ഇതുപോലുള്ള സംഭാഷണങ്ങൾക്ക് മറ്റെവിടെയെങ്കിലുമായിരുന്നെങ്കിൽ ഞാൻ കൊടുക്കുന്ന മറുപടി ഇതാകുമായിരുന്നില്ല. പിന്നെ ഇതൊരു പബ്ലിക് മെയിലിംഗ് ലിസ്റ്റായതുകൊണ്ട് മാത്രമാണ് ഇങ്ങനെ എഴുതുന്നത്.
//പച്ചമലയാളം എന്നാലെന്താണ്? തമിഴാണോ?//
അല്ല, ഒരു സാധാരണക്കാരനായ മലയാളിയുടെ സംസാരഭാഷയിൽ വരുന്ന വാക്കുകളാണ് പച്ചമലയാളം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് "ഞങ്ങളുടെ വീട്ടിൽ ഇന്നലെ മുതൽ വൈദ്യുതിയില്ല" എന്നു പറയുന്ന ആരെയെങ്കിലും കാണിച്ചുതരാമോ? എന്നാൽ "കരണ്ടില്ല" എന്നു പറയുന്ന എത്രപേരെ വേണമെങ്കിലും ഞാൻ കാണിച്ചു തരാം. താഴെ ഇയാൾ തന്നെ "ഇതൊക്കെ മുമ്പ് ചർച്ച ചെയ്തതല്ലേ" എന്നു ചോദിച്ചില്ലേ? "ഇതൊക്കെ മുമ്പ് സംവദിച്ചതല്ലേ" എന്ന് എന്താ ചോദിക്കാഞ്ഞത്? കാരണം അതാണ് പച്ചമലയാളം എന്നതുകൊണ്ട് താങ്കളുടെ സ്വാഭാവിക ഭാഷാബോധം "ചർച്ച" എന്ന വാക്കിനെ മുന്നോട്ട് തള്ളുകയും "സംവാദം" എന്ന വാക്കിനെ inhibit ചെയ്യുകയും ചെയ്തു. എന്താണ് പച്ചമലയാളം എന്നതു മനസിലായില്ലേ? "ചർച്ച" എന്ന വാക്ക് അറബിയോ പേർഷ്യനോ ആണെന്നു തോന്നുന്നു. അതിവിടെ വിഷയമല്ല.
//നടത്തിപ്പുകാരനല്ലാത്തതുകൊണ്ട് തന്നെ//
നടത്തിപ്പുകാരൻ എന്ന വാക്കാണ് കൂടുതൽ ഭംഗി എന്ന് മുകളിൽ ഒരാൾ അഭിപ്രായപ്പെട്ടതു കണ്ടില്ലേ? administer എന്ന വാക്കിന്റെ അർത്ഥം നടത്തുക എന്നു തന്നെയാണ്. അപ്പോൾ administrator നടത്തിപ്പുകാരൻ ആകുന്നതിൽ യാതൊരു തെറ്റുമില്ല. അതല്ല,ആർക്കെങ്കിലും അഭിമാനക്ഷതമുണ്ടാകുന്നെങ്കിൽ "ഏമാൻ" എന്നോ "മൊയ്ലാളി" എന്നോ കൊടുത്താളീൻ. RSS വൊക്കാബുലറി കൊണ്ടു വരികയാണ് ഉദ്ദേശമെങ്കിൽ ശിബിരവും കാര്യവാഹകും അല്ലാതെ പല ഓപ്ഷനും ഉണ്ട്.
//കള്ളപ്പേര് എന്ന് പറഞ്ഞാൽ ആളാവുമോ? അംഗത്വമാവുമോ?//
അതുകൊണ്ടു തന്നെ ആ വാക്കാണ് കൂടുതൽ യോജിക്കുന്നത്. കാരണം നിലവിലുള്ള ഒരു User ഒരു കള്ളപ്പേരിൽ വരുന്നതാണ് Sock puppet എന്നത്. മൂർത്തിയെയും മുട്ടുശാന്തിയെയും ഒക്കെ അമ്പലത്തിൽ കൊണ്ടെ ഇരുത്തിയാൽ പോരേ? ആദ്യമായി വിക്കിയിൽ എത്തുന്ന ഒരാൾക്ക് നിങ്ങൾ എതാണ് കൂടുതൽ വിശദീകരിക്കേണ്ടി വരിക? "അപരമൂർത്തിത്വം" ആണോ "കള്ളപ്പേര്" ആണോ?
