ഇത് എനിക്ക് മാത്രമായിട്ടാ ?
വിക്കി കോണ്‍ഫറന്‍സ് ഇന്ത്യ എന്ന രണ്ടാമത് ഇന്ത്യ ഭാഷാ വിക്കിസമൂഹങ്ങളുടെ സമ്മേളം 2016, ആഗസ്റ്റ് 5-7 തിയ്യതികളിലായി പഞ്ചാബിന്റെയും ഹരിയാനയുടേയും തലസ്ഥാനമായ ചണ്ഡീഗഢില്‍ വച്ച് നടക്കുന്ന വിവരം ഇതിനകം അറിഞ്ഞുകാണുമെന്ന് കരുതുന്നു.
- വൊളന്റിയര്‍ ആയി രജിസ്റ്റര്‍ ചെയ്യാന്‍
- കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് വിവിധ ടീമുകളില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്ക്ക്.
- പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് അഭിപ്രായങ്ങള്‍ നല്കാന്.
- പ്രോഗ്രാം ഗ്രാന്റ് റിവ്യൂ ചെയ്യുന്നതിനും എന്റോഴ്സ്മെന്റ് ചെയ്യുന്നതിനും.
ഇതില്‍ പ്രോഗ്രാം ഗ്രാന്റ് കമ്മ്യൂണിറ്റി റിവ്യുവിങ് അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് പേപ്പര്‍ പ്രസന്റേഷനും ട്രാവല്‍ സ്കോളര്‍ഷിപ്പിനുമുള്ള അറിയിപ്പുകള് വഴിയെ ഉണ്ടാകും.ഇരുപത്തിരണ്ടോളം വരുന്ന ഇന്ത്യന്‍ ഭാഷാ വിക്കിസമൂഹങ്ങളുടെ, ഈ കോണ്‍ഫറന്‍സിലേക്ക്, അതിലേക്ക് സജീവമായി ഇടപെടാന്‍ മലയാളം വിക്കിപീഡിയരുടെ ശ്രദ്ധ ക്ഷണിക്കുന്നു.