സെബിൻ, പൊതുഇടത്തിൽ ഇത്തരം ചർച്ചകൾ തുടങ്ങുന്നതിനു മുമ്പ് ഇത്തരം ലിസ്റ്റുകളിലോ, അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ കാര്യനിർവാഹകരോടോ അന്വേഷിക്കാമായിരുന്നു.


2013/11/8 Adv. T.K Sujith <tksujith@gmail.com>
ഇവിടെ ശ്രദ്ധേയമായ സംഗതി കുഴൂര്‍ വിത്സണ്‍ എന്ന കവിയുടെ ലേഖനം നീക്കിയതു സംബന്ധമായി രോഷം പൂണ്ട് സെബിന്‍ എബ്രഹാം എഴുതിയ പോസ്റ്റിന് യാതൊരു അടിസ്ഥാനവുമില്ലായിരുന്നു എന്നതാണ്.

അത്തരമൊരു പോസ്റ്റിടുന്നതിനുമുന്‍പ് വിക്കിപീഡിയനും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകനുമായ സെബിന്‍ ഏതെങ്കിലും സജീവ വിക്കിപീഡിയരുമായി അതു സംബന്ധമായി വ്യക്തിപരമായി വിശദീകരണം തേടുകയോ, ഈ മെയിലിംഗ് ലിസ്റ്റില്‍ തന്നെ വിശദീകരണം ആവശ്യപ്പെടുകയോ, അല്ലെങ്കില്‍ വിക്കിപഞ്ചായത്തില്‍ തന്നെ കാര്യം തിരക്കുകയോ ചെയ്യാമായിരുന്നു. ഇവയൊന്നും സെബിന് അന്യമല്ല.

കുഴൂര്‍ വിത്സണന്റെ താളില്‍ സംഭവിച്ചതിങ്ങനെ: കുഴൂര്‍ വിത്സണ്‍ ഈ താള്‍ തുടങ്ങുന്നതിനുമുന്‍പ് തന്നെ വിക്കിയൂസര്‍ ആയിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള താള്‍ 2007 ല്‍ ആരംഭിക്കുമ്പോള്‍, അദ്ദേഹം വിക്കിപീഡിയയുടെ എഴുത്തുകാര്‍ക്കുള്ള ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്ന ഒരെഴുത്തുകാരനേ അല്ലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെക്കുറിച്ചുള്ള വിക്കിലേഖനം ആരംഭിക്കുന്നതിന് കഴിയുമായിരുന്നില്ല. എന്നാല്‍ അത്തരമൊരു ലേഖനം അക്കാലത്ത് ഒരു ഐ.പി. വന്ന് വിക്കിയില്‍ ആരംഭിക്കുകയുണ്ടായി.

കുഴൂരിനെക്കുറിച്ച് വ്യക്തിപരമായ വിശദാംശങ്ങളോടുകൂടി, ആ വിശദാംശങ്ങള്‍ക്കടിസ്ഥാനമായ റഫറന്‍സൊന്നും നല്‍കാതെ,  ആരംഭിച്ച ആ ലേഖനം കുഴൂര്‍ തന്നെ എഴുതിയതാണെന്ന് അനുമാനിക്കുവാന്‍ അന്ന് സജീവ വിക്കിപീഡിയനും അഡ്മിനുമായിരുന്ന സമിനസ്രേത്തിന് സവിശേ‍ഷ ബുദ്ധിയൊന്നും പ്രയോഗിക്കേണ്ടവന്നില്ല. സിമി ആ ലേഖനത്തില്‍ ശ്രദ്ധേയതാ അവലംബം ചേര്‍ത്തു, ലേഖനം സെല്‍ഫ് പ്രമോഷന്‍ - ആത്മകഥ - ആണെന്ന് അഭിപ്രായപ്പെട്ട് സംവാദവും തുടങ്ങി. അത്തരത്തില്‍ ആ ലേഖനം ഒഴിവാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ 2010 വരെ മുന്നോട്ടുപോയി.

