പ്രയരേ,
ഇന്ത്യയിലെ വിക്കീമീഡിയരുടെ ദേശീയ സമ്മേളനമായ വിക്കിമീഡിയ ഇന്ത്യാ കോണ്‍ഫറന്‍സ് പഞ്ചാബിലെ ചണ്ഡീഗഡില്‍ ആഗസ്റ്റ് 5 മുതല്‍ 7 വരെ നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. ഇതിന്റെ ഭാഗമമായി ഇന്ത്യയിലെ വിവിധ ഭാഷാവിക്കിപീഡിയകളില്‍ പഞ്ചാബ് സംബന്ധിയായ ലേഖനങ്ങൾ സൃഷ്ടിക്കാനും മെച്ചപ്പെടുത്തുവാനും വേണ്ടി വിക്കീകോൺഫറൻസ് 2016 സംഘടിപ്പിക്കുന്ന ഒരു ബഹുഭാഷാ തിരുത്തൽ പരിപാടിയാണ് പഞ്ചാബ് തിരുത്തൽ യജ്ഞം 2016.

ജൂലൈ 1 2016 മുതൽ ജൂലൈ 31 2016
വരെയാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ കാലാവധി. മലയാളം വിക്കിപീഡിയയിൽ പഞ്ചാബിനെക്കുറിച്ചുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുവാന്‍ ഈ അവസരം നാം വിനിയോഗിക്കുകയാണ്. ഏറ്റവും കൂടുതല്‍ വലിപ്പമുള്ള ലേഖനങ്ങള്‍ മലയാളത്തില്‍ സൃഷ്ടിച്ച് ഇന്ത്യയിലെ ഭാഷകളില്‍ ഒന്നാം സ്ഥാനത്ത് എത്തുവാനാണ് നാം ശ്രമിക്കുന്നത്.

താങ്കള്‍ ദയവായി ഈ പദ്ധതിയില്‍ അണിചേരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇംഗ്ലീഷില്‍ ഇതുവരെ പഞ്ചാബ് സംബന്ധമായി 348 താളുകള്‍ സൃഷ്ടിച്ചുകഴിഞ്ഞു. അത് ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ സൃഷ്ടിച്ച താളുകള്‍ ഈ കണ്ണിയില്‍ അമര്‍ത്തി കാണാം.

താങ്കള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഇംഗ്ലീഷിലെ ആ ലേഖനം മലയാളം വിക്കിയില്‍ ഉണ്ടോ എന്ന് നോക്കുക. ഇല്ലെങ്കില്‍ അത് മലയാളം വിക്കിയില്‍ എഴുതി ചേര്‍ക്കുക. താങ്കളുടേതായി കുറഞ്ഞത് അഞ്ച് ലേഖനങ്ങളെങ്കിലും ഉണ്ടാകുമെന്ന് കരുതട്ടെ...

ഈ യജ്ഞത്തില്‍ പങ്കുചേരുന്നതിന് മലയാളം വിക്കിപീഡിയയിലെ ഈ പദ്ധതി താളില്‍ താങ്കള് പേര് ചേര്‍ക്കുകയും ചെയ്യുമല്ലോ...

ജൂലൈ 31 വരെ ഏതാനും ദിവസമാണ് ഇനി നമുക്ക് മുന്നിലുള്ളത്. വേഗം തന്നെ ഈ പദ്ധതിയില്‍ താങ്കള്‍ പങ്കുചേരുമല്ലോ...

സസ്നേഹം
അഡ്വ. ടി.കെ. സുജിത്

(വിക്കിമീഡിയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവരുടെ മെയിലിംഗ് ലിസ്റ്റുകളിലേക്ക് ഈ മെയില്‍ കൈമാറുവാന്‍ താല്പര്യപ്പെടുന്നു)

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841