//ഇതൊക്കെ മുമ്പ് ചർച്ച ചെയ്തതല്ലേ. പഴയ സംവാദങ്ങൾ എടുത്ത് നോക്കി ഓർമ്മ പുതുക്കുമല്ലോ//
അവിടെയൊക്കെ ഇതുപോലുള്ള തൊടുന്യായങ്ങൽ അല്ലാതെ ഒന്നും കാണാനില്ല. താൻ തന്നെ ഉണ്ടാക്കിയ തർജ്ജമകൾ ഗംഭീരമാണെന്ന് താൻ തന്നെ പറയുന്നതും ഒരേ തൂവൽപക്ഷികൾ തമ്മിൽ പുറം ചൊറിയുന്നതും അല്ലാതെ ഒന്നും കണ്ടിട്ടില്ല.
//വേണേൽ പുതുക്കാവുന്നതാണ്.//
ആശ്വാസം.
//കവാടത്തിനിപ്പോഴെന്താണ് കുഴപ്പം//
//മുമ്പ് കാട്ടുക എന്നായിരുന്നു. പൊതുവേ ഉപയോഗിക്കുന്ന പദം പ്രദർശിപ്പിക്കുക എന്നായതിനാൽ അങ്ങനെ മാറിയെന്നാണ് കരുതുന്നത്.//
വാതിലിനെന്താണ് കുഴപ്പം? കാണിക്കുക എന്നതാണ് കൂടുതൽ സാധാരണമായ പദം. അച്ചടിഭാഷയിലല്ലാതെ സംസാരഭാഷയിൽ പ്രദർശിപ്പിക്കുക എന്നപദം ഉപയോഗിക്കുന്നത് കുറവാണ്. സംസ്കൃതം തന്നെ വേണം എന്ന ചിലരുടെ കടുംപിടുത്തമല്ലാതെ മറ്റൊരു കാരണവും ഇവിടെ കാണാൻ കഴിയുന്നില്ല.
//ഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾ എന്ന പ്രയോഗം കേട്ടിട്ടുണ്ടാവുമല്ലോ, അനുകരണം തന്നെയാണ്. പഞ്ചസ്തംഭങ്ങൾക്കെന്താണ് പ്രശ്നം?//
അങ്ങനെയുള്ള വർഗീയ അനുകരണങ്ങളും പാരഡികളും ഒക്കെ വിക്കിയ്ക്ക് പുറത്ത് നിർത്തുന്നതാണ് ഉചിതം.
//സമവായമാണ് അഭിപ്രായൈക്യത്തേക്കാളും ഇവിടെ യോജിച്ചതെന്നെന്റെ അഭിപ്രായം. അഭിപ്രായങ്ങൾ ഒന്നാവണമെന്നില്ല//
അറിവില്ലായ്മ ഒരു തെറ്റല്ല. അഭിപ്രായ-ഐക്യവും ഏകാഭിപ്രായവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ ശ്രമിക്കുക. ഐക്യം എന്നാൻ ഒന്ന് എന്നാണോ താങ്കൾ മനസിലാക്കിവച്ചിരിക്കുന്നത്? അങ്ങനെയെങ്കിൽ "ഐക്യരാഷ്ട്രസഭ" എന്നത് ഒറ്റരാഷ്ട്രത്തിന്റെ സഭ എന്നായിരിക്കുമല്ലോ താങ്കൾ വ്യാഖ്യാനിക്കുന്നത്?
//ഒത്തുതീർപ്പ് തന്നെയാണ് പ്രധാനം (എന്റെയഭിപ്രായം).//
അങ്ങനെയെങ്കിൽ എന്തുകൊണ്ട് "ഒത്തുതീർപ്പ്" എന്നുതന്നെ പ്രയോഗിച്ചുകൂടാ?
