പക്ഷെ ഇതിന് എന്തെങ്കിലും പരിഹാരം കാണാൻ ശ്രമിക്കണമെന്ന് അഭിപ്രായമുണ്ട്.

-നിരക്ഷരൻ




2011/2/21 Salih Kallada <ksali2k@gmail.com>

വിക്കി ശില്പശാലയില്‍ ഇതുവരെ എനിക്ക് പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. 

നാട്ടില്‍ അവധിക്കാലത്ത് വരുമ്പോള്‍ തീര്‍ച്ചയായും സാധിക്കും എന്ന് കരുതുന്നു.

With Regards,

Salih  Kallada  (ഏറനാടന്‍)

Please Read:-

http://eranadanpeople.blogspot.com

http://mycinemadiary.blogspot.com

http://eranadansounds.blogspot.com

http://retinopothi.blogspot.com




2011/2/21 Habeeb | ഹബീബ് <lic.habeeb@gmail.com>
സുൽത്താൻബത്തേരി താലൂക്ക് ലൈബ്രറി കൌൺസിലിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ കുറുവ ദ്വീപിൽ വച്ച് 2011 ഫെബ്രുവരി 19, 20 തിയതികളിലായി നടന്ന പ്രവർത്തക ശിൽ‌പ്പശാലയുടെ രണ്ടാം ദിവസം വിക്കിപീഡിയയെക്കുറിച്ച് ഒരു സെഷൻ അവതരിപ്പിക്കാൻ കഴിഞ്ഞ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. പ്രസ്തുത സെഷനിൽ വിക്കിയെയും അനുബന്ധ സംരംഭങ്ങളേയും പറ്റിയും വിക്കിയിൽ ലേഖനമെഴുതുന്നതെങ്ങിനെയെന്നും സദസ്സിന് പരിചയപ്പെടുത്തി.

kuruva wiki session.JPG
ശിൽ‌പ്പശാലയിൽ വിക്കിപീഡിയയെക്കുറിച്ച് സംസാരിക്കുന്ന ഹബീബ്. ഒപ്പം വേദിയിൽ മറ്റൊരു വിക്കി പ്രവർത്തകനായ മനോജ് രവീന്ദ്രൻ (നിരക്ഷരൻ), തൃശ്ശൂർ ആകാശവാണി നിലയം മേധാവി ശ്രീ. പ്രദീപ്.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l