ബാഹ്യസഹായം വലുതായി വാങ്ങാതെ വിക്കിപീഡിയ മലയാളം കമ്മ്യൂണിറ്റിക്ക് സ്വന്തമായി എങ്ങനെ ധനസമാഹരണം നടത്താം, അതിനുള്ള സംഘടനാസംവിധാനമെന്തായിരിക്കണം എന്നൊക്കെയാണ് - ഇതില്‍ നമ്മള്‍ പരാജയപ്പെട്ടു എന്നുതന്നെ കണക്കാക്കാം എന്നു തോന്നുന്നു.   മാത്രമല്ല ചാപ്റ്ററിന്‌ അവര്‍ പറഞ്ഞകാര്യങ്ങള്‍ ചെയ്തുകൊടുക്കാമെന്ന ഉറപ്പും സംഘാടകസമിതി നല്‍കിക്കഴിഞ്ഞു. ഇനി അവര്‍ പിന്നീടറിയിക്കാം എന്നു പറഞ്ഞ പെരുമാറ്റചട്ടങ്ങളിലെ അവ്യക്തതയാണു മാറിക്കിട്ടേണ്ടത്.
എന്തൊക്കെയാണ്‌ ആ പെരുമാറ്റ ചട്ടങ്ങള്‍ എന്ന് എത്രയും പെട്ടന്ന് അവര്‍ അറിയിക്കണമായിരുന്നു.
അത് കൈയില്‍ കിട്ടുന്ന മുറയ്ക്ക് പ്രസിദ്ധപ്പെടുത്തുവാന്‍ സുജിത് മാഷ് ശ്രദ്ധിക്കുമല്ലോ.
ഇത്രയും ഒക്കെ ആയ സ്ഥിതിക്ക് മലയാളം കമ്മ്യൂണിറ്റി ഒറ്റയ്ക്ക് ധനസമാഹരണം നടത്തുന്നതിനേ പറ്റി ഇനി ആലോചിക്കേണ്ടതുണ്ടോ?

മലയാളം വിക്കിപീഡിയ എന്നത് ഒരു വികാരമായി കൊണ്ടുനടക്കുന്നവരാണ്‌ നമ്മള്‍, ചാപ്റ്റര്‍ അവരുടെ ടെക്നിക്കല്‍ കാര്യങ്ങളില്‍ കടും‌പിടുത്തം കാണിക്കാതെ ഫണ്ട് അനുവദിച്ച് തന്നാല്‍ അത് ഈ പരിപാടിയുടെ ഗുണ്‍കരമായ സമാപനത്തിനു കാരണമാവും എന്നു കരുതുന്നു. വെറുതേ ചര്‍ച്ചചെയ്ത് സമയം കളയാതെ, എന്താണു മനസ്സിലുള്ളത് എന്നു തുറന്നു പറയാന്‍ എല്ലാവരും തയ്യാറാവുക.

രാജേഷ് കെ

2012/4/17 Adv. T.K Sujith <tksujith@gmail.com>
ഇത്തരത്തിൽ ബാഹ്യസഹായം വലുതായി വാങ്ങാതെ വിക്കിപീഡിയ മലയാളം കമ്മ്യൂണിറ്റിക്ക് സ്വന്തമായി എങ്ങനെ ധനസമാഹരണം നടത്താം, അതിനുള്ള സംഘടനാസംവിധാനമെന്തായിരിക്കണം എന്നൊക്കെയാണ്