മഹേഷ് സര്‍ പറഞ്ഞതിനോട് യോജിക്കുന്നു. ഫാര്‍മറുമായുള്ള ആശയകൈമാറ്റത്തില്‍ വിക്കി അഡ്മിന്‍ മാര്‍ക്ക് അല്പം തെറ്റുപറ്റിയോ എന്ന സന്ദേഹം എനിക്കും ഉണ്ട്. ഇതെന്താ വെള്ളരിക്കാ പട്ടണം ആണോ എന്ന ഫാര്‍മറുടെ പ്രതീകരണത്തിന്, ഫാര്‍മര്‍ പോയി വെള്ളരിക്കയുടെ ചരിത്രം എഴുതൂ എന്നല്ല മറുപടി പറയേണ്ടത്. അനുനയവും അനുരഞ്ജനവും ആകണം ഇത്തരത്തിലെ സന്നദ്ധ-വികേന്ദ്രീകൃത വിവര നിര്‍മ്മിതിയില്‍ അടിസ്ഥാനമാക്കേണ്ടത്. ഇതിനര്‍ഥം ഫാര്‍മറുടെ ലേഖനങ്ങള്‍ എല്ലാം പ്രസിദ്ധീകരിക്കണം എന്നല്ല. നിങ്ങള്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട് തന്നെ മറ്റോരു തരത്തില്‍ പറഞ്ഞു ഫലിപ്പിക്കാമായിരുന്നു. പിന്നെ റബര്‍ ബോര്‍ഡിന്റെ യെന്നല്ല സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ഉണ്ടാക്കുന്ന പട്ടികകള്‍ക്ക് ഒന്നും തന്നെയും പകര്‍പ്പവകാശത്തിനെ പ്രശ്നം ഉണ്ടെന്ന് തോന്നുന്നില്ല.
വിവരാപഗ്രഥനത്തിനും വിശകലനത്തിനും ആണല്ലോ പട്ടികകള്‍ ഗ്രാഫ് എന്നിവ ഉപയോഗിച്ച് വരുന്നത്. യു.എന്‍.ഡി.പി യുടെ മാനവ വിഭവശേഷി സൂചിക ഉപയോഗിച്ച് എത്രയെത്ര ലേഖനങ്ങളും, ഗവേഷണ പ്രബന്ധങ്ങളും വിവിധ ഭാഷകളിലായി പ്രസിദ്ധീകരിക്കുന്നു. അമര്‍ത്യാസെന്‍ ഇത്തരത്തില്‍ ഒരു പട്ടികാപഗ്രഥനം നടത്തിയാല്‍ നമ്മള്‍ വലിയ പ്രശ്‌നം കാണില്ല പക്ഷെ ഫാര്‍മര്‍ നടത്തിയാല്‍ അങ്ങനെ പ്രശ്‌നം കാണുകയും ചെയ്യും. ഇതൊന്നും ഫാര്‍മറുടെ പട്ടിക പ്രസിദ്ധീകരിക്കാനുള്ള ന്യായവാദമല്ല, വിക്കി പാഠശാലയുടെ നീയമങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും തന്നെ മുന്‍‌തൂക്കം നല്‍കണം. പക്ഷെ മുതിര്‍ന്നവരോടെന്നതിലുപരിയായി ഒരു സഹ വിക്കിപീഡിയനോട് ഇങ്ങനെ അല്ല പെരുമറേണ്ടത് എന്ന അഭിപ്രായമാണെനിക്കുള്ളത്.

2008/12/21 MAHESH MANGALAT <maheshmangalat@gmail.com>
റബ്ബറിന്റെ സ്റ്റാറ്റിസ്റ്റിക്‍സ് ഫാര്‍മര്‍ കണ്ടെത്തിയതാണോ അതോ റബ്ബര്‍ബോര്‍ഡിന്റെ പ്രസിദ്ധീകരണങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയതോ? ആ ടേബിള്‍ റബ്ബര്‍ ബോര്‍ഡിന്റേതല്ലാത്ത നിലയില്‍ അതിനു് റബ്ബര്‍ബോര്‍ഡിനു് കോപ്പിൈറ്റ് ഉണ്ടാകുന്നതെങ്ങനെയാണു്?

വിക്കി അഡ്മിനുകള്‍ക്കു് അതു് ഡീലീറ്റു ചെയ്യണമെന്നു തീരുമാനിക്കാം. പക്ഷെ അതിനായി സത്യമല്ലാത്ത കാര്യങ്ങള്‍ ഉന്നയിക്കേണ്ടതുണ്ടോ?

മഹേഷ്

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
sincerely yours

V K Adarsh
__________________________________
Off: Lecturer, Dept:of Mechanical Engineering,Younus college of Engg & Technology,Kollam-10
& web admin of http://urjasamrakshanam.org

Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
Mob: 093879 07485  blog: www.blogbhoomi.blogspot.com
********************************************
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"

Save Paper; Save Trees