Hello,

പൈവിക്കിപ്പീഡിയ ഫ്രെയിം  വര്‍ക്ക് ഉപയോഗിച്ച് ഒരു ബോട്ട് അക്കൗണ്ട് ഉണ്ടാക്കാന്‍ ആലോചിച്ചതിന്റെ ഭാഗമായി .HKBBOT  എന്ന ഒരു അക്കൗണ്ട് ഞാന്‍ മലയാളം  വിക്കിപ്പീഡിയയില്‍ നിര്‍മിക്കുകയുണ്ടായി. എന്നാല്‍ പൈവിക്കിപ്പീഡിയ ഫ്രെയിംവര്‍ക്ക് മനസിലാക്കുന്നതിനായി കുറച്ച് ട്രയലുകള്‍ നോക്കേണ്ടതായിറ്റുണ്ട്. വിക്കി സര്‍വകലാശാലയിലെ ലേഖനമുപയോഗിച്ച് പഠിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനു വേണ്ടി തിരുത്തലുകളെല്ലാം  യൂസര്‍ നെയിം  സ്പെയ്‌‌സില്‍ മാത്രമേ നടത്തുകയുള്ളൂ.. ഇങ്ങിനെ യൂസര്‍ നെയിം  സ്പേസിനു പുറത്ത് തിരുത്തലുകള്‍ നടത്താത്തിടത്തോളം  കാലം  യന്ത്ര പദവിക്ക് അപേക്ഷ നല്‍കേണ്ടതില്ല എന്നാണ് ഇവിടെ(വിക്കി സര്‍വകലാശാല)  കാണുന്നത്. ഇതനുസരിച്ച് പരീക്ഷണങ്ങള്‍ നടത്തുന്നതിന് വല്ല തടസവുമുണ്ടോ?
വേറേ വല്ല നടപടികളും  ഞാന്‍ പിന്തുടരേണ്ടതായുണ്ടോ?


--
---------------------------------------------------------------------------
You are born as original, don't die as a copy. Don't care if someone will not like you, you were not put on earth to please someone.
--------------------------------------------------------------------------
Love,
Hrishi