മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം ഗ്രന്ഥശാലയിലെത്തുന്നു. ഈ ഗ്രന്ഥം ഗ്രന്ഥശാലയിലെത്തിക്കുന്നത് ഒരു കൂട്ടം സ്കൂൾ കുട്ടികളാണ്. ചവറ ഉപജില്ലയിലെ 15 സർക്കാർ എയിഡഡ് സ്കൂളുകളിലെ ഐ.ടി. ക്ലബ്ബ് അംഗങ്ങളും വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങളുമാണ് ഈ മഹാകാവ്യത്തിന്റെ ഡിജിറ്റലൈസേഷനിൽ പങ്കാളികളാകുന്നത്.

ഇതേക്കുറിച്ചു വന്ന പത്രവാർത്തകൾ ഇതോടൊപ്പം ചേർക്കുന്നു. (പത്രവാർത്തകൾക്ക് പകർപ്പവകാശം അതാതു പത്രങ്ങൾക്കു മാത്രം.)

ഈ പദ്ധതിയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാ കൊച്ചു വിക്കിമീഡിയർക്ക് അഭിനന്ദങ്ങളും ആശംസകളും. കേരളത്തിലെ മറ്റു സ്കൂളുകളും/ഉപജില്ലകളും ഇത് അനുകരിക്കുമെന്ന് കരുതട്ടെ.

--
With Regards,
Anoop