സുഹൃത്തുക്കളെ,

കൊല്ലം ജില്ലാപാഞ്ചായത്ത് ഹാൾ II, ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ,  എന്നിവയിൽ 2012 ഏപ്രിൽ 28,29 തീയതികളിൽ നടത്തിയ വിക്കിസംഗമോത്സവം, വിക്കി വിദ്യാർത്ഥി സംഗമം എന്നീ പരിപാടികളിൽ തിളങ്ങിയവരെ ആദരിക്കുന്നതിനും അഭിനന്ദിക്കുന്നതിനും വേണ്ടിയാണ് ഈ മെയിൽ അയക്കുന്നത്.

ആദ്യമായി തന്നെ ഈ പരിപാടികളൂടെ ചുക്കാൻ പിടിച്ച കണ്ണൻ മാഷ് ചെയ്ത കാര്യങ്ങൾ വളരേയധികം വിലപ്പെട്ടതാണ്. കൂടെ പ്രവർത്തിക്കാൻ ആളില്ലാതെ ഒറ്റയ്ക്ക് ഇത്രയും അധികം കാര്യങ്ങൾ സംഘടിപ്പിച്ചു എന്നത് ഒരു വലിയ കാര്യം തന്നെയാണ്.  ഇക്കൂട്ടത്തിൽ ഒഴിവാക്കാനാവാത്ത പ്രവർത്തങ്ങൾ നടത്തിയ വ്യക്തിയാണ് സുജിത് ടി.കെ. ഇവരെ രണ്ടുപേരേയും കൂടാതെ ശാരീരിക വിഷമതകൾ ഉണ്ടായിരുന്നിട്ടും എല്ലാകാര്യങ്ങളിലും മേൽനോട്ടം വഹിച്ച് ഒരു വിജയമാക്കിയതിന് സംഗമോത്സവ  സംഘാടകസമിതി ചെയർമാൻ ശ്രീ ജയദേവൻ സാറിനും നന്ദി രേഖപ്പെടുത്തുന്നു. ഈ സംഗമോത്സവത്തിലും വിദ്യാർത്ഥിസംഗമത്തിലും ഹൈലാറ്റായ ഒരു സാധനം സംഭാവന നൽകിയ ശ്രീ ഫുആദ് ജലീൽ വളരേയധികം  എല്ലാവർക്കും അഭിമാനിക്കാവുന്ന ഒരു സേവനമായിരുന്നു നൽകിയത്.  വളരെ മനോഹരമായി പ്രിന്റ് ചെയ്ത ഒരു സഞ്ചി കണ്ട് പലരും ഇതിന്റെ ലഭ്യതയേക്കുറിച്ച് ആരായുകയും ചെയ്തിരുന്നു. അത് ഡോക്ടറുടെ ഒരു വലിയ സേവനമായിരുന്നു എന്നത് വിസ്മരിക്കുന്നില്ല.

വളരെ കാര്യക്ഷമമായി സംഗമോത്സവത്തിലെ പരിപാടികളും പാനൽ ചർച്ചകളും ഒക്കെ നിയന്ത്രിച്ച് സമയക്രമീകരണം നടത്തി ഈ സംഗമോത്സവം വിജമാക്കുന്നതിൽ ഒരു സുപ്രധാന പങ്കുവഹിച്ച ശ്രീ രമേശ് എൻ.ജിയെ സംഗമോത്സവത്തിൽ പങ്കെടുത്ത ഒരാളും മറക്കില്ല. രമേശിന് നന്ദി..

ഇത്രയും അധികം പത്രങ്ങളിൽ രണ്ട് ദിവസം കൊണ്ട് ഇത്രയും അധികം വാർത്തകൾ എത്തിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച ശ്രീ അജയ് കുയിലൂർ, കർട്ടന്റെ പിന്നിൽ ഇരുന്ന് കളിച്ച കളി ഒരിക്കലും മറക്കാനാവില്ല. നന്ദി അജയ്..

വളരെ കുറഞ്ഞ  സമയത്തിനുള്ളിൽ ഒരു കൈപ്പുസ്തകം പുറത്തിറക്കുന്നതിൽ സുപ്രധാന ഭാഗമായ റ്റൈപ്പ് സെറ്റിങ്, ലേഔട്ട് തുടങ്ങിയ കാര്യങ്ങൾ നിർവ്വഹിച്ച് ശ്രീ അനിൽ കുമാറിന്റെ നിസ്വാർത്ഥ സേവനത്തിന് എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എങ്കിലും അഭിനന്ദനങ്ങൾ.

