യുണിക്കോഡ് നിലവിൽ വരുന്നത് തീർച്ചയായും സ്വാഗതാർഹമാണ്. അതേ സമയം അതിന്റെ മറപറ്റി ആരെങ്കിലും പിൻവാതിലിലൂടെ പഴയലിപി തിരികെ കൊണ്ടുവരാൻ ശ്രമിച്ചാൽ തീർച്ചയായും അത് പ്രതിഷേധാർഹമാണ്. കാരണം അത് നിയമവിരുദ്ധമാണ്. ലിപി പരിഷ്കരണം നടപ്പിൽ വരുത്തിക്കൊണ്ട് 1971-ൽ കേരളസർക്കാർ പുറത്തിറക്കിയ ഉത്തരവ് (G.O.(P) 37/71/Edn. dtd. 23/03/1971) തന്നെയാണ് ഇപ്പോഴും പ്രാബല്യത്തിലുള്ളത് (Standing Order). എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും പരിഷ്കരിച്ച ലിപി ഉപയോഗിക്കേണ്ടതാണെന്ന് അതിൽ വ്യക്തമായി പറയുന്നുണ്ട്.

" The new script will be adopted for all official purposes with effect from 15th April 1971 (Vishu Day)."

(Point No. 3)

 അതുപോലെ സർക്കാർ അച്ചടിയ്ക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും (പാഠ പുസ്തകങ്ങൾ ഉൾപ്പെടെ) പുതിയ ലിപിയിലായിരിക്കണം എന്നും വ്യക്തമായി പറയുന്നു.

"The Superintendent of Government Presses is requested to take necessary steps for implementing the above orders in time. The Government Gazette and other Government publications will be printed in the new script from the above date."

(Point No. 5)

പ്രസ്തുത ഉത്തരവ് ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഈ ഉത്തരവ് പിൻവലിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാതെ ഔദ്യോഗിക ആവശ്യങ്ങൾക്ക് പഴയലിപി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.


On Sat, Nov 16, 2013 at 7:31 AM, Anivar Aravind <anivar.aravind@gmail.com> wrote:
:-)

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l