ഇക്കാലയളവിലൊന്നും കുഴുര്‍ വിത്സണെക്കുറിച്ചുള്ള താള്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ശ്രദ്ധേയതാ മാനദണ്ഡങ്ങളൊന്നും മുന്നോട്ട് വെയ്കവാന്‍ ആ ലേഖനത്തില്‍ ഇടപെട്ട ആര്‍ക്കും കഴിഞ്ഞില്ല. അത് ഇന്നും ലഭ്യമല്ല. കാരണം എഴുത്തുകാരെ സംബന്ധിക്കുന്ന നിലവിലുള്ള ശ്രദ്ധേയതാ മാനദണ്ഡങ്ങള്‍ ഇപ്പോഴും കുഴുര്‍ വിത്സണ്‍ എന്ന വിഷയത്തിന് ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം (തീര്‍ച്ചയായും വളരെ കര്‍ശനവും അസംബന്ധമെന്ന് വ്യക്തിപരമായി എനിക്ക് നിലപാടുള്ളതുമായ ആ മാനദണ്ഡങ്ങള്‍ പുനപ്പരിശോധിക്കേണ്ടതു തന്നെയാണ്)

ഇത്തരത്തില്‍ ഒഴിവാക്കല്‍ ഫലകവും പേറി കിടന്ന ലേഖനത്തില്‍ തൃപ്തികരമായ വിശദീകരണങ്ങള്‍ ആരും ചേര്‍ത്തിട്ടില്ല എന്ന് കണ്ട കിരണ്‍ ഗോപി എന്ന അഡ്മിന്‍ 2010 -ല്‍ ആ ലേഖനം നീക്കം ചെയ്തു. ആ പ്രവര്‍ത്തി അദ്ദേഹം ചെയ്തത് ഒരിക്കലും അദ്ദേഹത്തിന്റെ വ്യക്തിപരമായ കപ്പാസിറ്റിയിലായിരുന്നില്ല. വിക്കിപീഡിയ സമൂഹം ചര്‍ച്ച ചെയ്തു വികസിപ്പിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ച്, അത് പാലിക്കാത്ത ലേഖനം ചര്‍ച്ചകളുടെ ഒടുവില്‍ അദ്ദേഹം നീക്കം ചെയ്യുകയായിരുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍
1. കുഴൂര്‍ വിത്സണ്‍ സെല്‍ഫ് പ്രമോഷന്‍ എന്ന നിലയിലാണ് ആ ലേഖനം ആരംഭിച്ചത്.
2. അങ്ങനെയാണെങ്കില്‍ കൂടി ആ ലേഖനം നിലനിര്‍ത്തുവാന്‍ -സംരക്ഷിക്കുവാന്‍ തക്കതായ - ശ്രദ്ധേയതാ മാനദണ്ഡങ്ങള്‍ അന്നും ഇന്നും ആ ലേഖനത്തിനില്ല.
3. ആ ഒരു പശ്ചാത്തലത്തിലാണ്, മൂന്നുവര്‍ഷമായി ഡിലീഷന്‍ നിര്‍ദ്ദേശത്തില്‍ കിടന്ന ലേഖനത്തെ സംബന്ധിച്ച് തീര്‍പ്പുകല്‍പ്പിക്കുന്നതിന്റെ ഭാഗമായി കിരണ്‍ അത് നീക്കം ചെയ്തത്.
4. ആ തീരുമാനം ഒരു അഡ്മിന്റെ അമിതാധികാര പ്രയോഗമോ, തെറ്റായ തീരുമാനമോ ആയിരുന്നില്ല. വിക്കിപീഡിയയിലെ നിയമങ്ങള്‍ നടപ്പാക്കുക മാത്രമായിരുന്നു.

സെബിന്റെ ആദ്യ പോസ്റ്റില്‍ ഇടപെട്ട സജീവ വിക്കിപീഡിയര്‍ ഇക്കാര്യം വ്യക്തമായി ഉന്നയിച്ചപ്പോള്‍, അതില്‍ ജാള്യത തോന്നിയ സെബിന്‍ പുതിയൊരു പോസ്റ്റുമായി വന്ന് വിക്കിപീഡിയയെ പൊതുമദ്ധ്യത്തില്‍ അധിക്ഷേപിക്കുകയാണ് ചെയ്തത്. വിശദീകരണങ്ങളെ തുടര്‍ന്ന് ആദ്യ പോസ്റ്റില്‍ സെബിന്‍ യാതൊരു ചര്‍ച്ചയും പിന്നീട് നടത്തിയില്ല എന്നത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.

