സുഹൃത്തുക്കളെ.,
'
മലയാളം വിക്കിപീഡിയ വിദ്യാഭ്യാസപദ്ധതി അഞ്ചൽ വെസ്റ്റ്:കഴിഞ്ഞ ഒരാഴ്ച നടന്ന പ്രധാന കാര്യങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.

എനിക്ക് ഈ മാസം 3-ന് അതായത് കഴിഞ്ഞ ബുധനാഴ്ചയാണ് അഞ്ചൽ വെസ്റ്റിൽ എത്തുന്നത്.  കുട്ടികളോടൊപ്പം ഒന്നു രണ്ട് ലേഖനങ്ങൾ തിരുത്തുന്നതിന് സഹായി ആകുകയും അവരുടെ സംശയങ്ങൾ എന്നാൽ കഴിയുന്ന രീതിയിൽ തീർക്കുന്നതിനും ശ്രമിച്ചു. അപ്പോഴേയ്ക്കും അഖിലനും എത്തിയിരുന്നു. അതിനു ശേഷം റിഫാബിലിറ്റേഷൻ പ്ലാന്റേഷൻ കാണാനായി  സതീശൻ മാഷും അഖിലനുംൊ ഒരു വിദ്യാർത്ഥിയും ഞാനും കൂടി കുളത്തൂപ്പുഴയ്ക്ക് യാത്രതിരിച്ചു.

ആ യാത്രയിൽ അഞ്ചൽ ഐ ഹാരിസ് ഗ്രന്ഥശലയിൽ ചെല്ലുകയും അവിടെനിന്നും ഇൻഫോർമേഷൻ ബ്യൂറോ അഞ്ചൽ പുനലൂർ പ്രദേശങ്ങളിലെ ചരിത്രവും വിശദാംശങ്ങളും ഒക്കെ രേഖപ്പെടുത്തിയ താരകം-2007 എന്ന ഡയറക്ടറിയും അഞ്ചലിന്റെ ചില പഴയ വ്യക്തികളേക്കുറിച്ച് ഡോ.പി. വിനയചന്ദ്രൻ എഴുതിയ ഒരു തുള്ളി വെളിച്ചം എന്ന പുസ്തകവും അഞ്ചൽ ഗ്രാമപഞ്ചായത്ത് പുറത്തിറക്കിയ വികസനരേഖയും എടുത്തു. അതിനു ശേഷം ഓയിൽ പാമിന്റെ ഏരൂർ ഫാക്ടറിയും തോട്ടവും സന്ദർശിച്ചു, എസ്റ്റേറ്റ് സീനിയർ മാനേജരുമായി ഏകദേശം 1-2 മണിക്കൂറോളം പ്ലാന്റേഷന്റെ കാര്യങ്ങൾ, എണ്ണപ്പനകളുടെ പ്രത്യേകതകൾ, എണ്ണ ഉണ്ടാക്കുന്ന വിധം തുടങ്ങിയവ മനസ്സിലാക്കി. അതിന്റെ വിശദാംശങ്ങൾ സതീഷ് മാഷ് നൽകുമെന്ന് കരുതുന്നു. അതിനുശേഷം തിരിച്ച് അഞ്ചലിൽ വന്നു പിരിഞ്ഞു. ഞാൻ എന്റെ ചില സ്നേഹിതർ വശം തരപ്പെടുത്തിയ ശ്രീ തേവർതോട്ടം സുകുമാരന്റെ മകന്റെ(അവൻ എന്റെ കൂടെ സ്കൂളിൽ പഠിച്ചിട്ടുണ്ട്-ഒരേ ക്ലാസ്സിൽ) ഫോൺ നമ്പർ സംഘടിപ്പിച്ചു.

പിറ്റേന്ന് അവനെ വിളിച്ചതിന്റെ പശ്ചാത്തലത്തിൽ അവന്റെ അച്ഛനെ കാണാൻ സൗകര്യം ചെയ്യാമെന്നു സമ്മതിച്ചു. അക്കൂട്ടത്തിൽ നമുക്ക് ആവശ്യമുള്ള വിവരങ്ങൾ ഒന്നു മെയിൽ ചെയ്യാനും പറഞ്ഞു. ഞാൻ ഓർമ്മയിൽ വച്ച് ചില കാര്യങ്ങൾ പറഞ്ഞപ്പോൾ അഞ്ചൽ നൗഷാദ് എന്ന കഥാകാരൻ/കവി/കാർട്ടൂണിസ്റ്റ് ഒരു പുസ്തകം പുറത്തിറക്കിയതായി അറിഞ്ഞു. അത് അവന്റെ വീട്ടിൽ ഉണ്ടെങ്കിൽ നോക്കി വയ്ക്കാമെന്നും അച്ഛനെ കാണാൻ വരുമ്പോൾ നൽകാമെന്നും കൂടാതെ അച്ഛന്റെ കൈവശം ചില ചരിത്രവിവരണങ്ങൾ കാണും എന്നും അതും നൽകാമെന്നും സമ്മതമറിയിച്ചിട്ടുണ്ട്.

അങ്ങനെ ചില വിവരങ്ങൾ ഗൂഗ്‌ൾ ഡോക്സ് വഴി ഷെയർ ചെയ്തപ്പോഴാണ് കീഴൂട്ട് മാധവൻ നായർ എന്ന ആർ.എം. നായരെക്കുറിച്ചും അദ്ദേഹത്തിന് ഒരു ദത്തുപുത്രി (ലീനാ നായർ) ഉണ്ടെന്നും അവർ കളക്ടർ ആയിരുന്നു എന്നും മനസ്സിലാക്കുന്നത്.