രാജേഷ് ഓടയഞ്ചാൽ, ജുനൈദ്, അഖിലൻ, അനീഷ് ജി.എസ്സ്., ഷിജു അലക്സ് എന്നിവരുടെ സേവനങ്ങളും വളരേയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു.

വിക്കിവിദ്യാർത്ഥിസമഗമം-2012 എന്ന പരിപാടിയുടെ അണിയറയിൽ കുട്ടികളുടെ ഏകോപനം നടത്തുന്ന കാര്യത്തിൽ വളരെ സുപ്രധാന സേവനം നൽകിയ ശ്രീ കണ്ണൻ ഷണ്മുഖം. സ്കൂളുകളിൽ അറിയിപ്പു നൽകുന്നതിനായി മെയിൽ /മൊബൈൽ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി ഇത്രത്തോളം സ്കൂളുകളിൽ വിവരങ്ങൾ എത്തിച്ചതിനു പിന്നിൽ പ്രവർത്തിച്ച ശ്രീ ഫുആദ് ജലീൽ, അഖിലൻ എന്നിവർക്കും അഭിനന്ദനങ്ങൾ..

വിദ്യാർത്ഥിസംഗമം വിജയകരമായി നടത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഒരു വ്യക്തിയായ ശ്രീ വിശ്വപ്രഭയ്ക്ക് അഭിനന്ദനങ്ങൾ. വിക്കി ഗ്രന്ഥശാല, ചൊല്ലുകൾ, നിഖണ്ടു പാഠശാല എന്നീ വിക്കിപീഡിയ സംരംഭങ്ങൾ  കുട്ടികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും പരിചയപ്പെടുത്തുന്നതിൽ വിജയിച്ച ശ്രീ ഫുആദ് ജ്ലീൽ.  കുട്ടികളുടേയും മുതിർന്നവരുടേയും ഒക്കെ സംശയങ്ങൾ ദൂരീകരിക്കുന്നതിൽ നേതൃത്വം വഹിച്ച ശ്രീ രാജേഷ്, ശ്രീ ജുനൈദ്, ശ്രീ മിർഷാദ്, എന്നിവരുടെ പ്രവർത്തനങ്ങളും അഭിനന്ദനം അർഹിക്കുന്നു.  രജിസ്റ്റ്രേഷൻ കാര്യങ്ങൾ സ്വയം ഏറ്റെടുത്തു വിജയിപ്പിച്ച ശ്രീ ഗിരീഷ് മോഹൻ മാഷിനും അഭിനന്ദനങ്ങൾ.  അവസാനം സർട്ടിഫിക്കേറ്റ് വിതരണം നടത്തിയ ശ്രീ എൻ. ജയദേവൻ സാറിനോടുള്ള നന്ദിയും കടപ്പാടും  അറിയിച്ചുകൊള്ളുന്നു.

കൂടാതെ വിദ്യാർത്ഥിസംഗമത്തിൽ സാന്നിധ്യം കൊണ്ട് ധന്യമാക്കിയ ശ്രീ ഷിജു അലക്സ്, ശ്രീ അഖിലൻ, ശ്രീ രാജഘൻ സാർ, ശ്രീ സതീഷ് വെളിയം, ശ്രീ ജെഫ് എന്നിവർക്കും നന്ദി അറിയിക്കുന്നു.

off:ഈ ലിസ്റ്റിൽ പേരെടുത്ത്  പറയാൻ വിട്ടുപോയിട്ടുണ്ടേങ്കിൽ സദയം ക്ഷമിക്കുക.

ഈ സംഗമോത്സവങ്ങൾ ഒരു വിജമാക്കി തന്നെ എല്ലാ വിക്കിപ്രവർത്തകരോടും ഒരു വിക്കിപീഡിയൻ/കൊല്ലം ജില്ലക്കാരൻ എന്ന നിലയ്ഇൽ എന്റെ കടപ്പാറ്റും നന്ദിയും അറിയിക്കുന്നു.

സസ്നേഹം, --
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142