ഈ വിഷയത്തില്‍ ഒരു സമവായത്തില്‍ എത്തേണ്ടിയിരിക്കുന്നു....
ആര്‍ക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ
വിക്കിപീഡിയയുടെ നയങ്ങള്‍ക്കും മാര്‍ഗ്ഗരേഖകള്‍ക്കും അനുസൃതമായിരിക്കണം എന്നുമാത്രം.
ചിലരെ അകറ്റി നിര്‍ത്തണം. ചിലരായിരിക്കണം വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടത്
എന്ന നിലപാട് അതുകൊണ്ടുതന്നെ ആര്‍ക്കും എടുക്കാന്‍ കഴിയില്ലല്ലോ....
വിക്കിപീഡിയ എഡിറ്റിംഗ് വ്യക്തികള്‍ക്കോ, പ്രസ്ഥാനങ്ങള്‍ക്കോ മറ്റുള്ളവരെ പഠിപ്പിക്കാന്‍ കഴിയും.
ഒരാള്‍ക്ക് തനിച്ചും പഠിക്കാം. ഇനി ആരെങ്കിലും പണം വാങ്ങിയും പഠിപ്പിച്ചേക്കാം.
അതൊക്കെ വിക്കിയെ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി നാം കണക്കാക്കണം.

ഇത്തരം പരിശീലനങ്ങളെല്ലാം വിക്കി പ്രവര്‍ത്തകര്‍മാത്രമേ ചെയ്യാവൂ എന്ന് നമുക്ക് ശഠിക്കാനാവില്ലല്ലോ...
ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനം എത്രയോ സംഘടനകള്‍ ആചരിക്കുന്നു....
ആ സംഘടനകള്‍ക്ക് അതിന്റെ നേട്ടവും കിട്ടുന്നുണ്ടാവും
എന്നിട്ടൊന്നും സ്വാതന്ത്ര്യ ദിനം ഏതെങ്കിലും പ്രത്യേക സംഘടനയുടേതാണ് എന്ന് ആരും പറയാറില്ലല്ലോ....

വിക്കി പരിശീലനങ്ങളും അതുപോലെ തന്നെ...
എറണാകുളത്തെ പരിശീലനത്തിലെത്തിയവരില്‍ ഒരാളെങ്കിലും നമുക്ക് പ്രയോജനം ചെയ്യാതിരിക്കില്ലല്ലോ...?
പിന്നെ, ആര് പരിശീലനം കൊടുത്ത്, ആരെക്കൊണ്ട് തിരുത്തല്‍ നടത്തിയാലും
നമ്മുടെ നയങ്ങള്‍ക്കും മാര്‍ഗ്ഗരേഖകള്‍ക്കും വിരുദ്ധമാണ് അതെങ്കില്‍
അതിനെ തിരുത്താന്‍ നമുക്ക് തീര്‍ച്ചയായും കഴിയും. കഴിയണം.

അപ്പോള്‍ വിക്കി പരിശീലനം ആര്‍ക്കുവേണമെങ്കിലും നടത്താം
എന്ന നിലപാട് തന്നെ നാം പ്രഖ്യാപിക്കണം എന്നാണെനിക്ക് തോന്നുന്നത്.
വേണമെങ്കില്‍ "'വിക്കി പഠനശിബിരം''' എന്ന പേര് ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാം.
അത് വിക്കിയുട ഔദ്യോഗിക (?) പരിപാടിയായി പരിമിതപ്പെടുത്താം ....
(ട്രേഡ് മാര്‍ക്കുകളിലും ലേബലുകളിലും നാം കുടുങ്ങേണ്ടതില്ലെങ്കിലും സമവായം എന്ന നിലയില്‍ മാത്രം ഇത് പരിഗണിക്കാം)


2011/6/6 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. Re: Wikiml-l Digest, Vol 34, Issue 11 (???????? ????? ?)
  2. Re: ????? ??????????????? ????? - ?????? - ???? ??????? (Anoop)
  3. Re: ??????????? ?????? ????????? ????? 4 ?? (Ditty Mathew)


---------- Forwarded message ----------
From: "തച്ചന്റെ മകന്‍ ‌" <thachan.makan@gmail.com>
To: wikiml-l@lists.wikimedia.org
Date: Sat, 4 Jun 2011 21:58:52 +0530
Subject: Re: [Wikiml-l] Wikiml-l Digest, Vol 34, Issue 11
ആരുതന്നെയായാലും വിക്കിപീഡീയയുടെ പ്രചാരണം നടത്തുന്നത് ശ്ലാഘനീയമാണ്.

രണ്ടു പ്രശ്നങ്ങളാണ്: വിക്കിപീഡിയയുടെ നയങ്ങളെയും മാര്‍ഗ്ഗരേഖകളെയും
മര്യാദയെയും കുറിച്ച് ധാരണയുള്ള, പരിചയസമ്പന്നരായ പ്രവര്‍ത്തകര്‍ക്കു
പകരം ഏതാനും തിരുത്തലുകള്‍ വരുത്തിയതിന്റെ പേരില്‍ വിക്കിപീഡിയയെപ്പറ്റി
പറഞ്ഞുകൊടുക്കുന്നത് കാര്യങ്ങളെപ്പറ്റി  തെറ്റിദ്ധാരണയും ധാരണക്കുറവും
ഉണ്ടാക്കാം എന്നതാണ് ഒന്ന്.

മറ്റൊന്ന് മലയാളം വിക്കിപീഡിയ ഔദ്യോഗികമായി നടത്തുന്ന പരിപാടിയാണ് ഇത്തരം
ശില്പശാലകള്‍ എന്ന തെറ്റിദ്ധാരണ ഉണ്ടാകുന്നതാണ്. പറയാതെതന്നെ ഈ സംഘടനയുടെ
രാഷ്ട്രീയപക്ഷപാതം അറിയാവുന്നതാണ്.മലയാളം വിക്കിപീഡിയയെപ്പറ്റി
തുടര്‍ച്ചയായി പരസ്പരവിരുദ്ധങ്ങളായ ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ ഇങ്ങനെയൊരു തെറ്റിദ്ധാരണ പലതരത്തിലുള്ള
രാഷ്ട്രീയ-സാമുദായികമുതലെടുപ്പുകള്‍ക്ക് കാരണമാകും. വിക്കിപീഡിയയുടെ
ഔദ്യോഗികപരിപാടികളുമായി തങ്ങളുടെ പ്രവൃത്തിക്ക് ഒരു ബന്ധവുമില്ല എന്ന്
ബോധ്യപ്പെടുത്താന്‍ ബാധ്യതയുള്ള DAKF അങ്ങനെയൊരു തെറ്റിദ്ധാരണ
ഉറപ്പിക്കാന്‍ പോന്ന തരത്തില്‍ പ്രസ്താവനയിറക്കിയത് ശരിയായില്ല.

വിക്കിപീഡിയയുടെ ഔദ്യോഗികപരിപാടിയില്‍നിന്ന് ഇത്തരം സംഘടനകളുടെ
പ്രചാരണപ്രവര്‍ത്തനങ്ങളെ എങ്ങനെ മാറ്റിനിര്‍ത്താം എന്ന്‍
ആലോചിക്കേണ്ടതാണ്.

On 6/4/11, wikiml-l-request@lists.wikimedia.org
<wikiml-l-request@lists.wikimedia.org> wrote:
> Send Wikiml-l mailing list submissions to
>       wikiml-l@lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
>       https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
>       wikiml-l-request@lists.wikimedia.org
>
> You can reach the person managing the list at
>       wikiml-l-owner@lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>


---------- Forwarded message ----------
From: Anoop <anoop.ind@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Mon, 6 Jun 2011 12:04:23 +0530
Subject: Re: [Wikiml-l] നാലാം വിക്കിപ്രവര്‍ത്തക സംഗമം - കണ്ണൂര്‍ - താമസ സൗകര്യം
ഒരു ചെറിയ ഓര്‍മ്മപ്പെടുത്തല്‍. താമസ സൗകര്യം ആവശ്യമുള്ളവര്‍ നാളെ വൈകുന്നേരത്തിനിടയ്ക്ക് എന്നെ അറിയിക്കുമല്ലോ.

2011/5/30 Anoop <anoop.ind@gmail.com>
ഹോട്ടല്‍ റൂം ബുക്ക് ചെയ്യുന്നതിനും മറ്റുമുള്ള സൗകര്യങ്ങള്‍ക്കായി, താമസസൗകര്യം ആവശ്യമുള്ളവര്‍ ആ വിവരം 2011 ജൂണ്‍ 7-നു മുന്‍പ് എന്നെ അറിയിക്കുവാന്‍ താല്പര്യം.

2011/5/30 Shiju Alex <shijualexonline@gmail.com>
മലയാളം വിക്കിസംരംഭങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരുടെ കൂടിച്ചേരല്‍ 2011 ജൂണ്‍ 11 നു് കണ്ണൂരില്‍ വെച്ച് നടക്കുകയാണല്ലൊ.

ഇതില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം, കൊല്ലം അടക്കമുള്ള വിദൂരജില്ലകളില്‍ നിന്നു സജീവ മലയാളം വിക്കി പ്രവര്‍ത്തകര്‍ വരുന്നുണ്ട്. ഇങ്ങനെ വിദൂരജില്ലകളില്‍ നിന്നും വരുന്നവരില്‍ സംഗമത്തിന്റെ തലെ ദിവസമോ, സംഗമദിവസമോ കണ്ണൂരില്‍ താമസസൗകര്യം ആവശ്യമെങ്കില്‍, കണ്ണൂര്‍ വിക്കിപ്രവര്‍ത്തക സംഗമത്തിന്റെ സംഘാടകരില്‍ ഒരാളായ അനൂപിനു ഒരു മെയില്‍ അയക്കുക. അനൂപിന്റെ ഇമെയില്‍ വിലാസം anoopind AT gmail.com  



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop




--
With Regards,
Anoop



---------- Forwarded message ----------
From: Ditty Mathew <dittyvkm@gmail.com>
To: mlwikiekm@googlegroups.com, dakf@googlegroups.com, wikiml-l@lists.wikimedia.org, dakf-gc@googlegroups.com
Date: Mon, 6 Jun 2011 17:03:24 +0530
Subject: Re: [Wikiml-l] എറണാകുളത്ത് വിക്കി പഠനശിബിരം ജൂണ്‍ 4 ന്
തലക്കെട്ടില്ലാത്ത1.jpg

DAKFന്റെ ആഭിമുഖ്യത്തില്‍ മെയ് 4നു് ഉച്ചകഴിഞ്ഞ് 2.00 മണി മുതല്‍ 5.00 വരെ എറണാകുളം പബ്ലിക് ലൈബ്രറി ഹാളില്‍ വച്ചു് വിക്കി പഠനശിബിരം നടത്തി. പരിപാടിയില്‍ 45 പേര്‍ പങ്കെടുത്തു. ജൂണ്‍ 11ന് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന കൂട്ടായ്മയുടെ പ്രചരണത്തിനാണ് DAKF ഈ പരിപാടി സംഘടിപ്പിച്ചതു്.
DAKFന്റെ എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ കൃഷ്ണദാസിന്റെ അദ്ധ്യക്ഷതയില്‍ പഠനശിബിരം ആരംഭിച്ചു. DAKF ന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പരിപാടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. DAKF തുടര്‍ന്നും ഇതുപോലുള്ള ശില്പശാലകള്‍ സംഘടിപ്പിക്കും എന്നു് അദ്ദേഹം പറഞ്ഞു. തുടര്‍ന്നു് FSMI പ്രസിഡന്റ് ശ്രീ. ജോസഫ് തോമസു് ഉല്‍ഘാടനം ചെയ്തു.
ശ്രീ അനില്‍കുമാര്‍ കെ വി മലയാളം വിക്കിപ്പീടിയയെക്കുറിച്ചും മലയാളം വിക്കിപ്പീടിയയുടെ വിവിധ സംരംഭങ്ങളെക്കുറിച്ചും വക്കിപ്പീടിയയിലെ ലൈസന്‍സിങ്ങ് രീതികളെക്കുറിച്ചുമുള്ള അവതരണം നടത്തി. തുടര്‍ന്നു് നടന്ന പ്രായോഗിക പരിശീലനം ശ്രീ ശിവഹരി നന്ദകുമാര്‍ നയിച്ചു. പ്രായോഗിക പരിശീലനത്തില്‍ വിക്കിപ്പീടിയയുടെ ഉപഭോക്താവാകുന്നത് എങ്ങനെയെന്നും, പുതിയ ലേഖനം എങ്ങനെ തുടങ്ങുമെന്നും, ചിത്രം എങ്ങനെ അപ്‌ലോട് ചെയ്യുമന്നും, എങ്ങനെ അവലംബം കൊടുക്കാം എന്നെല്ലാം അദ്ദേഹം അവതരിച്ചു.


--
with regards

Ditty

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841