നമുക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം ഒരു ലേഖനത്തിൽ
ആരെങ്കിലും ഉൾപ്പെടുത്തി
എന്ന് കരുതി "Sock Puppet Vandalism" എന്ന് മുദ്ര ചാർത്തി അതിനെ Revert
ചെയ്യുന്നത് ശരിയല്ല... ഒരു ചർച്ച നടത്തി സമവായത്തിൽ എത്തി എന്ന് ചർച്ചയിൽ
ഉൾപ്പെട്ട എല്ലാവരും സമ്മതിച്ചെങ്കിൽ മാത്രം അത് revert ചെയ്യുക.
"യഹൂദർ" എന്ന താളിൽ ബിനുമാഷിന്റെ ഒരു തിരുത്തിനെ ഒന്നു
നോക്കാതെ അങ്ങ് revert ചെയ്തിട്ടുണ്ട്.. അതും 'Sock Puppet Vandalism" എന്ന
പേരിൽ. അത് വായിച്ചിട്ട് അങ്ങനെ ഒരു വാൻഡലിസം ഒന്നും എനിക്ക് തോന്നിയില്ല.
Daredevil_Ducklingന്റെ ആ പ്രവൃത്തി ന്യായീകരിക്കാൻ കഴിയില്ല.
മേൽപറഞ്ഞ സംവാദം താളിൽ അദ്ദേഹത്തിന്റെ കുറിപ്പുകളോട് എനിക്ക് യോജിപ്പില്ല.
ഒന്ന് പറഞ്ഞ് രണ്ടാമത്തതിന് "ഹിന്ദുത്വവാദം", "ഹൈന്ദവവൽക്കരണം"
എന്നൊക്കെ
അങ്ങ് ആരോപിക്കുന്നത് അത്ര നല്ല പ്രവൃത്തിയായി എനിക്ക് തോന്നുന്നില്ല.
നീലലോഹിതൻ ശിവന്റെ പേരായത് കൊണ്ട് ഉപായോഗിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞാൽ
നമ്മൾ ഒക്കെ ഉപയോഗിക്കുന്ന "ബ്രഹ്മാണ്ഡം" എന്ന വാക്കിന്റെ വേരുകൾ ഒന്ന്
ആലോചിച്ച് നോക്കണം. അതിൽ "ബ്രഹ്മം" എന്ന വാക്ക് ഉൾപ്പെട്ടുപോയി എന്ന് വച്ച്
അതിനെ ഉപേക്ഷിച്ചു കണ്ടില്ലല്ലോ.
അറിഞ്ഞോ അറിയാതെയോ ശിവന്റെ പര്യായമായ ഒരു വാക്ക് ഉൾപ്പെട്ടുപോയി, അല്ലെങ്കിൽ
സംസ്കൃതമായിപ്പോയി എന്ന് കരുതി "അതിനീലലോഹിതതരംഗം" എന്ന വാക്ക്
വർജ്യമാകുന്നില്ല. ബിനുമാഷ് പറഞ്ഞത് പോലെ അത് പ്രായോഗികമായി ഉപയോഗിക്കാത്തത്
കൊണ്ട് അതിനെ ഉപേക്ഷിക്കാം എന്നേ ഉള്ളൂ.
"If you tremble indignation at every injustice than you are a comrade of
mine."
2013, ജനുവരി 11 1:02 PM ന്, Sebin Jacob <sebinajacob(a)gmail.com> എഴുതി:
എന്തുകൊണ്ടു് വീക്കിപ്പീഡിയര് രാഷ്ട്രീയത്തെ പേടിക്കുന്നു എന്നറിയാന്‍ ഈ
ഉപയോക്താവ് ഒരു സംവാദം
താളില്‍<http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%B…
ഇടപെടല്‍ നോക്കിയാല്‍ മതി. നിക്ഷ്പക്ഷതയുടെ പക്ഷം അപ്പോള്‍ വെളിവാകും.
അൾട്രാവയലറ്റിന് അതിനീലലോഹിതതരംഗം എന്ന മലയാളപദമുണ്ടെങ്കിൽ അതിനെ
വ്യാപകമായി വിക്കിയിൽ
ഉപയോഗിച്ചുകൂടേ?--Vssun<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E…;23:07,
8 ഫെബ്രുവരി 2009 (UTC)
അതൊരു കൃത്രിമ പദാനുപദ തർജ്ജുമ ആണു്.വായിക്കുന്നവർ അന്തം വിടുകയേ ഉള്ളൂ.