//കോഴിയാണോ മുട്ടയാണോ :-) നാനാർത്ഥങ്ങളല്ല താനും//
വിവക്ഷമലയാളം[തിരുത്തുക]
നാമം[തിരുത്തുക]വിവക്ഷവിചാരം, പറയുവാനുള്ള ആഗ്രഹം, ആഗ്രഹംനാനാർത്ഥം, ഒന്നിലധികം കാര്യങ്ങൾ ഒരേ പേരിൽ അറിയപ്പെടുന്നുണ്ടെങ്കിൽ അവ
നാനാർത്ഥം എന്നപദത്തിന്റെ അർത്ഥം നാനാ+അർത്ഥം എന്നാണ്. വ്യത്യസ്തമായ അർത്ഥങ്ങൾ എന്നാണ് അതിനർത്ഥം. വിവക്ഷ എന്ന പദത്തേക്കാൾ സ്ക്കൂൾ കുട്ടികൾക്കു പോലും പരിചിതമായ പദമാണ് "നാനാർത്ഥം" എന്നത്. അല്ലെങ്കിൽ "പല അർത്ഥങ്ങൾ" എന്നു പച്ചമലയാളത്തിൽ പറഞ്ഞാലും മതി.
//പെട്ടന്ന് കേട്ടാൽ തെറ്റില്ലെന്ന് തോന്നുന്ന പദങ്ങൾ ഉപയോഗിക്കുക എന്നത് തന്നെയാണ് നയം. അല്ലാതെ പദങ്ങളുടെ ഉത്പത്തി നോക്കി ഉപയോഗിക്കുകയല്ല. //
പെട്ടെന്നു കേട്ടാൽ തെറ്റില്ലെന്ന് തോന്നുന്ന പദങ്ങളാണോ മുൻപ്രാപനവും മറ്റും? പദങ്ങളുടെ ഉത്പത്തി നോക്കിയല്ല എന്നു നേരത്തേ പറഞ്ഞു. സംസ്കൃതം വരുന്നതിലല്ല പ്രശ്നം. അത് സാമാന്യജനങ്ങളുടെ വ്യവഹാരഭാഷയിൽ നിന്ന് അകന്നുപോകുന്നതിലാണ്.
2013/11/13 praveenp <me.praveen@gmail.com>
അതിന്റെയാവശ്യമില്ല. അഡ്മിൻ ലിസ്റ്റിൽ ഒരു നയപരമായ തീരുമാനവും എടുക്കുന്നില്ല. ആ ലിസ്റ്റിൽ ചെയ്ത് വിക്കിയിലോട്ട് വരുന്ന എന്തേലും ഉണ്ടെങ്കിൽ അത് സ്പാം ഫിൽറ്റർ മാത്രമാവണം. നയങ്ങളുടെ നാൾവഴികളും ചർച്ചകളുമൊക്കെ എടുത്തുനോക്കിയാൽ വിഷമം മാറും എന്നെന്റെ അഭിപ്രായം.
On Wednesday 13 November 2013 10:34 AM, Anoop Narayanan wrote:
2013/11/12 Sudhakaran Keezhupara <sudhakarkgopi@gmail.com>
കാര്യനിർവാഹകർക്ക്(- ? നടത്തിപ്പുകാർക്ക് എന്നതിനാണ് കുറച്ചു കൂടെ ഭംഗി )
മാത്രമായി ഒരു മെയിലിങ് ലിസ്റ്റുണ്ടോ?ഉണ്ട്. ഒരു പ്രൈവറ്റ് മെയിലിങ്ങ് ലിസ്റ്റാണത്.