സെബിന്റെ "സുഹൃത്തുക്കളും" വിക്കിപീഡിയയെക്കുറിച്ച് അല്പജ്ഞാനികളുമായി മറ്റുചില "പ്രകാശം പരത്തുന്നവന്മാര്‍" ഇതിന് സമാനമായ പോസ്റ്റുകള്‍ എഫ്.ബിയില്‍ തലങ്ങും വിലങ്ങും ഇടുകയും അതെല്ലാം അവിടെ ചര്‍ച്ചയായിക്കൊണ്ടുമിരിക്കുന്നു. ഒരുപക്ഷേ ഇക്കൂട്ടര്‍ക്ക് സ്വാധീനമുള്ള ഏതെങ്കിലും മാദ്ധ്യമ പ്രവര്‍ത്തകര്‍ വഴി ഇത് കൂടുതല്‍ ചര്‍ച്ചയാക്കാനും ഇവന്മാര്‍ക്ക് കഴിയും.

ഇതിനുമുന്‍പും സെബിന്റെ മറ്റൊരു സുഹത്ത് കാര്യമറിയാതെ വിക്കിപീഡിയയ്കെതിരെ അപവാദ പ്രചരണവുമായി ഇറങ്ങിയതും കാര്യം ബോദ്ധ്യപ്പെട്ടപ്പോള്‍ അദ്ദേഹം ആ പ്രചരണം ഉപേക്ഷിച്ചതും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

സ്വതന്ത്ര വിജ്ഞാനത്തെയും ജനാധിപത്യത്തെയും മാനവികതയെയും പരസ്പര ബഹുമാനത്തെയും ഉയര്‍ത്തിപ്പിടിക്കുന്നയാളാണ് സെബിന്‍ എന്ന് കരുതുന്നു. എന്റെ വളരെ അടുത്ത സുഹൃത്താണെങ്കിലും അങ്ങനെയുള്ള ഒരാള്‍, വിക്കിപീഡിയയെ പൊതു മദ്ധ്യത്തില്‍ കരിവാരിത്തേക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും അതിന്റെ അഡ്മിന്‍മാരെ തന്തയ്കും തള്ളയ്കും വിളിപ്പിക്കുന്നതിന് മുന്‍കൈയ്യെടുക്കുന്നതിലും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിലും എന്റെ കടുത്ത നിരാശയും അമര്‍ഷവും ഇവിടെ പ്രകടിപ്പിക്കാതിരിക്കുവാന്‍ നിര്‍വ്വാഹമില്ലാത്തതിനാല്‍ ഇത്രയും എഴുതുന്നു.

വ്യക്തിപരമായി ഇക്കാര്യം എടുക്കരുതെന്നും സ്വതന്ത്ര സംസ്കാരത്തിന്റെ ഒരംശമെങ്കിലും സ്വാംശീകരിക്കാന്‍ നിങ്ങളൊക്കെ തയ്യാറാകണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

സ്നേഹത്തോടെ
സുജിത്ത്


2013, നവംബർ 8 11:27 PM ന്, Anoop Narayanan <anoop.ind@gmail.com> എഴുതി:
വളർന്നു വരുന്ന ഏതൊരു പ്രസ്ഥാനത്തിനും വിമർശനങ്ങൾ സ്വാഭാവികമാണു്. അതിലൊരു തെറ്റുമില്ല. വിക്കിപീഡിയയെയും ഇതര വിക്കിസംരഭങ്ങളെയും ഇനിയും വിമർശിക്കണം. ഇതിലും രൂക്ഷമായി വിമർശിക്കണം. എങ്കിൽ മാത്രമേ ഈ സംരഭങ്ങളിലെ അനാരോഗ്യകരമായ പ്രവണതകൾ മനസിലാക്കി അതു തിരുത്തി മുന്നേറാൻ ആ പ്രസ്ഥാനത്തിനു സാധിക്കുകയുള്ളൂ. പക്ഷെ ആ വിമർശനങ്ങൾ വ്യക്തിപരമാകുന്നതു മാത്രമാണു സങ്കടകരം. വിക്കിയിലെ അഡ്‌മിന്മാർ എന്തൊക്കെയോ പവർ ഉള്ളവരാണെന്ന ധാരണയാണു എല്ലാ വ്യക്തിഗത വിമർശനങ്ങളുടേയും കാതൽ. പക്ഷെ വാസ്തവം  അതല്ലെന്നു പലർക്കും അറിയുകയും ചെയ്യാം. പക്ഷെ അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്നവരെ  എങ്ങനെ പറഞ്ഞു മനസിലാക്കാൻ! 

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Regards..
Bipin.
NixBees