മലയാളം വിക്കിസമൂഹവും ഐടി@സ്കൂളും സംയുക്തമായി അഞ്ചൽ വെസ്റ്റ് സ്കൂളിൽ നടക്കുന്ന മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതിയെ കുറിച്ച് മെയിൽ വഴിയും വിക്കിമീഡിയ ഫൗണ്ടേഷൻ ബ്ലോഗിലെ ഒരു പോസ്റ്റ് വഴിയും ജൂലൈ ആദ്യം സൂചിപ്പിച്ചിരുന്നല്ലോ.
  

ജൂലൈ മാസത്തെ റിപ്പോർട്ടിൽ പ്രധാനമായും ഐടി@സ്കൂൾ ഡയറക്ടർ കൊല്ലത്ത് വന്നപ്പോൾ  അദ്ദേഹത്തെ നമ്മുടെ സൗകര്യാർത്ഥം പിന്നിട്‌അദ്ദേഹത്തെ കിട്ടാൻ ബുദ്ധിമുട്ടായതിനാൽ നടത്തിയ ഉൽഘാടന ചടങ്ങിനെ കുറിച്ചായിരുന്നല്ലോ വാർത്ത. അതിനു ശേഷം ഏകദേശം 3 മാസം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഈ മൂന്നു മാസത്തിടയ്ക്ക് ഓണപരീക്ഷ, ഓണാവധി, സ്കൂളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ, ഹർത്താലുകൾ തുടങ്ങിയ മൂലം കുറച്ച് ദിവസങ്ങൾ പദ്ധതിയിൽ ഒന്നും നടന്നില്ല. ബാക്കി സമയത്ത് നടന്ന കാര്യങ്ങളും പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതിയും ഇവിടെ (http://shijualex.blogspot.in/2012/10/blog-post.html) വിവരിച്ചിരിക്കുന്നു.

സതീശൻ ‌മാഷിനും, കണ്ണൻ മാഷിനും, സുഗീഷിനും പദ്ധതിയെ കുറിച്ച് കുറച്ച് കൂടി വിവരങ്ങൾ തരാൻ കഴിയും. 

ഷിജു