ഇതിനകം മലയാളം വിക്കിപീഡിയരുടേതായി 2 പ്രോഗ്രാം സബ്‌മിഷൻ മാത്രമാണു് വന്നത്. തമിഴും ബംഗാളിയും വളരെ താല്പര്യം ജനിപ്പിക്കുന്ന നിരവധി സബ്‌മിഷനുകൾ നടത്തി കഴിഞ്ഞു,

വിക്കികോൺഫറൻസ് ഇന്ത്യ - 2011-ൽ സംബന്ധിക്കുവാൻ താല്പര്യപ്പെടുന്ന എല്ലാവരും http://meta.wikimedia.org/wiki/WikiConference_India_2011/Call_for_Participation ഈ താളിലെ നിബന്ധനകൾ പാലിച്ചു കൊണ്ട് സബ്‌മിഷനുകൾ നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഇനി 7 ദിവസം കൂടി മാത്രമേ ഇതിനായി ബാക്കിയുള്ളൂ. അതിനാൽ കാര്യങ്ങൾ അവസാനനിമിഷത്തേക്ക് മാറ്റി വെക്കാതെ ഇന്നു തന്നെ സബ്‌മിഷനുകൾ നടത്തുക

 

2011/8/14 Shiju Alex <shijualexonline@gmail.com>
ഇന്ത്യയിലെ വിവിധ ഭാഷാവിക്കികളിൽ പ്രവർത്തിക്കുന്ന വിക്കിമീഡിയർ നവംബർ മാസം 18,19,20 തീയതികളിൽ ആദ്യമായി മുംബെയിൽ ഒത്തുകൂടുക ആണല്ലോ. ഇതിൽ പങ്കെടുക്കുന്നതിനുള്ള സ്കോളർഷിപ്പിനായി ഇതിനകം നമ്മളിൽ മിക്കവരും അപേക്ഷിച്ചു കഴിഞ്ഞു. എന്നാൽ സ്കോളർഷിപ്പ് വഴിയോ, അല്ലാതെയോ മുംബെയിൽ കൊൺഫറൻസിനു എത്തിയാലും വിക്കികോൺഫറൻസ് നടക്കുമ്പോൾ ഏറ്റവും പ്രധാനം അതിലെ പരിപാടികൾ ആണു്.

കോൺഫറൻസിലെ പരിപാടികളിലൂടെ നമ്മുടെ വിക്കിസമൂഹത്തിൻന്റെ വിവിധ പ്രവർത്തനങ്ങളും, പദ്ധതികളും, ഭാവി പരിപാടികളും, നേരിടുന്ന പ്രശ്നങ്ങളും പ്രതിവിധികളും ഒക്കെ മറ്റ് ഭാഷാവിക്കിപ്രവർത്തകരുമായി നേരിട്ടു പങ്കു വെക്കുന്നതിനള്ള സുവർണ്ണാവസരം ആണൂ് ലഭിക്കുക. ഇങ്ങനെ കോൺഫറൻസിലെ പരിപാടികൾക്കായി ചെറിയ രൂപരേഖ സമർപ്പിക്കുവാൻ ആഗസ്റ്റ് 1 മുതൽ ആവശ്യപ്പെടുന്നു എങ്കിലും ഇതു വരെ മലയാളത്തിൽ നിന്ന് യോഗ്യമായ പ്രസെന്റേഷൻ ഒന്നും തന്നെ വന്നിട്ടില്ല. ആകെ ഇന്ത്യൻ ഭാഷകളിൽ  നിന്ന് മികച്ച പ്രസെന്റേഷൻ പ്രൊപ്പോസൽ വന്നത് തമിഴിൽ നിന്ന്  മാത്രമാണൂ്.

ഇന്ത്യൻ വിക്കികളിൽ ഏറ്റവും സജീവമായ വിക്കിസമൂഹം ഉള്ള മലയാളത്തിൽ നിന്ന് മികച്ച പരിപാടികൾ വിക്കികോൺഫറൻസിൽ ഉണ്ടാകേണ്ടത് അത്യാവശ്യം ആണു്. അതിനായി കോൺഫറൻസിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന എല്ലവരുടേയും അടുത്ത് നിന്ന് മികച്ച പ്രൊഗ്രാം പ്രൊപ്പൊസലുകൾക്ഷണിക്കുന്നു.  അത് സമർപ്പിക്കാനുള്ള താൾ ഇവിടെ http://meta.wikimedia.org/wiki/WikiConference_India_2011/Call_for_Participation

മികച്ച പ്രൊഗ്രാം സമർപ്പിക്കുന്നവർക്കും പരിമിതമായ വിധത്തിൽ സ്കോളർഷിപ്പ് നൽകുന്നുണ്ട്. അതിനാൽ ആദ്യത്തെ വഴിയിൽ സ്കോളർഷിപ്പ് കിട്ടാത്തവർക്ക് മികച്ച പ്രോഗ്രാം പ്രൊപ്പോസൽ സമർപ്പിക്കുന്നതിലൂടെ വിക്കികോൺഫറൻസിൽ സംബന്ധിക്കാൻ സ്കോളർഷിപ്പ് കിട്ടും.

ഓർക്കുക നിങ്ങളുടെ പ്രോഗ്രാം പ്രൊപ്പൊസൽ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 30 ആനു്. അവസാനതീയതിക്കു മുൻപായി  http://meta.wikimedia.org/wiki/WikiConference_India_2011/Call_for_Participation ഇവിടെ വിക്കികോൺഫറൻസിൽ സംസാരിക്കാനുള്ള നിങ്ങളുടെ പ്രസെന്റേഷൻ സമർപ്പിക്കുക.

ഇതിനെക്കുറിച്ച് എന്ത് സംശയം ഉണ്ടെങ്കിലും എനിക്കെഴുതുമല്ലോ.
ഷിജു





http://meta.wikimedia.org/wiki/WikiConference_India_2011/Call_for_Participation