നാരായപ്പെരുവഴി എന്നൊരു പരാമർശം

ചങ്ങനാശ്ശേരി പട്ടണത്തോട് തൊട്ടുരുമ്മിക്കിടക്കുന്ന ഈ ജനപഥം ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ വരെ തിരുവനന്തപുരം മുതല്‍ കൊല്ലം വഴി വടക്കോട്ടുണ്ടായിരുന്ന നാരായപ്പെരുവഴി അഥവാ മെയിന്‍ റോഡ് തൃക്കൊടിത്താനം ക്ഷേത്രത്തിന്റെ മുന്‍വശത്തെത്തി അവിടുന്ന് തൃക്കൊടിത്താനം ദേശത്തിന്റെ മദ്ധ്യത്തില്‍ കൂടിയായിരുന്നു പോയിരുന്നത്. 
തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് വെബ്സൈറ്റിൽ നിന്നും

ഇതൊരു അവലംബം ആയിട്ടെടുക്കാൻ കഴിയുമോന്ന് അറിയില്ല... പക്ഷേ ഈ ഒരു റഫ. വച്ച് ആ താളിന്റെ തലക്കെട്ടിൽ ഒരു മാറ്റം വരുത്തിയാൽ ചിലപ്പോൾ നാരായപ്പെരുവഴി എന്നൊരു പേര് സ്ഥിരമാകാം.


ഇതിൽ ശ്രദ്ധിച്ച ഒരു കാര്യം കൊല്ലം എന്നതുകൊണ്ട് ഉദ്ദേശിച്ചത് കൊല്ലം ജില്ല എന്നതാണെങ്കിലോ തൃക്കൊടിത്താനം ക്ഷേത്രം ക്ഷേത്രവും ഈ റോഡരുകിൽ ആണെങ്കിൽ ഈ പേര് തന്നെ നൽകുന്നതാണ് ഉചിതം..

മറിച്ച് കൊല്ലം എന്നത് കൊല്ലം പട്ടണമാണെങ്കിൽ റോഡ് NH ആകും.. അപ്പോൾ ഈ പേര് NHന് നൽകേണ്ടിവരും..  അപ്പോൾ എല്ലാ NHനും ഈ പേരുതന്നെ മതിയോ??

2012/10/22 Akhil Krishnan S <mail@akhilan.in>
എം. സി. റോഡിന് / സംസ്ഥാന പാത -1 (കേശവദാസപുരം  - അങ്കമാലി) മലയാളത്തില്‍ നാരായപ്പെരുവഴി എന്ന് വിളിക്കുമെന്ന് എവിടെയോ കേട്ടിട്ടുണ്ട്. ആര്‍ക്കെങ്കിലും വ്യക്തമായ അവലംബം തരാന്‍ കഴിയുമോ? സംവാദം കാണുക.

- അഖിലന്‍

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142