പിറ്റേന്ന് തന്നെ കണ്ണൻമാഷ് ശ്രീമതി ലീനാ നായർ MPEDA എന്ന സ്ഥാപനത്തിൽ വർക്കു ചെയ്യുകയാണെന്നു ംകൂടെ ഫോൺ നമ്പരും വച്ച് നൽകിയത്. അങ്ങനെ MPEDAയിൽ ഇന്നലെ (വെള്ളിയാഴ്ച) ഞാൻ വിളിച്ചിരുന്നു. അവർ ഏതോ മീറ്റിങ്ങിലാണെന്നും 5 മണിക്കു ശേഷം വിളിച്ചാൽ ചിലപോൾ കിട്ടുമെന്നും ഇതേ ആവശ്യവുമായി കണ്ണൻമാഷ് രാവിലെ വിളിച്ചിരുന്നു എന്നും അറിയാൻ കഴിഞ്ഞു. എന്തായാലും ഇന്നലെ വിളിക്കാൻ പറ്റിയില്ല. ഇന്നു രാവിലെ ട്രൈ ചെയ്തിരുന്നു, പക്ഷേൽ ആരും തന്ന്െഫോൺ എടുക്കാൻ ഉണ്ടായിരുന്നില്ല. അതിനി തിങ്കളാഴ്ച ആകാം എന്നു കരുതുന്നു.

ഇന്നലെ വൈകുന്നേരം കണ്ണൻ മാഷുമായി ഫോണിൽ സംസാരിച്ചിരുന്നു. HPവാറനെക്കുറിച്ച് ഒരു ചെറിയ പരാമർശം CUSAT ന്റെ പ്രസിദ്ധീകരണത്തിൽ കണ്ടതായി പറഞ്ഞത്.

ഇന്ന് രാവിലെ ഞാൻ നമ്മുടെ ചില സുഹൃത്തുക്കളെ വിളിച്ച് നൗഷാദിന്റെ നമ്പർ ചോദിച്ചിരുന്നു. നൗഷാദിന്റെ നമ്പർ കിട്ടിയില്ല പക്ഷേ നൗഷാദിന്റെ ചേട്ടൻ റഹീമിന്റെ നമ്പർ കിട്ടുകയും അതുവഴി നൗഷാദിന്റെ നമ്പർ ലഭിക്കുവാനും ഇടയായി. നൗഷാദുമായി സംസാരിച്ചതിൽ നിന്നും അദ്ദേഹം ഇപ്പോൾ തിരുവനന്തപുരത്ത് കവടിയാറിലാണ് താമസമെന്നറിഞ്ഞു. ഡയറാക്ടറിയുടെ കോപ്പി കൈവശമുണ്ടെങ്കിൽ എടുത്തു തരാം എന്നും പറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച എന്തായാലും അതു കിട്ടുമെന്നും പ്രതീക്ഷിക്കാം.


ഇത്രയുമാണ് ഞാനും കൂടി ചേർന്ന് കഴിഞ്ഞ ഒരാഴ്ച ഈ പ്രോജക്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ.. മറ്റുള്ളവർ (സതീഷ്മാഷും കണ്ണൻമാഷും അഖിലനും ) അവരവർക്ക് കിട്ടിയ വിവരങ്ങൾ ഷെയർ ചെയ്യുമെന്നു കരുതുന്നു.


ഇനി നമ്മുടെ ടാർജറ്റ്:
ഒരു മുഴു ദിവസ യാത്രയിൽ ചെയ്യാൻ പറ്റുന്ന പരമാവധി കാര്യങ്ങൾ നമുക്ക് ചെയ്യാമെന്നു തോന്നുന്നു.
* വാട്ടർ ട്രയിനിന്റെ മോഡൽ അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ ഉണ്ടെന്നറിഞ്ഞു. അത് ഫോട്ടോയ്ആയ്യി പകർത്തണം. അതിന്റെ പ്രവർത്തനത്തിന്റെ വീഡിയോ ചിത്രീകരണം നടക്കുമെങ്കിൽ അത്. കൂടാതെ അതിനെക്കുറിച്ച് ഒരു ലഘു വിവരണം
* മാവിള എന്ന സ്ഥലത്തു (അഞ്ചലിൽ നിന്നും പരമാവധി 3-4 കി.മീ) ചെന്ന് വാട്ടർ ട്രയിനിന്റെ ഉപജ്ഞാതാവ് കുര്യൻ ജോർജ്ജിനെ കാണുക. അവിടെനിന്നും കുരുവിക്കോണം വഴി വടമൺ--
*  വടമൺ ദേവകിയമ്മയെ കാണുക
* വടമൺ ക്ഷേത്രം, കാഞ്ഞിരം. അതിനേക്കുറിച്ച് വല്ല അവലംബം(വാമൊഴി) എടുക്കുക.
*തേവർതോട്ടം സുകുമാരൻ
*വയലിൽ തേവർ ക്ഷേത്രം,
* അഞ്ചൽ കുളം
* കുറുമക്കാട്ട് ഇല്ലം
*പനയചേരി ശ്രീധർമ്മശാസ്താക്ഷേത്രം.
* ഹരിഹര അയ്യർ (പനയഞ്ചേരി)
* കീഴൂട്ട് മാധവൻ നായർ (പനയഞ്ചേരി)
* അഞ്ചൽ ആർ വേലുപ്പിള്ള (പനയഞ്ചേരി)
തുടങ്ങിയവരേക്കുറിച്ചുള്ള വിവരണങ്ങൾ സംഘടിപ്പിക്കുക.


കൂടുതൽ വിവരങ്ങൾക്കായി വിക്കിപീഡിയയിലെ പദ്ധതി താൾ സന്ദർശിക്കുക.

--
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142