തിരുവിതാംകൂറിലെ സ്കൂളുകളിൽ 1930-കളിൽ നാലാം ക്ലാസ്സിലെ പഠനത്തിനു് ഉപയോഗിച്ചിരുന്ന ഭൂമിശാസ്ത്രപുസ്തകത്തിന്റെ പി.ഡി.എഫ്. ഫയൽ കഴിഞ്ഞ ദിവസം ലഭിച്ചു. അതു് മലയാളം വിക്കിഗ്രന്ഥശാലയിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ടു്. അതു് ഇവിടെ കാണാം.http://ml.wikisource.org/wiki/File:Geography_textbook_4th_std_tranvancore_1936.pdf


മലയാളം ഒ.സി.ആർ യാഥാർത്ഥ്യമാകുന്ന കാലത്ത് (ഇപ്പോഴത്തെ ഒന്നിനും പറ്റാത്ത നയന പോലുള്ള ഒ.സി.ആർ അല്ല) ടൈപ്പ് ചെയ്യാതെ തന്നെ ഇതിലെ ഉള്ളടക്കം ഗ്രന്ഥശാലയിൽ ചെർക്കാം.


ഇതേ പോലെ പൊതുസഞ്ചയത്തിലുള്ളതോ, പകർപ്പവകാശപരിധിയിൽ വാരാത്തതോ ആയ അമൂല്യഗ്രന്ഥങ്ങങ്ങളുടെ പി.ഡി.എഫ് ഫയൽ നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ അതു് മലയാളം വിക്കിഗ്രന്ഥശാലയിൽ ചേർക്കാൻ വേണ്ടി എനിക്കോ മറ്റു് ഏതെങ്കിലും മലയാളം വിക്കിപ്രവർത്തകർക്കോ അയച്ചു തരിക.


ഷിജു