ഏപ്രിൽ മാസം മുഴുവനും ഒക്കെ ആയി നീട്ടുന്നത് കൊണ്ട് നമ്മൾ ഈ പദ്ധതിക്ക് ഉദ്ദെശിച്ച ഫലം കിട്ടില്ല. ഈ പദ്ധതി സമയ ബന്ധിതമായി പെട്ടെന്ന് പൂർത്തിയാക്കുന്നത് തന്നെയാണൂ് നല്ലത്.

ശ്രീജിത്ത് പറഞ്ഞത് പോലെ കൊമൺസിലേക്ക് പടങ്ങൾ അപ്‌ലോഡ് ചെയ്യാൻ ഈ പരിപാടിക്ക് വേണ്ടി കാത്തു നിൽക്കേണ്ട കാര്യമൊന്നും ഇല്ല. പക്ഷെ നമ്മൾ ഈ പരിപാടി നടത്തിയതിലൂടെ അനേകം പേരെ വിക്കിയിലെക്ക് പടങ്ങൾ ചേർക്കേണ്ട പ്രാധാന്യത്തെ കുറിച്ചും, കൃത്യമായ ലൈസൻസ് ഉപയൊഗിക്കേണ്ട പ്രധാന്യത്തെ കുറിച്ചും ഒക്കെ ബോധവൽക്കരിക്കാൻ കഴിഞ്ഞു. ലെഖനം എഴുതാനുള്ള മടി കൊണ്ട് മാറി നിന്നിരുന്ന അനെകം പേർ ഈ പദ്ധതിയിലൂടെ പടങ്ങൾ സംഭാവന ചെയ്ത് വിക്കി പ്രവർത്തനത്തിൽ ചേർന്നു. അപ്പോൾ സമയബന്ധിതമായി ഈ പരിപാടി നടത്തുന്നത് കൊണ്ട് ധാരാളം ഗുണം ഉണ്ടായിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. 1200 നടുത്ത് സ്വതന്ത്രചിത്രങ്ങൾ ഇതിനകം ഈ പദ്ധതിയിലൂടെ വന്ന കോമൺസിൽ എത്തി കഴിഞ്ഞു.   അത് ഇപ്പോഴും കൂടി കൊണ്ടിരിക്കുന്നു.

സമയബന്ധിതമില്ലാതെ വെറുതെ ചിത്രം അപ്‌ലോഡ് ചെയ്യാൻ പറഞ്ഞിരുന്നു എങ്കിൽ ഇത് ഇത്ര വിജയിക്കുമായിരുന്നില്ല. അതിനാൽ ഈ പദ്ധതി നീട്ടി നീട്ടി കൊണ്ടു പോകാതെ നിശ്ചിതസമയത്തിനുള്ളിൽ തീർക്കണം.

ഏപ്രിൽ അവസാനം വരെ ലക്ഷ്യമില്ലാതെ മുന്നോട്ട് കൊണ്ടു പോവുക എന്നതല്ലാതെ, വളരെയധികം പെരുടെ അഭ്യർത്ഥന പരിഗണിച്ച്  ഈ പദ്ധതി 7-8 ദിവസം മുന്നോട്ട് നീട്ടുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു.

ഇപ്പോഴും കേരളത്തെ സംബന്ധിച്ച ചിത്രങ്ങൾ കുറവാണൂ്. ഈ പദ്ധതിയുടെ ഒരു പ്രധാനലക്ഷ്യം കെരളത്തിലെ ഭരണസ്ഥാപനങ്ങളുടെ ചിത്രം വിക്കിയിലെത്തിക്കുക എന്നതായിരുന്നു.    അത് ഇതു വരെ നടപ്പിലാക്കാൻ നമുക്ക് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് കഴിഞ്നു് കിട്ടുന്ന ഇനിയുള്ള ദിവസങ്ങൾ കെരളത്തെ സംബന്ധിച്ചുള്ള കൂടുതൽ ചിത്രങ്ങൾ വിക്കിയിലെത്തിക്കാൻ എല്ലാവരും സഹായിക്കും എന്ന പ്രതീക്ഷയൊടെ വളരെയധികം പെരുടെ അഭ്യർത്ഥന മാനിച്ച് പദ്ധതി ഏപ്രിൽ 25 വരെ നീട്ടാം എന്നതിനെ ഞാൻ അനുകൂലിക്കുന്നു. സമവായമാണെങ്കിൽ അതിനനുസരിച്ഛുള്ള മാറ്റം വരുത്താം.

