പ്രിയപ്പെട്ടവരേ..

വിക്കിമീഡിയ പ്രസ്ഥാനത്തിന്‍റെ മൂവ്മെന്‍റ് സ്ട്രാറ്റജിയെ കുറിച്ച് താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ.  മൂവ്‌മെന്റ് ചാർട്ടറിന്‍റെ കരട് തയ്യാറാക്കിയ അതിന്‍റെ കമ്മിറ്റി പ്രസ്തുത ചാർട്ടറിന്റെ പ്രധാനമായും മൂന്ന് ഉപ വിഭാഗങ്ങളെ കുറിച്ച് (ആമുഖം, മൂല്യങ്ങളും തത്വങ്ങളും, പങ്കാളിത്തവും ഉത്തരവാദിത്തങ്ങളും ) ചര്‍ച്ച സംഘടിപ്പിക്കുന്നു. വിവിധ വിക്കിമീഡിയ സംരഭങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താങ്കളെപ്പോലുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഏറെ വിലപ്പെട്ടതാണ് . അതറിയാനാണ് ഈ യോഗം സംഘടിപ്പിക്കുന്നത്.

ആയതിനാല്‍ ഈ മാസം നാലിന് ( ഞായറാഴ്ച) ഇന്ത്യന്‍  സമയം രാവിലെ പത്ത് മണിക്ക് ( IST 10.00 AM )ഒരു ഓണ്‍ലൈന്‍ യോഗം ചേരുന്നു. പ്രസ്തുത യോഗത്തിലേക്ക് താങ്കളെ വിനയത്തോടെ ക്ഷണിക്കുന്നു. 

താങ്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ ഈ പേജില്‍ നിങ്ങളുടെ പേര് ചേർക്കുക.

https://meta.wikimedia.org/wiki/Movement_Charter/Community_Consultations/2022/Malayalam_Wikimedia_Community


ഓണ്‍ലൈന്‍ യോഗത്തില്‍ ചേരാനുള്ള സൂം മീറ്റിംഗ് ലിങ്ക് 


പ്രസ്തുത യോഗത്തിന് മുമ്പായി താഴെകൊടുക്കുന്ന  3 അധ്യായങ്ങളുടെ (ആമുഖം, മൂല്യങ്ങൾ & തത്വങ്ങൾ, റോളുകൾ & ഉത്തരവാദിത്തങ്ങൾ) കരട് റിപ്പോര്‍ട്ട് വായിക്കുകയാണെങ്കില്‍ ഏറെ ഉപകാരപ്രദമാകും.

* ആമുഖം
https://meta.wikimedia.org/wiki/Movement_Charter/Content/Preamble

* മൂല്യങ്ങളും തത്വങ്ങളും
https://meta.wikimedia.org/wiki/Movement_Charter/Content/Values_%26_Principles

*ഉത്തരവാദിത്തങ്ങള്‍
https://meta.wikimedia.org/wiki/Movement_Charter/Content/Roles_%26_Responsibilities

ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍,ദയവായി ബന്ധപ്പെടുക

 

നന്ദി

അക്ബറലി