will be attending kottayam sibiram on 30th oct
regards
drkanam

2010/10/21 Shiju Alex <shijualexonline@gmail.com>
പഠനശിബിരം കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ വിജയകരമായി നടക്കാൻ വിക്കിപീഡിയരുടെ സേവനം അത്യാവശ്യമായിരിക്കുന്നു. കോട്ടയം, ആലപ്പുഴ ജില്ലയിൽ നിന്നോ സമീപജില്ലകളീൽ നിന്നോ ഉള്ള സന്നദ്ധസെവകരായ വിക്കിപീഡിയർ എനിക്ക് മെയിലയക്കാൻ അഭ്യത്ഥിക്കുന്നു.

ഈ ജില്ലകളിൾ വെച്ച് നടക്കുന്ന പഠനശിബിരത്തിന്റെ  വിശദാംങ്ങൾ അവരുമായി ചർച്ച ചെയ്യാൻ വേണ്ടിയാണു് ഇത്.




2010/10/20 Shiju Alex <shijualexonline@gmail.com>
സുഹൃത്തുക്കളെ,

കേരളത്തിൽ ഇതിനകം തന്നെ പാലക്കാട്, കോഴിക്കൊട് എന്നീ ജില്ലകളിൽ നമ്മൾ മലയാളം വിക്കി പഠനശിബിരം നടത്തി കഴിഞ്ഞല്ലോ. തത്ഫലമായി അനെകർക്ക് മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അവരിൽ നിരവധി പേർക്ക് മലയാളം വിക്കികളിൽ തങ്ങളുടെ പ്രവർത്തനം തുടങ്ങാനും സാധിച്ചു.

ഇനി ബാക്കിയുള്ള 12 ജില്ലകളിലും മലയാളം വിക്കി പഠനശിബിരം നടത്തുവാനുള്ള ശ്രമം ഐടി@സ്കൂളുമായി ചേർന്ന് ആവിഷ്ക്കരിച്ചിരിക്കുന്നു.  ഇതിന്റെ ആദ്യഘട്ടമായി ഒക്ടോബർ 30, 31 നവംബർ 6,7 തീയതികളിൽ കേരളത്തിലെ താഴെ പറയുന്ന 6 ജില്ലകളിൽ മലയാളം വിക്കി പഠനശിബിരം നടക്കുന്നു.
  • കണ്ണൂർ - ഒക്ടോബർ 30
  • കാസർകോട് - ഒക്ടോബർ 31
  • കോട്ടയം - ഒക്ടോബർ 30
  • മലപ്പുറം - നവംബർ 6
  • കൊല്ലം -  നവംബർ 6
  • ആലപ്പുഴ - നവംബർ 7
ഈ ജില്ലകളിൽ എല്ലാത്തിലും പഠനശിബിരത്തിനു ക്ലാസ്സെടുക്കാൻ ആളുണ്ടെങ്കിലും അതിന്റെ അണിയറ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ മലയാളം വിക്കിയിൽ പ്രവർത്തിച്ച് പരിചയമുള്ള കുറച്ച് പേരുടെ സന്നദ്ധ സേവനം വളരെ ആവശ്യമായിരിക്കുന്നു. അതിനാൽ ഇപ്പോൾ പഠനശിബിരിരം നടക്കുന്ന ജില്ലകളിൽ ഏതിലെങ്കിലും പഠനശിബിരത്തിനായുള്ള അണിയറ പ്രവർത്തനങ്ങൾക്ക് സഹായിക്കാൻ നിങ്ങൾക്ക് ആരെക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ,  ജില്ലയുടെ പേരും നിങ്ങളുടെ വിവരങ്ങളും ചേർത്ത് എനിക്ക് ഒരു മെയിൽ അയക്കുക. എന്റെ ഇമെയിൽ വിലാസം shijualexonline@gmail.com

മുകളീൽ സൂചിപ്പിച്ച 6 ജില്ലകളിലും പഠനശിബിരം നടക്കുന്ന സ്ഥലം, മറ്റ് വിശദാംശങ്ങൾ തുടങ്ങിയവ 2 ദിവസത്തിനുള്ളിൽ വിക്കിയിലും ഈ ലിസ്റ്റിലും മറ്റും പ്രസിദ്ധീകരിക്കാം,


ഇതിനു ശേഷം പഠനശിബിരം നടത്താൻ ബാക്കിയുള്ള 6 ജില്ലകളിൽ (തൃശൂർ, ഇടുക്കി, വയനാട്, തിരുവനനതപുരം, പത്തനംതിട്ട, എറണാകുളം) ഈ വർഷാവസാനത്തിനു മുൻപ് തന്നെ മലയാളം വിക്കി പഠനശിബിരം നടത്താനാണു് ആഗ്രഹിക്കുന്നത്.


ഈ പഠനശിബിരം വിജയകരമാവാൻ നിങ്ങളുടെ എല്ലാ വിധ സഹായങ്ങളും അഭ്യർത്ഥിക്കുന്നു


ഷിജു







_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Dr.Kanam Sankara Pillai
Neelakanda Nilayam
KVMS Road,Ponkunnam 686506 Kerala
Tele:04828-221133 Mob: 9447035416
Blog: www.drkanam.blogspot.com