2013/6/26 നവനീത് .....(Navaneeth Krishnan.S) <navaneeth.sree@gmail.com>
അപ്ലോഡ്.jpg എന്ന ഫയലും അപ്‌ലോഡ്.jpg എന്ന ഫയലും കാണിക്കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് ഏതുതരത്തിലുള്ള ചില്ലക്ഷരവുമുള്ള പ്രമാണപ്പേര് ഉപയോഗിച്ചുകൂടാ? ZWJ-യും ZWNJയും പ്രമാണപ്പേരില്‍ ഉപയോഗിക്കുന്നതിന്റെ പരിമിതി ഇല്ലാതാക്കുകയല്ലേ വേണ്ടത്.  യുണിക്കോഡ് കണ്‍സോര്‍ഷ്യം അംഗീകരിച്ച ഏതു ക്യാരക്ടറും പ്രമാണപ്പേരില്‍ ഉപയോഗിക്കാന്‍ കഴിയുക എന്നതല്ലേ വേണ്ട‌ത്.

ZWJ-യും ZWNJയും പ്രമാണപ്പേരില്‍  ഉപയോഗിക്കുന്നതിലല്ല പരിമിതി. അത്തരം പ്രമാണപ്പേരുകളടങ്ങിയ URL ഉപയോഗിക്കേണ്ടി വരുന്നിടത്താണു് പരിമിതി. അതു് ഇല്ലാതാക്കേണ്ടുന്ന ഒരു പരിമിതിയല്ല, മറിച്ചു് രണ്ടു് വ്യത്യസ്ത URL ഒന്നാണെന്നു് തോന്നിപ്പിക്കാതിരിക്കാനായി പാലിക്കേണ്ടുന്ന മാനദണ്ഡമാണു്. ഒരേപോലെ കാണുന്ന വ്യത്യസ്ത URL വഴി കബളിപ്പിക്കല്‍ സാദ്ധ്യമാണു്. ഇവിടെ ഒാര്‍ക്കേണ്ട മറ്റൊരുകാര്യം ZWJ-യും ZWNJയും ഏതെങ്കിലും അക്ഷരത്തെ കുറിക്കുന്നില്ല.അവ യുണിക്കോ‍ഡിലെ പങ്ചുവേഷന്‍ കോഡുകളാണു്. ഒരു ഭാഷക്കും അനുവദിച്ച പരിധിയില്‍ വരുന്നവയല്ല.

(മലയാളമടങ്ങുന്ന ചില ഭാഷകളുടെ ഏന്‍കോഡിങില്‍  ZWJ-യും ZWNJയും ചരിത്രപരമായതടക്കമുള്ള കാരണങ്ങളാല്‍ ഉപയോഗിക്കുപ്പെടുന്നുവെന്നതു് തിരുത്തപ്പെടേണ്ട കാര്യമായാണു് ഞാന്‍ കരുതുന്നതു്.)

- അനില്‍