നാളെ ഞായറാഴ്ച വൈകുനേരം 7:30-8:30 വരെ 2021 വിക്കി ബോർഡ് ഓഫ് ട്രസ്റ്റീസ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുമായി കേരളം / മലയാളം വിക്കി സമൂഹത്തിന്റെ ഒരു സൗഹൃദ സംഭാഷണം നടത്താൻ ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേണൽ അശ്വിൻ ബൈൻ‌ദൂർ, (മറ്റുള്ളവർ ഉണ്ടെകിൽ അവരും) അവരെ സ്വയം പരിചയപ്പെടുത്താൻ അവസരം നൽകുന്നതിനോടൊപ്പം അവർ പങ്കിടാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ സംസാരിക്കുന്നതാണ്. അതിനുശേവും അവരോട് ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്.

തിരഞ്ഞെടുപ്പ്:

2021 ഓഗസ്റ്റ് 4 മുതൽ 2021 ഓഗസ്റ്റ് 17 വരെയാണ് 2021 ബോർഡ് ഓഫ് ട്രസ്റ്റീസ് തിരഞ്ഞെടുപ്പ്. മൂന്ന് വർഷത്തെ കാലാവധിയിലേക്ക് നാല് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ വിക്കിമീഡിയ സമൂഹത്തിന് അവസരമുണ്ട്. തിരഞ്ഞെടുപ്പിൽ 20 സ്ഥാനാർത്ഥികളുണ്ട്.[1]

ഈ സൗഹൃദ സംഭാഷണത്തിൽ പങ്കെടുക്കാന്‍ വിക്കി സമൂഹത്തിലെ എല്ലാവരെയും ക്ഷണിക്കുന്നു.

മീറ്റിംഗ് ലിങ്ക്.[2]

പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ അറിയിപ്പുകൾക്കും കൂടുതൽ വിവരങ്ങൾക്കും ഈ പേജ് സന്ദർശിക്കുക. പ്രത്യേകിച്ച് എന്തെങ്കിലും സാങ്കേതിക കാരണവശാൽ ലിങ്ക് മാറ്റേണ്ടിവരികയോ മറ്റെന്തെങ്കിലും വ്യത്യാസം വരികയോ ചെയ്താൽ താഴെ കാണുന്ന പേജിൽ വിവരം നൽകുന്നതായിരിക്കും.[3]

[1] https://meta.wikimedia.org/wiki/Template:WMF_elections_candidate/2021/candidates
[2] https://meet.google.com/rko-uizu-xja
[3] https://w.wiki/3g7f

സ്നേഹത്തോടെ,
Jinoy
User:Gnoeee

Please don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!