ഈ ലിസ്റ്റിലേക്കയക്കുന്ന
മെയിലുകൾ സാധാരണ വിക്കിപ്പീഡിയ ഉപയോക്താക്കൾക്ക് വായിക്കാൻ
സാധിക്കുമോ?ഇല്ല. സാധിക്കുകയില്ല. ഈ മെയിലിങ്ങ് ലിസ്റ്റിൽ അംഗങ്ങളായിട്ടു മാത്രമേ ഇത് കാണാനും മെയിലുകൾ അയക്കാനും സാധിക്കുകയുള്ളൂ.
വിക്കിപ്പീഡിയ സമൂഹം തിരഞ്ഞെടുക്കുന്ന അഡ്മിനിസ്റ്റ്രേർമാർ
എന്തു തീരുമാനമാണ് എടുക്കുന്നത് എന്നും ആ തീരുമാനത്തിൽ എങ്ങിനെയാണ്
എത്തിച്ചേർന്നത് എന്നിവ അറിയാൻ മറ്റു ഉപയോക്താക്കൾക്ക് അവകാശമില്ലേ?
.നടത്തിപ്പുകാർക്ക് മാത്രമായി ഒരു മെയിലിങ് ലിസ്റ്റ് ഉണ്ടാവുന്നതു
മനസിലാക്കാം. എന്നാൽ ഈ ലിസ്റ്റിൽ എന്തൊക്കെയാണ് ചർച്ച ചെയ്യുന്നത് എന്നു
കാണാനുള്ള അധികാരം മറ്റു ഉപയോക്താക്കൾക് വേണ്ടതല്ലേ? കമ്യൂണിറ്റി
തീരുമാനങ്ങളെ എതിർക്കാനുള്ള് ഗൂഡാലോചനകൾ ആ പറഞ്ഞ ലിസ്റ്റിൽ
നടക്കുന്നില്ല എന്നതിന് എന്താണ് തെളിവ് ?
ഒരു ആരോപണം മാത്രമാണിത്. ഈ ലിസ്റ്റിൽ ഒരു നയരൂപീകരണവും നടക്കുന്നില്ല. നയരൂപീകരണത്തിനു വിക്കിപഞ്ചായത്താണു ഉപയോഗിക്കേണ്ടത്. ഇതുവരെയും അങ്ങനെയാണു ചെയ്തു കൊണ്ടിരുന്നത്. അഡ്മിൻ മെയിലിങ്ങ് ലിസ്റ്റോ, ഈ മെയിലിങ്ങ് ലിസ്റ്റോ, സോഷ്യൽ നെറ്റ്വർക്കിംഗ് ഫോറങ്ങളോ ഒന്നും വിക്കി സംബന്ധമായ നയരൂപീകരണത്തിനു ഉപയോഗിക്കരുത്.
മിസ്റ്റർ പ്രവീൺ കഴിഞ്ഞ
മെയിലിൽ പറഞ്ഞതുപോലെയുള്ള വിവരങ്ങൾ ആ ലിസ്റ്റിൽ അറിയിക്കുന്നുണ്ട് എന്നു
പറഞ്ഞതിനെ ഞങ്ങൾ കണ്ണടച്ചു വിശ്വസിക്കണം എന്നാണോ? ആർക്കും കാണാവുന്ന
രീതിയിലുള്ള പബ്ലിക് ആർക്കീവായി ആ ലിസ്റ്റിലെ മുൻകാല മെയിലുകളകടക്കം
എല്ലാവർക്കും വായിക്കാവുന്ന രീതിയിൽ ലഭ്യമാകണം എന്നതല്ലേ ന്യായം?
കൂടാതെ പ്രിൻസ് മാത്യുവിന്റെ നിർദ്ദേശങ്ങളോട് പൂർണ്ണമായും യോജിക്കുന്നു.
ഇത്തരം വായിച്ചാൽ മനസിലാകുന്ന നല്ല മലയാള പദങ്ങൾ ഉപയോഗിക്കാത്തതും
അത്തരം കാര്യങ്ങൾ ലിസ്റ്റിൽ ചർച്ച ചെയ്ത് തീരുമാനമാക്കാത്തതും പഴയ
ഉപയോക്താക്കളായ പെരിങ്ങോടൻ, മഞ്ജിത്ത് എന്നിവരായി തുടങ്ങി ഷിജു അലക്സ്,സാദിക്ക് തുടങ്ങിയവരായി ചെയ്ത് വന്ന രീതിയല്ല അത് എന്നതിനാലായിരിക്കും
അല്ലേ? ഇതിലുള്ള പ്രധിഷേധം എവിടെയാണറിയിക്കേണ്ടത്?വിക്കിപീഡിയയെ സംബന്ധിച്ച ഏതു കാര്യവും വിക്കിപഞ്ചായത്തിൽ അറിയിക്കാം. താങ്കൾ പറഞ്ഞ ഇത്തരം പ്രതിഷേധങ്ങൾ വിക്കിപഞ്ചായത്ത്:പലവക എന്ന താളിൽ ചർച്ച ചെയ്യുക.
വിക്കിപ്പീഡിയയിലെ
രീതികൾ എനിക്കറിയില്ല. എങ്കിലും വിവിധ സ്ഥലങ്ങലിൽ ഞാൻ വായിച്ചറിഞ്ഞ
വിക്കിപ്പീഡിയ എന്ന ആശയവുമായി യാതൊരു വിധത്തിലും ഇവ യോജിച്ചു
പോവുന്നില്ല എന്ന് വിഷമസമേതം അറിയിക്കട്ടെ.
മിക്കവാറും എല്ലാ പരിഭാഷയും ഒരുകൂട്ടം വാക്കുകൾ തിരിച്ചും മറിച്ചും ഉപയോഗിച്ചിരിക്കുകായയതിനാൽ, അവയെല്ലാം വിക്കിപദ്ധതികളിൽ ഉടൻ തന്നെ വരികയും ചെയ്യുന്നതിനാൽ, എത്രയോ അധികം ആൾക്കാർ വരിക്കാരായിട്ടുള്ള മെയിൻ ലിസ്റ്റിലോട്ട് മുട്ടിന് മുട്ടിന് സ്പാം മെയിലുകളായി വരെ കണക്കാക്കാവുന്നവ അയയ്ക്കേണ്ട കാര്യമുണ്ടോ? അല്ലെങ്കിൽ തന്നെ തനിക്കീ പാഴ് മെയിലുകൾ വേണ്ടന്നും, അൺസബ്സ്ക്രൈബ് ചെയ്യൂ എന്നും പറഞ്ഞ് മെയിലുകൾ വരാറില്ലെ. വിക്കി എടുത്തുനോക്കുമ്പോൾ കാണുന്ന തെറ്റുള്ളവ / മെച്ചപ്പെടുത്തേണ്ടവ പഞ്ചായത്തിലോ മറ്റോ മാറ്റാനാവശ്യപ്പെടുന്നതാവും ഉചിതം.
സജീവമായ മിക്ക വിക്കി കമ്യൂണിറ്റികൾക്കും ഇത്തരം പ്രൈവറ്റ് മെയിലിങ്ങ് ലിസ്റ്റുകളുണ്ട്. ചില ഉദാഹരണങ്ങൾ ഇവിടെ കാണാം. ആ ആശയം തന്നെയാണു ഞങ്ങളും പിന്തുടരുന്നത്. തൽക്കാലം അഡ്മിൻ മെയിലിങ്ങ് ലിസ്റ്റ് പബ്ലിക്ക് ആക്കാൻ സാദ്ധ്യമല്ല.
പ്രവീൺ,
ട്രാൻസലേറ്റ് വിക്കി സംബന്ധമായ വിവരങ്ങൾ ഇനി പ്രധാന മെയിലിങ്ങ് ലിസ്റ്റിൽ കൂടെ അറിയിക്കൂ.
On Monday 11 November 2013 10:46 PM, Sebin Jacob wrote:
ലിങ്ക് - https://www.facebook.com/sebinaj/posts/10152051200884083
ആക്ഷേപമില്ല. അഭിപ്രായമേയുള്ളൂ. തിരുത്താന് വരുന്നില്ല. ഉറക്കെ ചിന്തിച്ചതാണു്.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
--
With Regards,
Anoop
_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l