നമുക്കെന്തെങ്കിലും ആഘോഷ പരിപാടികൾ ഉണ്ടോ?

നമ്മുടെ സ്വന്തം മലയാളത്തിന് ശ്രേഷ്ഠഭാഷയുടെ സുവര്‍ണകിരീടം. മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി നല്‍കാന്‍ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.

ഭാഷ പരിപോഷിപ്പിക്കാന്‍ വിപുലമായ കേന്ദ്രസഹായം ലഭിക്കും. മലയാളത്തിനായി ദേശീയകേന്ദ്രം സ്ഥാപിക്കാനും കേന്ദ്രസര്‍വകലാശാലകളില്‍ മലയാളപഠനവിഭാഗം രൂപവത്കരിക്കാനുമൊക്കെ ശ്രേഷ്ഠഭാഷാപദവി സഹായകമാവും. ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളികളുടെ ചിരകാലആവശ്യത്തിന് അംഗീകാരമാകുന്നത്.

ശ്രേഷ്ഠ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. നിലവില്‍ സംസ്‌കൃതം, തമിഴ്, കന്നഡ, തെലുങ്ക് എന്നിവയ്ക്കാണ് ഈ പദവിയുള്ളത്. 




സംസ്‌കൃതിക്കുള്ള ആദരം
* ആശയവിനിമയോപാധി മാത്രമല്ല മാതൃഭാഷ. ജനതയുടെ സ്വത്വത്തിന്റെയും സംസ്‌കാരത്തിന്റെയും മുദ്രയാണത്. 1500 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള ഭാഷകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ കഌസിക് ഭാഷാപദവി നല്‍കുന്നത്. മലയാളത്തിന് ശ്രേഷ്ഠപദവി ലഭിക്കുന്നതിലൂടെ നമ്മുടെ സംസ്‌കൃതി തന്നെയാണ് ആദരിക്കപ്പെടുന്നത്.
മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നല്‍കുന്നതിനൊപ്പം ഭാഷാപരിപോഷണത്തിനുള്ള നടപടികളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭാഷയിലെ ലേഖനങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി വര്‍ഷത്തില്‍ രണ്ട് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തും. ശ്രേഷ്ഠഭാഷാപഠനത്തിനായി മികവിന്റെ കേന്ദ്രം സ്ഥാപിക്കും. കേന്ദ്രസര്‍വകലാശാലകളില്‍ പ്രത്യേക ചെയറുകള്‍ സ്ഥാപിക്കാന്‍ യു.ജി.സി.യോട് നിര്‍ദേശിക്കും. 

http://www.mathrubhumi.com/online/malayalam/news/story/2296743/2013-05-24/kerala

Rgds,

Sandeep N Das
Senior Positioning Specialist.
Western Trident (WesternGeco)
 +91 999 54 80 198

"Don't ask what your country can do for you.
Ask instead what you had done for your country"