ശ്രീ പ്രിന്‍സ് മാത്യുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു, വായ് മൊഴി മലയാളത്തിന്റെ ഏതു ലിഖിത രൂപവും വിക്കി ഗ്രന്ഥശാലയിലേക്ക് ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും

2012/10/23 Shiju Alex <shijualexonline@gmail.com>
അക്കാലത്തു തന്നെ സുറിയാനിലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന കർസോനി എന്ന
സമ്പ്രദായം നിലനിന്നിരുന്നു.

കർസോനി-യെകുറിച്ച് എവിടെയും വിവരങ്ങൾ ഒന്നും കാണുന്നില്ല. മലയാളം വിക്കിപീഡിയയിൽ അതിനെകുറിച്ച് ഒരു ലെഖനം തുടങ്ങിയാൽ നന്നായിരിക്കും


2012/10/23 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>

+1 Prince Mathew


2012/10/23 Prince Mathew <mr.princemathew@gmail.com>
നമ്മൾ ഇന്ന് മലയാളലിപി എന്നു വിളിക്കുന്ന "ആര്യൻ എഴുത്ത്" കേരളീയ
സമൂഹത്തിൽ ഇന്നു കാണുന്നതരത്തിൽ വമ്പിച്ച പ്രചാരം നേടിയത് അച്ചടിയുടെയും
പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും വരവോടെ മാത്രമാണ്. അതുവരെ സമൂഹത്തിലെ
വളരെ ചെറിയ ന്യൂനപക്ഷം വരുന്ന മേൽജാതിക്കാർക്കിടയിൽ മാത്രമായിരുന്നു
ഇതിന് പ്രചാരമുണ്ടായിരുന്നത്. 1800കളുടെ തുടക്കത്തിൽ വരെ ഇവിടെ
വട്ടെഴുത്തിനായിരുന്നു കൂടുതൽ പ്രചാരം. 1806-ലെ ആർത്താറ്റ് പടിയോലയും
മറ്റും എഴുതപ്പെട്ടത് വട്ടെഴുത്ത് ലിപിയിലാണ്. അതിനും എത്രയോ മുമ്പ്
മലബാറിലെ മുസ്ലീം സമുദായത്തിനിടയിൽ അറബിമലയാളം നിലനിന്നിരിക്കാം.
അക്കാലത്തു തന്നെ സുറിയാനിലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന കർസോനി എന്ന
സമ്പ്രദായം നിലനിന്നിരുന്നു. മലയാളഭാഷ എഴുതുവാൻ ഉപയോഗിച്ചിരുന്ന ലിപികളിൽ
ഒരുപക്ഷേ ഏറ്റവും അവസാനം ഉപയോഗത്തിൽ വന്നത് നമ്മുടെ ഇപ്പോഴത്തെ
ലിപിയായിരിക്കും. പിന്നീട് ബ്രിട്ടീഷ്  കാലഘട്ടത്തിലാണ് നാനാജാതി മതസ്തർ
ഒരുമിച്ച് ഒരു ക്ലാസിലിരുന്ന് ആദ്യമായി അക്ഷരം പഠിക്കാൻ തുടങ്ങിയത്.

പറഞ്ഞുവന്നത് ഇതാണ്. മലയാളഭാഷയുടെ ചരിത്രം പരിശോധിച്ചാൽ നമുക്കു
മനസിലാക്കാനാവുക മലയാളഭാഷയ്ക്ക് എക്കാലവും ഒന്നിലേറെ ലിപികൾ
ഉണ്ടായിരുന്നുവെന്നാണ്. നമുക്ക് ഇഷ്ടപ്പെട്ടാലും ശരി, ഇല്ലെങ്കിലും ശരി,
ഇതാണു സത്യം. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല. ലോകത്തെ പല ഭാഷകളിലും
ഇതുപോലെ ഒന്നിലേറെ ലിപികൾ പ്രചാരത്തിലുണ്ട് അല്ലെങ്കിൽ ഉണ്ടായിരുന്നു.
ഇതിനു സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മതപര കാരണങ്ങൾ ഉണ്ടാവാം. വിവിധ
എഴുത്തുരീതികൾ ഒരു ഭാഷയെ ശിഥിലമാക്കുകയല്ല, വൈവിധ്യത്താൽ
സമ്പുഷ്ടമാക്കുകയാണു ചെയ്യുക.

വിക്കിഗ്രന്ഥശാലയിൽ നിർബന്ധമായും ചേർക്കപ്പെടേണ്ട ധാരാളം താളിയോല
ഗ്രന്ഥങ്ങളും മറ്റും വട്ടെഴുത്തിലും കോലെഴുത്തിലുമൊക്കെയുണ്ട്. നമ്മുടെ
പൈതൃകസ്വത്തായ ഇവയെ സംരക്ഷിക്കേണ്ടതും എല്ലാവർക്കും ഉപയോഗിക്കത്തക്ക
രീതിയിൽ പൊതുസമൂഹത്തിനു ലഭ്യമാക്കേണ്ടതും നമ്മുടെ കടമയാണ്. ഈ ലിപികൾക്ക്
യൂണിക്കോഡ് റേഞ്ച് ലഭ്യമാക്കാനും നമ്മൾ തന്നെ മുൻകൈ എടുക്കേണ്ടതുണ്ട്.

On 10/22/12, sugeesh | സുഗീഷ് * <sajsugeesh@gmail.com> wrote:
> അങ്ങനെ ആയാലും മതി...
>
> 2012/10/22 manoj k <manojkmohanme03107@gmail.com>
>
>> ഇതുവരെയുള്ളത് പഞ്ചായത്തില്‍ ബാക്കപ്പ്
>> <http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_(%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE)#.E0.B4.85.E0.B4.B1.E0.B4.AC.E0.B4.BF.E0.B4.AE.E0.B4.B2.E0.B4.AF.E0.B4.BE.E0.B4.B3.E0.B4.82>
>> ചെയ്തിട്ടുണ്ട്.
>>
>>  ചര്‍ച്ച ഇവിടെ(മെയിലിങ്ങ് ലിസ്റ്റില്‍ )  തുടരുന്നതല്ലേ നല്ലത്. ?
>>
>> 2012, ഒക്ടോബര്‍ 22 10:04 am ന്, sugeesh | സുഗീഷ് *
>> <sajsugeesh@gmail.com>എഴുതി:
>>
>> അങ്ങനെയെങ്കിൽ നമുക്ക് ഇത് ഒരു ചർച്ചയാക്കിക്കൂടെ... ഗ്രന്ഥശാലയിൽ....
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> *sugeesh|സുഗീഷ്
> nalanchira|നാലാഞ്ചിറ
> thiruvananthapuram|തിരുവനന്തപുരം
> 8590312340|9645722142*
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l