എല്ലാർക്കും ഹൃദയം നിറഞ്ഞുകവിയുന്ന നന്ദി!

എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരു വർഷം ഏതാണ്ടു മുഴുവനായി വിക്കിപീഡിയയ്ക്കു വേണ്ടി സമർപ്പിച്ച ഒരു ജീവിതമായിരുന്നു നയിച്ചിരുന്നതു്. അടുക്കുംതോറും, ആ മഹാസാഗരത്തിന്റെ ഗാംഭീര്യഗഭീരത എന്നെ കൂടുതൽ ഭയവിഹ്വലനാക്കുകയായിരുന്നു. എന്നിട്ടുപോലും ഒരോ നിമിഷവും അതെന്നെ അതിലേക്കുതന്നെ കൂടുതൽ വലിച്ചടുപ്പിക്കുകയായിരുന്നു.

ഒരു പക്ഷേ, അക്ഷരങ്ങളിലും  അക്കങ്ങളിലും ഒതുങ്ങാത്ത  വിധത്തിൽ, വിക്കിമീഡിയ എനിക്കു നൽകുന്ന പ്രതിഫലമാകാം ഈ ഭാരിച്ച നിയോഗം.


ഇപ്പോൾ വിക്കിമാനിയയിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കു ഞാൻ പൊതി കെട്ടിക്കൊണ്ടിരിക്കുകയാണു്. നത ഇതിനകം ദോഹയിൽ എത്തിയിരിക്കും.

നാളെ രാവിലെ, നതയും ഞാനും, കാഴ്ച്ചയില്ലെങ്കിലും വിക്കിപീഡിയയിലൂടെ നമ്മേക്കാളൊക്കെ കാഴ്ച്ച കൈവരിച്ച അനിരുദ്ധും അവിടെനിന്നും വാഷിങ്ങ്ടണിലേക്കു പുറപ്പെടും. മലയാളം വിക്കിപീഡിയയുടെ തുടക്കം മുതൽ അതിന്റെ തിളക്കമായിത്തുടർന്നു് ഇന്നു വിക്കിപീഡിയയുടെ മൊത്തം അഭിമാനമായിവളർന്ന  ജ്യോതിസ് അവിടെ ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടാവും.

ഞങ്ങളുടെ കൂടെ വിക്കിമാനിയയിൽ പങ്കെടുക്കേണ്ടിയിരുന്ന ജുനൈദ്, സ്വരൂപ്, അഭിറാം തുടങ്ങി പലർക്കും വിസ ലഭിക്കാഞ്ഞതിനാൽ അവിടെ എത്തിപ്പെടാൻ സാധിക്കുന്നില്ല. വിക്കിമാനിയയുടെ പതിനൊന്നാം സംഗമത്തിൽ പങ്കെടുക്കാൻ ഞങ്ങളേക്കാൾ ഒരു പക്ഷേ എത്രയോ കൂടുതൽ അർഹരായിരുന്നു അവർ. :(

അതിനർത്ഥം, ഇപ്പോൾ പങ്കെടുക്കുന്ന ബാക്കിയുള്ളവർക്കു് കൈവരുന്ന ഉത്തരവാദിത്തം അഭൗമമാണെന്നാണു്.
ലോകജനസംഖ്യയുടെ ഏതാണ്ടു് അഞ്ചിലൊന്നിന്റെ പ്രതിനിധികളായാണു് ഞങ്ങൾ അവിടെ എത്തിപ്പെടുന്നതു്.

ആർണവ്, നത, അനിരുദ്ധ്,സന്തോഷ് തോട്ടിങ്ങൽ, ജ്യോതിസ്,  നൂപുർ.
അവർക്കൊപ്പം ഒരു ചൗക്കീദാറിനെപ്പോലെ, പിന്നിൽ, ഞാനുമുണ്ടാവും.


Every moment I am away from my homeland,  I will keep my pledge that I had chanted ever since my early school days....

ഇന്ത്യ എന്റെ രാജ്യമാണു്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണു്.....
............

....


നിങ്ങളുടെ ഈ ആശിസ്സുകൾക്കു നന്ദി!
അവ എനിക്കേൽ‌പ്പിക്കുന്ന ഉത്തരവാദിത്തത്തെപ്രതി, എനിക്കു ബാക്കി വരുന്നതു് ഭീതി മാത്രം!

സസ്നേഹം,
വിശ്വം.



2012/7/5 Adv. T.K Sujith <tksujith@gmail.com>

വിശ്വേട്ടനും സന്തോഷ് മാഷിനും അഭിനന്ദനങ്ങള്‍...
ശുഭയാത്ര...
തിരിച്ചുവരുമ്പോള്‍ എന്താകൊണ്ടുവരുക എന്നതാണ് ഞാന്‍
ആകാംഷയോടെ കാത്തിരിക്കുന്നത് :)

സുജിത്ത്