കഴിഞ്ഞ തവണ കാസർഗോഡ് വെച്ച് നടത്തിയ പഠനശിബിരത്തിൽ പങ്കെടുത്ത ഒരാളാണ് ഞാൻ. അന്ന് അവിടെ പങ്കെടുത്തവരിൽ ഭൂരിഭാഗവും അദ്ധ്യാപകരായിരുന്നു. അവരാകട്ടെ ചില നിർബന്ധങ്ങൾക്ക് വഴങ്ങിയാണ് ഈ പഠനശിബിരത്തിൽ പങ്കെടുത്തതെന്ന് അന്നു തന്നെ എനിക്കും കൂടെയുണ്ടായിരുന്ന സിദ്ധാർത്ഥനും പകൽ പോലെ വ്യക്തമായിരുന്നു.

കാസർഗോഡ് അന്നു ഞങ്ങൾ കണ്ട ഏറ്റവും വലിയ പ്രത്യേകത മലയാളികളാണെങ്കിലും പലരും നിത്യ ജീവിതത്തിൽ കൂടുതലായി ഉപയോഗിക്കുന്നത് തുളുവോ കന്നടയോ ആണെന്നതാണ്. അതു കൊണ്ടു തന്നെ പലർക്കും മലയാളത്തേക്കാളേറെ താല്പര്യം കന്നടയിലും തുളുവിലും എഴുതുന്നതിലായിരുന്നു. അന്നു ഞങ്ങൾ നേരിട്ട പ്രധാന ചോദ്യം ഈ പഠനശിബിരം എന്നാണ് കന്നടയിൽ ഉണ്ടാവുക എന്നായിരുന്നു.

ഇത്തവണ കാസർഗോഡ് പഠനശിബിരം സംഘടിപ്പിക്കുമ്പോൾ കഴിഞ്ഞ തവണ സംഭവിച്ച പാളിച്ചകൾ ഒഴിവാക്കണമെന്നു കരുതിയാണ് ഇത്രയും എഴുതിയത്.

കാസർഗോഡ് പഠനശിബിരത്തിനു് എല്ലാ ഭാവുകങ്ങളും നേരുന്നു.

2011/12/1 Rajesh K <rajeshodayanchal@gmail.com>
നമസ്‌ക്കാരം...
വീണ്ടുമൊരു വിക്കിമീറ്റപ്പിനു കാസർഗോഡ് വേദിയാവുന്നതിൽ ഉള്ള സന്തോഷവും വീണ്ടും എനിക്കതിൽ പങ്കെടുക്കാനാവാതെ പോവുമല്ലോ
എന്നതിലെ നിരാശയും രേഖപ്പെടുത്തുന്നു.

വക്കീൽ സാർ പറഞ്ഞ മൂന്നു സ്ഥലങ്ങളിൽ നല്ല ഇന്റർനെറ്റ് സൗകര്യം നൽകാൻ കഴിയുന്നത്  ഐ.ടി സ്കൂള്‍ ലാബാണെന്ന് അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിജയൻ മാഷ് പറയുകയുണ്ടായി. ശുഷ്‌കമെങ്കിലും കാസർഗോഡ് നടന്ന ആദ്യ വിക്കിപഠനശിബിരത്തിൽ പങ്കെടുത്ത വ്യക്തിയാണു വിജയൻ മാഷ്. വിജയൻമാഷുമായി സത്യൻ മാഷോ നളിനോ ഒന്നു ബന്ധപ്പെട്ടാൽ കൂടുതൽ ഭംഗിയായി നമുക്കിത് ആസൂത്രണം ചെയ്യാനാവും. വിജയൻ മാഷിനെ കൂടി ഞാൻ ഈ ത്രഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)


ചങ്ങാതിമാരെ കാസര്‍കോഡ് ജില്ലയിലെ വിക്കി പഠനശിബിരത്തിന് സാദ്ധ്യത തെളിഞ്ഞു. ജനുവരി 8 ന് നടത്താന്‍ കഴിയും. സത്യശീലന്‍മാഷും അദ്ദേഹത്തിന്റെ മകന്‍ നളിനും സംഘാടന ചുമതല ഏല്‍ക്കും. അവിടുത്തെ പരിഷത് പ്രവര്‍ത്തകരും സഹായിക്കും.
കാസര്‍കോഡ് അന്ധവിദ്യാലയം/ഐ.ടി സ്കൂള്‍ ലാബ്/ബി.ആര്‍.സി എന്നിവയിലേതെങ്കിലും വേദിയാകും. എവിടെയെന്ന് സത്യന്‍ മാഷ് രണ്ടു ദിവസത്തിനകം അറിയിക്കും. ഇനി വേണ്ടത്, അവിടെ വിഷയം അവതരിപ്പിക്കാനുള്ള ആളുകളെയാണ്. ആരാണ് തയ്യാറെന്ന് അറിയിക്കുമല്ലോ...


--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop