മലയാളം വിക്കിപീഡിയ ആൻഡ്രോയ്ഡ് ഫോണുകളിൽ കാണാൻ ഒരു ആപ്ലിക്കേഷൻ പുറത്തിറങ്ങി. വിക്കി ട്രാക്ക് മലയാളം എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ നിർമ്മിച്ചത് ബാംഗ്ലൂർ ആസ്ഥാനമായ സാംരംഗ ഇൻഫോടെക് എന്ന സ്ഥാപനമാണ്. 2012 ജൂൺ 18നു പുറത്തിറങ്ങിയ 1.0 പതിപ്പിൽ മലയാളം വിക്കിപീഡിയ സമീപകാല മാറ്റങ്ങൾ, ഉപയോക്താവിന്റെ സംഭാവനകൾ, ഉപയോക്താവ് ശ്രദ്ധിക്കുന്ന താളുകൾ എന്നിവ കാണാം.

ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ  : https://play.google.com/store/apps/details?id=com.saaranga.wikitrackmalayalam


പിൻകുറിപ്പ്: വിക്കി ട്രാക്ക് മലയാളത്തിനു പുറമേ കന്നഡ, തമിഴ്, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകൾക്കും ലഭ്യമാണ്.

സസ്നേഹം,
അഖിൽ [[ഉ:Akhilan]]