ബാക്കിയുള്ള 12 ദിവസങ്ങൾ കൊണ്ട് കേരളത്തെ സംബന്ധിച്ചുള്ള താഴെ പറയുന്ന വിഷയങ്ങളിലുള്ള ചിത്രങ്ങൾ വിക്കിയിലെത്തും എന്ന് കരുതട്ടെ.

ഷിജു


2011/4/12 CherianTinu Abraham <tinucherian@gmail.com>
I second extending it till end April. Btw the project is featured in the latest Wikipedia Signpost.
http://en.wikipedia.org/wiki/Wikipedia:Wikipedia_Signpost/2011-04-11/News_and_notes

Regards
Tinu Cherian


2011/4/12 Anoop <anoop.ind@gmail.com>
എങ്കിലും പദ്ധതി നിലവിലുള്ളപ്പോൾ തന്നെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനാകും എല്ലാവർക്കും താല്പര്യം. ഈ വരുന്ന അവധി ദിവസങ്ങളിൽ ഇന്റർനെറ്റ് ലോകത്ത് നിന്ന് അകന്നു നിൽക്കുന്ന എന്നെയും രാജേഷിനെയും പോലുള്ളവർക്ക്(മറ്റു പലർക്കും) സമയം ഒരാഴ്ച കൂടി നീട്ടുന്നത് ഉപകാരപ്രദമായിരിക്കും. :)




2011/4/12 Sreejith K. <sreejithk2000@gmail.com>

ഈ വിക്കിപദ്ധതി നടക്കുന്ന സമയത്ത് മാത്രമേ ചിത്രങ്ങൾ അപ്ലോഡ് ചെയ്തുകൂടൂ എന്നൊന്നും ഇല്ല. എല്ലാവരേയും ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിൽ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യമേ ഈ പദ്ധതിക്കുള്ളൂ. ഈ പദ്ധതി തീർന്നാലും അപ്ലോഡിങ്ങ് ആരും നിർത്തരുത് എന്നാണ് ഈ പദ്ധതിയുടെ ലക്ഷ്യവും.

- ശ്രീജിത്ത് കെ.


2011/4/12 sugeesh | സുഗീഷ് * <sajsugeesh@gmail.com>
24 എന്തരിന്??? ഏപ്രിൽ മാസം മുഴുവനും കിടക്കട്ടേ..............   എന്നാലേ എനിക്കും കുറച്ച് ചിത്രങ്ങൾ കയറ്റാൻ പറ്റൂ..........   ആരേലും ഒന്ന് ഗൗനിക്കണേ

2011/4/12 Rajesh K <rajeshodayanchal@gmail.com>
മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - വിക്കിപദ്ധതിയുടെ അവസാനതീയതിയിൽ മാറ്റം വരുത്താനാവുമോ?
മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - എന്ന വിക്കിപദ്ധതിയുടെ അവസാനതീയതി ഏപ്രിൽ 17 നാണല്ലോ. തെരഞ്ഞെടുപ്പ്, വിഷു എന്നിവ പ്രമാണിച്ച് പലരും ഇപ്പോള്‍ തെരക്കിലായതിനാല്‍ അവസാന തിയതി ഏപ്രില്‍ 24 ഞായറാഴ്‌ചയിലേക്കു നീട്ടുന്നതുകൊണ്ടു ബുദ്ധിമുട്ടുണ്ടോ. വിഷുവിന്റെ കുറച്ച് പടങ്ങളൊക്കെ എടുക്കണമെന്നുണ്ട് :) ചിത്രങ്ങളുമായി ഇവിടെ എത്താന്‍ 18 -ആം തീയതിയാവും. അപ്പോഴേക്കും പദ്ധതിത്തീയതി കഴിഞ്ഞുപോവുമല്ലോ!


Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
sugeesh
surat, gujarat
09558711710

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l