എതാണ്ട് 90 ശതമാനം സ്‌കൂളിലും ബ്രോഡ്ബാന്‍‌ഡ് ഇന്റര്‍നെറ്റ് ഉണ്ട് എന്നത് നമുക്ക് ഒരു നേട്ടമാകും. പിന്നെ ഒരു ടെം‌പ്ലേറ്റ് ഉണ്ടാക്കേണ്ടത് ആവശ്യമാണ് ഇത് സ്‌കൂളുകള്‍ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡമായെടുക്കാം. നവംബര്‍ ഒന്നാം തീയതി (കേരളപ്പിറവി ദിനത്തില്‍ ) വരത്തക്കരീതിയില്‍ ചെയ്യാന്‍ അടുത്ത മാസം ഓരോ ജില്ലയിലും അഞ്ച് സ്‌കൂളുകളെ വീതം മാതൃകയായി എടുത്ത് പൈലറ്റ് പ്ദ്ധതി നോക്കുന്ന രീതിയില്‍ പുരോഗമിക്കണം. ഐ.ടി അറ്റ് സ്‌കൂളിനെ സമീപിച്ചാല്‍ ഓരോ ജില്ലയിലും സ്‌കൂളുകള്‍ക്ക് ഒരു സമ്മാനം (ഒരു നെറ്റ് ടോപ്പ് കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഐ പോഡ് )നല്‍കാനാകുമോ എന്ന് നോക്കാം .
പിന്നെ ഒരു മാര്‍ഗനിര്‍ദ്ദേശം ഉണ്ടാക്കി സ്‌കൂള്‍ പ്രിന്‍സിപ്പല്‍/ഹെഡ്‌മാസ്റ്റര്‍ വഴി തന്നെ ഐ.ടി അധ്യാപകന്‍ അല്ലെങ്കില്‍ ഈ വിദ്യാലയചരിത്രവിക്കിപ്പീഡിയ പദ്ധതിയില്‍ താത്‌പര്യമുള്ള അദ്ധ്യാപകന് നല്‍കാം.
നമ്മുടെ ഈ കുഞ്ഞ് സ്വപ്നം സാക്ഷാത്കരിച്ചാല്‍ ഇതിന് ശേഷം കേരളത്തിന്റെ എല്ലാ പഞ്ചായത്തിന്റെ ചരിത്രം പോലെ മറ്റോരു പ്രോജ‌ക്‍റ്റിനും തുടക്കം കുറിക്കാം. ഇതില്‍ വിദ്യാലയങ്ങളെക്കൂടാതെ ഗ്രന്ഥശാലകളെയും കൂടെക്കൂട്ടാം

2009/9/18 Jyothis E <jyothis.e@gmail.com>
Thats a good idea!

2009/9/18 Devadas VM <vm.devadas@gmail.com>

പ്രസ്തുത വിവരശേഖരണത്തിനായി സബ്ടൈറ്റിലുകളടക്കം ഒരു  ടെം‌പ്ലേറ്റ് ഡിസൈന്‍ ചെയ്ത് അയക്കുകയും. അതിനെ സ്കൂളുകാര്‍ വിപുലീകരിക്കുകയും ചെയ്താല്‍ വസ്തുതകള്‍ക്ക് ഒരു ഏകീകൃത സ്വഭാവം കിട്ടില്ലേ?

ഉദാ. സ്ഥാപന ചരിത്രം, ക്ലബുകള്‍, പുരസ്ക്കാരങ്ങള്‍....etc

2009/9/18 MAHESH MANGALAT <maheshmangalat@gmail.com>
വി.കെ.ആദര്‍ശ് അവതരിപ്പിച്ചത് ഒരു നല്ല ആശയമാണ്.
വിക്കി ലേഖനങ്ങളില്‍ പാലിക്കേണ്ട റഫറന്‍സ് ചിട്ടകള്‍ പരിശീലിപ്പിക്കുകയും ലേഖനങ്ങളുടെ ഘടന പരിചയപ്പെടുത്തുകയും ചെയ്യേണ്ടത് ആവസ്യമാണ്.
ആമുഖത്തില്‍ വിദ്യാലയം എവിടെ സ്ഥിതി ചെയ്യുന്നുവെന്നതും എന്താണ് പ്രസ്തുതവിദ്യാലയത്തിന്റെ മൌലികമായ സവിശേഷത എന്നും പറയേണ്ടതുണ്ട്.
ചരിത്രം,പ്രമുഖരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിങ്ങനെ രണ്ട് ഖണ്ഡികളും എല്ലാ ലേഖനങ്ങള്‍ക്കും വേണം. അതില്‍ വ്യക്തികളെ എങ്ങനെ ഉള്‍പ്പെടുത്തുന്നുവെന്നത് ഒരു പ്രദേശത്തു നിന്നും കേരളത്തിന്റെ പൊതുജീവിതത്തിലേക്ക് ഉയര്‍ന്ന,വിദ്യാലയവുമായി ബന്ധപ്പെട്ട വ്യക്തികളെ തിരിച്ചറിയാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കും. അങ്ങനെയുള്ള വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങളും വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തെക്കുറിച്ചും ഇതിന്റെ അനുബന്ധമായി ലേഖനം വരാവുന്നതുമാണല്ലോ.
ഭാവുകങ്ങള്‍.
മഹേഷ് മംഗലാട്ട്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--

Devadas V.M.



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Regards,
Jyothis.

http://www.Jyothis.net
completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
sincerely yours

V K Adarsh
__
Off: Lecturer,Younus college of Engg & Technology,Kollam-10,Kerala
http://blogbhoomi.blogspot.com
+++++
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees