നമസ്കാരം..
വിവിധഭാഷകളിൽ ഉൾച്ചേർന്നു പ്രവൃത്തിക്കാൻ കഴിയുന്ന തരത്തിൽ സൗജന്യവും എല്ലാവർക്കും ഉപയോഗിക്കുന്നതായി വികസിപ്പിച്ച വിവരസംഭരണിയായ വിക്കിമീഡിയ സംരംഭമാണ് വിക്കിഡാറ്റ. ഈ
വിക്കിഡാറ്റ ജനകീയമാക്കുന്നതിന്റെ ഭാഗമായി "
ഒരു ദശലക്ഷം മലയാളം ലേബലുകൾ" എന്ന പേരിൽ വിക്കിഡാറ്റയിൽ
2020 ഒക്ടോബർ മാസം മുതൽ ഒരു ലേബൽ-എ-തോൺ ആരംഭിച്ചിരുന്നു. മലയാളം ഭാഷയിൽ കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിലേക്ക് സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിക്കിമീഡിയ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
2020 ഒക്ടോബർ മാസത്തിൽ 5 ലക്ഷത്തിൽ താഴെയായിരുന്നു വിക്കിഡാറ്റയിൽ മലയാളം ലേബലുകൾ എങ്കിൽ ഇന്നത് 18 ലക്ഷം ലേബലുകൾ ആണ്. അതായത് നിലവിൽ വിക്കിഡാറ്റയിലുള്ള ഇനങ്ങളുടെ 1.98 ശതമാനം മാത്രമാണ് ഇത്.[൧]
ഈ അന്താരാഷ്ട്ര മാതൃഭാഷാദിനത്തിൽ ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പരിപാടിയുടെ വിക്കിഡാറ്റ താൾ [൨] സന്ദർശിക്കുകയും പങ്കെടുക്കുന്നവരുടെ വിഭാഗത്തിൽ താങ്കളുടെ പേര് ചേർത്ത് ഇതിൽ പങ്കാളിയാവുകയും ചെയ്യുക.
ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.