Indeed a great loss for malwiki family.
Regards
Prabha Chatterji

Sent from Samsung Mobile


-------- Original message --------
From: Shiju Alex
Date:05/03/2015 19:00 (GMT+05:30)
To: Malayalam wiki project mailing list
Subject: [Wikiml-l] അറിയിപ്പ് - ഉപയോക്താവ്:Babug

മുതിർന്ന മലയാളം വിക്കിപീഡിയരിൽ ഒരാളായ ഉപയോക്താവ്:Babug ഇന്നലെ രാത്രി അന്തരിച്ച വിവരം ഖേദപൂർവ്വം അറിയിക്കട്ടെ. ബാബുജി എന്നാണു് അദ്ദേഹത്തെ വ്യക്തിപരമായി അറിയുന്ന   മലയാളം വിക്കിപീഡിയരുടെ ഇടയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്. ജി. ബാലചന്ദ്രൻ എന്ന് യഥാർത്ഥ നാമം. 


അദ്ദേഹത്തിന്റെ ഉപയൊക്തൃ താളിൽ അദ്ദെഹം തന്നെ കുറിച്ച് തന്നെ എഴുതിയിരിക്കുന്നത് ഇങ്ങനെ:


2008-ൽ അദ്ദേഹം മലയാളം വിക്കിപീഡിയയിൽ അംഗത്വംമെടുത്ത് അതിൽ സംഭാവനകൾ നൽകാൻ ‌തുടങ്ങിയ നാൾ മുതൽ അദ്ദേഹവുമായി പല കാര്യങ്ങൾക്കായി വിക്കിയിലൂടെയും, ഫോണിലൂടെയും, നേരിട്ടും  ഒക്കെ ഇടപെടാൻ കഴിഞ്ഞിട്ടുണ്ട്. ഒരു തവണ വീട്ടിൽ ‌പോയി കാണാനും ‌പറ്റി. 


സർവ്വവിജ്ഞാനകോശത്തിൽ നിന്നുള്ള ലേഖനങ്ങൾ ടൈപ്പ് ചെയ്ത് മലയാളം വിക്കിപീഡിയയിൽ ചേർത്ത് കൊണ്ടാണൂ് അദ്ദേഹം തന്റെ വിക്കി സംഭാന തുടങ്ങിയത്. ആദ്യം ‌പകർപ്പവകാശ സംശയം ഉണ്ടായിരുന്നു എങ്കിലും,  ബാബുജി എഡിറ്റിങ് തുടങ്ങി അല്പം നാൾ കഴിഞ്ഞപ്പോൾ സർവ്വവിജ്ഞാനകോശത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കിയതിനാൽ അദ്ദേഹത്തിനു് പിന്നീട് ആ പദ്ധതി സംശയലെശമെന്യേ മുൻപോട്ട് കൊണ്ടു പോകാൻ പറ്റി. മാത്രമല്ല സർവ്വവിജ്ഞാനകോശം സ്വതന്ത്രമാക്കി കഴിഞ്ഞപ്പോൾ അത് വിക്കിപീഡിയയിൽ ചേർക്കാനുള്ള വിക്കിപദ്ധതി തുടങ്ങിയപ്പോൾ അതിന്റെ ഏറ്റവും മുൻപിൽ അദ്ദേഹം ഉണ്ടായിരുന്നു. ആ വിക്കിപദ്ധതിയ്ക്കായി സർവ്വവിജ്ഞാനകോശത്തിന്റെ പ്രിന്റഡ് പതിപ്പുകൾ നോക്കി ലേഖനങ്ങളുടെ ഒരു പട്ടിക അദ്ദേഹം  തയ്യാറാക്കിയിരുന്നു. 


പിന്നീട് സർവ്വവിജ്ഞാനകോശത്തിനു് പുറമെ തനിക്ക് താല്പര്യമുള്ള വിവിധ വിഷയങ്ങളിൽ തനത് ലേഖനങ്ങളും അദ്ദേഹം മലയാളം വിക്കിപീഡിയയിൽ നടത്തിയിട്ടുണ്ട്. മലയാള സിനിമകളെ പറ്റിയുള്ള ധാരാളം ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.  

2008  മാർച്ച് 6 നു് മലയാളം വിക്കി എഡിറ്റിങ് തുടങ്ങിയ അദ്ദേഹം അവസാന എഡിറ്റ് ചെയ്തത് 2014 ഒക്ടോബർ 18 നാണൂ്. 6.5 വർഷത്തിനുമേൽ നീണ്ടു നിന്ന വിക്കിപ്രവർത്തനത്തിനു് ഇടയിൽ അദ്ദേഹം മൊത്തം 7,655 തിരുത്തലുകൾ മലയാളം വിക്കിപീഡിയയിൽ നടത്തി. 

1935 ലേഖനങ്ങളാണു് അദ്ദേഹം മലയാളം വിക്കിപീഡിയയിൽ സൃഷ്ടിച്ചത്  എന്റെ ഊഹം വെച്ച് നിലവിൽ ഇത് മലയാളം വിക്കിപീഡിയയിൽ റെക്കാർഡ് ആണെന്ന് തോന്നുന്നു. 


മലയാളം വിക്കിപീഡിയയിൽ മാത്രമല്ല മലയാളം വിക്ഷ്ണറി, മലയാളം വിക്കിഗ്രന്ഥശാല, വിക്കിമീഡിയ കോമൺസ്, വിക്കിഡാറ്റ, ഇംഗ്ലീഷ് വിക്കിപീഡിയ തുടങ്ങി ഇതര വിക്കി‌സംരംഭങ്ങളിലും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. 1935 ലെഖനങ്ങൾ സൃഷ്ടിച്ചതിനു് പുറമേ 350ൽ -പരം ചിത്രങ്ങളും അദ്ദേഹം വിക്കിമീഡിയയിൽ സംഭാവന ചെയ്തിട്ടുണ്ട്. 


പക്ഷാഘാതം വന്ന് ഒരിക്കൽ തളർന്ന് പൊയ തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത് മലയാളം വിക്കിപീഡിയ ആണന്ന് അദ്ദേഹം പലപ്പൊഴും ‌പറഞ്ഞിട്ടുണ്ട്. 


Tory Read 201lൽ Growing Wikipedia: India Chronicles എന്ന പേരിൽ ഇന്ത്യയിലെ വിക്കിപ്രവർത്തനങ്ങളെ പറ്റി ഡോക്കുമെന്റ് ചെയ്തപ്പോൾ അതിനായി അവർ ബാബുജിയേയും സന്ദർശിച്ചിരുന്നു. ബാബുജിയുടെ വിക്കി അനുഭവത്തെ പറ്റി ആ ഡോക്കുമെന്റിൽ ഇങ്ങനെ ‌പറയുന്നു 
 
G. Balachandran, a septuagenarian who lives outside of Ernakulum in Kerala state, said that working on Malayalam Wikipedia helped him recover after a stroke left him paralyzed. “He’s much sharper now,” said his wife Jagadamma K. “He’s made a lot of new friends, and that’s been good for his health.”


മലയാളം വിക്കിസംരംഭങ്ങൾക്ക് ബാബുജിയുടെ വേർപാട് തീരാനഷ്ടമാണു്. എന്നാൽ വിവിധ വിക്കികലിലൂടെയുള്ള അദ്ദേഹത്തിന്റെ  സംഭാവനങ്ങൾ അനശ്വരമായി നിൽക്കും. അതിന്റെ ഒക്കെ ഒപ്പം തന്നെ തന്റെ മകനെയും വിക്കിയിലെക്ക് കൂട്ടി കൊണ്ട് വന്നു. പ്രമുഖ മലയാളം വിക്കിപീഡിയനായ ഡോ: അജയ് ബാലചന്ദ്രൻ ബാബുജിയുടെ മകനാണു്. 


ബാബുജിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തട്ടെ. ഒപ്പം ബാബുജിയുടെ വേർപാടിൽ ദുഖാർത്തായിരിക്കുന്ന കുടുംബാംങ്ങളുടെ ദുഖത്തിൽ ഞങ്ങളും പങ്ക് ചേരുന്നു. 



Shiju Alex