സുഹൃത്തുക്കളേ,

ഈ വർഷത്തെ അന്താരാഷ്ട്ര ഓപ്പൺ ഡാറ്റാ ദിവസവുമായി ബന്ധപ്പെട്ട് ഈ മാർച്ച് 10, 11 തീയതികളിൽ ഒരു ഓൺലൈൻ എഡിറ്റ്-എ-തോൺ നടത്താൻ ആസൂത്രണം ചെയ്‌യുണ്ട്. ഓപ്പൺ ഡാറ്റ ദിനം ആഘോഷിക്കുന്നതിനും, കേരളവും മലയാളവും, അനുബന്ധവിഷയങ്ങളെക്കുറിച്ചുമുള്ള വിക്കിഡാറ്റ ഇനങ്ങളും പ്രോപ്പർട്ടികളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിക്കിഡാറ്റയിലേക്ക് കൂടുതൽ ഡാറ്റ സംഭാവന ചെയ്യുന്നതിനുമായാണ് ഈ തിരുത്തൽ യജ്ഞം സംഘടിപ്പിക്കുന്നത്.

ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി എല്ലാവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി പരിപാടിയുടെ വിക്കിഡാറ്റ താൾ[1] സന്ദർശിക്കുകയും പങ്കെടുക്കുന്നവരുടെ വിഭാഗത്തിൽ താങ്കളുടെ പേര് ചേർത്ത് ഇതിൽ പങ്കാളിയാവുകയും ചെയ്യുക. 

ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

[1] https://www.wikidata.org/wiki/Wikidata:WikiProject_Kerala/Events/ODD_2023

-------------------------------------------
തീയതി: 10th - 11th March 2023
സമയം: 48 മണിക്കൂർ
--------------------------------------------

സ്നേഹത്തോടെ,
ജിനോയ്
User:Gnoeee

Please don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!