ഇതുവരെയും എവിടേയും ഈ പദം ഉപയോഗിച്ചു കണ്ടിട്ടില്ല. അതിനാൽ അൾട്രാവയലറ്റ്
എന്നു തന്നെ മതി.--Shiju Alex|ഷിജു
അലക്സ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B…;02:21,
9 ഫെബ്രുവരി 2009 (UTC)
ഇതൊരു കൃതൃമ പരിഭാഷയല്ല. ഇത് ഉപയോഗിക്കുന്ന പല പുസ്തകങ്ങളും ഉണ്ട്
ഉദാ:ഇ-ഇ-മ നിഘണ്ടു. ടി രാമലിംഗം പിള്ള,
ഉത്തർഖണ്ഡിലൂടെ എം. കെ. രാമചന്ദ്രൻ
--അഖിലൻ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Akhilan>07:51,
18 ഫെബ്രുവരി 2012 (UTC)
അങ്ങനെ ഒരു വാക്കേയില്ല. ഏതെങ്കിലും പിള്ളേച്ചന്മാർ എവിടെയെങ്കിലും
എഴുതിവച്ചതുകൊണ്ട് അങ്ങനെ ഒരു വാക്കുണ്ടാവില്ല. ഏതെങ്കിലും *ശാസ്ത്രസംബന്ധ
ഗ്രന്ഥങ്ങളിലോ പാഠപുസ്തകങ്ങളിലോ* ഈ വാക്കുപയോഗിച്ചിട്ടുണ്ടോ? എന്തിനെയും
സംസ്കൃതവൽക്കരിക്കാനുള്ള ഹിന്ദുത്വവാദികളുടെ ശ്രമം മാത്രമാണിത്തരം
കണ്ടുപിടുത്തങ്ങൾ. ശാസ്ത്രത്തിന്റെ ചെലവിലുള്ള ഇത്തരം കാവിവൽക്കരണശ്രമങ്ങളെ
പല്ലും നഖവും ഉപയോഗിച്ച് എതിർക്കേണ്ടതാണ്. നീലലോഹിതൻ എന്നത്
ശിവന്റെ<http://ml.wikipedia.org/wiki/%E0%B4%B6%E0%B4%BF%E0%B4%B5%E0%B5%B…ായമാണ്.
മാത്രമല്ല, നീലലോഹിതവർണ്ണം എന്നു പറയുന്നത്
വയലറ്റ് നിറമല്ല, ലാവണ്ടർ നിറമാണ്.
(
തെളിവ്<http://dict.hinkhoj.com/words/meaning-of-%E0%A4%A8%E0%A5%80%E0%A4…
) നമ്മൾ ഇന്ത്യാക്കാരുടെ പൊതുവായിട്ടുള്ള ഗുണമാണിത്. എന്തും
ഉറക്കമൊഴിച്ചിരുന്ന് കണ്ടുപിടിക്കാൻ സായിപ്പന്മാർ വേണം, കണ്ടുപിടിച്ചുകഴിഞ്ഞാൽ
അതിന് സംസ്കൃതപേരിട്ട് ഹൈന്ദവവൽക്കരിക്കാൻ ഞങ്ങൾ റെഡി. പോരെങ്കിൽ പ്രാചീന
മഹർഷി വര്യന്മാർക്ക് ഇതൊക്കെ അറിയാമായിരുന്നെന്നും അതിപുരാതന
സംസ്കൃതഗ്രന്ഥങ്ങളിൽ ഇതിനെപ്പറ്റി പരാമർശിക്കുന്നുണ്ടെന്നും കൂടി
പറഞ്ഞുവെച്ചാൽ എല്ലാമായി. എനിക്ക് ഒരു നിർദേശം കൂടിയുണ്ട്. ദയവായി ഹിഗ്ഗ്സ്
ബോസോണിനു കൂടി ഒരു സംസ്കൃതപ്പേര് കണ്ടുപിടിച്ചുതരണം. അതിസ്ഥൂലപരബ്രഹ്മകണമെന്നോ
ആദിപരാശക്തികണമെന്നോ അങ്ങനെയെന്തെങ്കിലും...പ്ലീസ്... --Daredevil
Duckling<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%…
സംവാദം<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B…)
05:28, 11 ജനുവരി 2013 (UTC)
ഷിജു പറഞ്ഞതു ശരിയാണ് അൾട്രാ വയലറ്റിനെ അങ്ങനെതന്നെ വിടുകയാണ്
നല്ലത്,അതിനീലലോഹിതതരംഗം ആക്കാതിരിക്കുകയാണ് നല്ലത് . അതിനീലലോഹിതതരംഗം
സംസ്കൃതമായതുകൊണ്ടല്ല അത്
അസ്വീകാര്യമാകുന്നത്,പ്രയോഗപ്രാചുര്യമില്ലാത്തതുകൊണ്ടാണ്. മുകളിൽ
നടത്തിയിരിക്കുന്ന പുലമ്പലിൽ കാര്യമാക്കാനൊന്നുമില്ല.ഇടുങ്ങിയ മനസ്സുകൾ
നടത്തുന്ന അബദ്ധജല്പനങ്ങൾ, അത്രതന്നെ
ബിനു<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E…
സംവാദം<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B…)
07:10, 11 ജനുവരി 2013 (UTC)
2013/1/11 Shiju Alex <shijualexonline(a)gmail.com>
ഉപയോക്താവ്:Daredevil_Duckling<http://ml.wikipedia.org/wiki/%E0%B4%AA%E0%…
പ്രവർത്തനങ്ങൾ ഒന്ന് നിരീക്ഷിക്കണം. തിരുത്തലുകൾ മറ്റ് ഉപയോക്താക്കൾക്ക്
അലൊരസമുണ്ടാക്കുന്നോ എന്ന് സംശയം ഉണ്ട്
ഷിജു
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
"This is the highest wisdom that I own; freedom and life are earned by
those alone who conquer them each day anew." - Goethe
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: