2013/12/27 Prince Mathew <mr.princemathew@gmail.com>
>
> >>സിഡാക്കിന്റെ ആര്‍ കെ ജോഷി നിര്‍മ്മിച്ച സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ലൈസന്‍സിലുള്ള  ഫോണ്ടായ  രഘു മലയാളം തന്നെ സിഡാക്ക് അതു ഉപയോഗയോഗ്യമായ വിധത്തില്‍ പുറത്തിറക്കില്ല എന്നതുകൊണ്ടും , അതു ഉപയോഗയോഗ്യമല്ല എന്നതുകൊണ്ടും  പുതിയ ലിപി ഫോണ്ടുകള്‍ കാര്യമായി ഇല്ലാതിരുന്ന ഒരു കാലത്താണ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ഫോര്‍ക്ക് ചെയ്ത് ആര്‍ കെ ജോഷിയുടെ മരണാനന്ദരം ആദരസൂചകമായി പുറത്തിറക്കിയതു് . ഇതാണു് ആകപ്പാടി സ്വതന്ത്രമലയാളം പ്രത്യേക പരിതസ്ഥിതികളില്‍ ചെയ്ത ആകെയുള്ള ഫോര്‍ക്ക് .<<
>
>  
>
> ഇതിന്റെ പകുതിപോലും കഷ്ടപ്പാട് വേണ്ടായിരുന്നല്ലോ കെവിന്റെ അഞ്ജലിയുടെ പുതിയ ലിപി പതിപ്പ് ഇറക്കാൻ? ഫോർക്ക് എന്ന ചീത്തപ്പേരും ഉണ്ടാവില്ലായിരുന്നു. എന്തേ ചെയ്തില്ല? പോട്ടെ, ഇനിയും ചെയ്യാമല്ലോ? എന്താ ചെയ്യുന്നോ?


കെവിന്റെ അഞ്ജലി ഓള്‍ഡ് ലിപി ഫോണ്ടാണു്. പുതിയ ലിപി ഫോണ്ടല്ല. അതിനു പുതിയ ലിപി ഇറക്കണമെങ്കില്‍ അതിന്റെ നിര്‍മ്മാതാവെന്ന രീതിയില്‍ കെവിന്‍ തീരുമാനിക്കുകയും അതു് എവിടെ ഇടണമെന്നു തീരുമാനിക്കുകയും വേണം . അതായതു് തീരുമാനം അതിന്റെ ക്രിയേറ്ററുടേതാവണം . അതല്ലാതെ സിബു ലൈസന്‍സ് അനുവദിക്കുന്നതുകൊണ്ട് അഞ്ജലി പുതിയലിപി എന്നൊരു ഫോണ്ടിറക്കി എവിടെയോ ഹോസ്റ്റ് ചെയ്തെന്നു വെച്ച് അതു മെയിന്റെയിന്‍ ചെയ്യണ്ട ബാധ്യത സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനില്ല . വിശദീകരണം പ്രിന്‍സിനായല്ല . വായിക്കുന്ന ഈ ലിസ്റ്റിലുള്ളവര്‍ക്കായിയാണ്.

 
>
>  
>
> >> അതുമൂലം സുന്ദരമായ ഒരു വിഘടിതലിപി ഫോണ്ടും ലഭ്യമായി . <<
>
>  
>
> സൗന്ദര്യം കൂടിപ്പോയതുകൊണ്ടാണല്ലോ കമ്മറ്റിക്കാരെടുത്ത് തോട്ടിൽ കളഞ്ഞത്. :)


കമ്മിറ്റിക്കാര്‍ പ്രിന്‍സിന്റെ പ്രിയപ്പെട്ട നോട്ടോ യും തോട്ടില്‍ കളഞ്ഞല്ലോ . അവരുടെ തീരുമാനം തനതുലിപിയില്‍ അച്ചടിക്കാനായിരുന്നെന്നും വ്യക്തമാക്കിയല്ലോ .
 
>
>
> >>പുതിയ ഫോണ്ടുവേണമെങ്കില്‍ അതു റിക്വസ്റ്റ് ചെയ്ത് വിഷ് ലിസ്റ്റ് ബഗ്ഗിടണം .  കൂടുതല്‍ പേര്‍ക്കു വേണമെങ്കില്‍ പാക്കേജ് ചെയ്യുന്നവര്‍ പാക്കേജ് ചെയ്തേക്കും . അതു ചെയ്യാന്‍ നില്‍ക്കാതെ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനെ പഴി പറഞ്ഞിട്ടുകാര്യമില്ല. <<
>
>  
>
> എന്റെ ഉപയോഗത്തിനുള്ള ഫോണ്ടുകൾ എനിക്ക് തന്നെയങ്ങ് ഇൻസ്റ്റാൾ ചെയ്താൽ പോരേ? അതിനെ അപ്സ്ട്രീം ചെയ്യിക്കാൻ ഞാൻ എന്തിന് മഞ്ഞു കൊള്ളണം? സർക്കാർ ഓഫീസുകളിലും മറ്റും  ഉപയോഗിക്കാവുന്ന രീതിയിലുള്ള ഒരു ഉബുണ്ടു കസ്റ്റമൈസേഷന്റെ പണിപ്പുരയിലാണ് ഞങ്ങൾ കുറച്ചുപേർ. എന്തായാലും അതിൽ പുതിയലിപി ഫോണ്ടുകളേ ഉണ്ടാകൂ. നിങ്ങളായി, നിങ്ങടെ അപ്സ്ട്രീമായി. :)


കസ്റ്റമൈസേഷനുകള്‍ കൊണ്ട് സിഡി ഉണ്ടാവുമെന്നല്ലാതെ ഒന്നും അപ്‌സ്ട്രീമിലെത്തില്ല. അതിനാല്‍ ആ സിഡിയുടെ ജീവിതകാലം തീരുന്നതോടെ എഫര്‍ട്ടും സ്വാഹാ. അതുകൊണ്ടാണ് അപ്‌സ്ട്രീം അപ്രോച്ച് വേണമെന്നു പറയുന്നതു്

 
>
>
> >>പാഠപുസ്തകക്കമ്മിറ്റിയില്‍ ജോര്‍ജ്ജ് ഓണക്കൂറിന്റെ ആവശ്യം പ്ഴയലിപി പാഠപുസ്തകങ്ങളില്‍ കൊണ്ടുവരിക എന്നതുതന്നെയായിരുന്നു . എന്നാല്‍ എസ്.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ ഇവ നടപ്പിലാക്കാന്‍ സ്റ്റൈല്‍ബുക്ക് നവീകരണം കൂടി വേണം . ഇങ്ങനെ സ്റ്റൈല്‍ബുക്ക് ഉപയോഗിച്ച് ഏകീകരിച്ച തനതുലിപിയാണു്  ഏകീകൃതലിപി . പാഠപുസ്തകക്കമ്മിറ്റി സ്റ്റൈല്‍ബുക്ക് പരിഷ്കരിക്കാന്‍ കൂടി തീരുമാനിക്കുകയും ചെയ്തിരുന്നു<<
>
>  
>
> അനിവാർ തന്ന ലിങ്കിലെ വാർത്തയിൽ എന്തായാലും അങ്ങനെയല്ല പറയുന്നത്.


ഞാന്‍ പറഞ്ഞല്ലോ ഞാന്‍ നേരിട്ടറിയുന്നതുകൂടിയാണ് പറയുന്നതെന്നു്. കൂട്ടക്ഷരത്തിനെ Unified Script എന്നു റിപ്പോര്‍ട്ടര്‍ വിളിച്ചതാണെന്നാണു് അന്വേഷിച്ചപ്പോള്‍ അറിഞ്ഞതു്
>
>  
>
> >>ഈ ചോദ്യം പുസ്തകം സ്വതന്ത്രലൈസന്‍സ് ചെയ്യാന്‍ സര്‍ക്കാരിനു് അധികാരമുണ്ടോ എന്നു ചോദിക്കുംപോലെ ബാലിശമാണു്. ഏതുമാറ്റവും വരേണ്ടതു് ജനാധിപത്യപരമായ രീതികളിലൂടെയും സംവിധാനങ്ങളിലൂടെയും ആണ് . 70കളിലെ ലിപി പരിഷ്കരണത്തിന്റെ പോലെ സര്‍ക്കാര്‍ തിട്ടൂരമായി അവതരിക്കുകയല്ല. <<
>
>  
>
> ചാരായനിരോധനം എടുത്തുകളയണം എന്ന് അഭിപ്രായമുള്ളവർ ചെയ്യേണ്ടത് അത് സർക്കാരിനോട് ആവശ്യപ്പെടുകയാണ് വേണ്ടത്. അല്ലാതെ സെവൻ-അപ്പിന്റെ കുപ്പിയിൽ ചാരായം ഒഴിച്ചു രഹസ്യമായി കുടിയ്ക്കാൻ ശ്രമിക്കുകയല്ല വേണ്ടത്.



പ്രിന്‍സിനു ഉത്തരം മുട്ടുമ്പോള്‍ ഇങ്ങനെ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ല . നേരത്തെ വിശദീകരിച്ചതാണു്. സര്‍ക്കാര്‍ സ്ഥാപനമായ SCERT അഭിപ്രായ രൂപീകരണം നടത്തി പാഠപുസ്തകക്കമ്മിറ്റിയും കരിക്കുലം കമ്മിറ്റിയും സ്റ്റൈല്‍ ബുക്കും ഒക്കെയായി ആവശ്യപ്പെടുന്ന ഒരു ഔദ്യോഗിക പ്രോസസ് ഉണ്ട് . ഇവിടെ എസ്.ഇ ആര്‍.ടി യിലെ ഉദ്യോസസ്ഥര്‍ ചര്‍ച്ചകളുടെയും അഭിപ്രായ രൂപീകരണത്തിന്റെയും അടിസ്ഥാനത്തില്‍ അവരുടെ ഔദ്യോഗിക സംവിധാനത്തിലൂടെ മറ്റു സര്‍വ്വകലാശാലകളുടെയും വകുപ്പുകളുടെയും അഭിപ്രായം കേട്ട് കരിക്കുലം കമ്മിറ്റിയില്‍ വെച്ചു ആവശ്യപ്പെടുന്ന കാര്യമായിരുന്നു ലിപി . ഈ ജനാധിപത്യ രീതിയെ രഹസ്യാതമകായി ചിത്രീകരിക്കുന്നതു് ശുദ്ധ വിവരക്കേടും ധാരണയില്ലായ്മയും ആണെന്നു പറയാതെ വയ്യ
 
>
>
> >>ഇനി 71ലെ ലിപി പരിഷ്കരണം അനുസരിച്ചാണെങ്കില്‍ MLTT ഫോണ്ടുകള്‍ പോലും ഉപയോഗയോഗ്യമാവില്ല . യൂണിക്കോഡുമതേ . കാരണം ഇവയില്‍ ലിപിപരിഷകരണത്തില്‍ ഇല്ലത്ത എത്രയോ കൂട്ടക്ഷരങ്ങളുമുണ്ട്.<<
>
>  
>
> MLTT ഫോണ്ടുകളിൽ കൂട്ടക്ഷരങ്ങൾ ഉണ്ടെങ്കിലും അവ ഉപയോഗിക്കാതെയും ടൈപ്പ് ചെയ്യാം. യൂണിക്കോഡിൽ കൂട്ടക്ഷരങ്ങൾ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. :-O


കൂട്ടക്ഷരമെന്നല്ല , യൂണിക്കോഡിന്റെ മലയാളം കോഡ് ബ്ലോക്കില്‍ ലിപിപരിഷ്കരണത്തില്‍ ഇടം പിടിക്കാത്ത എത്ര അക്ഷരങ്ങളും ഭിന്നങ്ങളുമുണ്ട് . ? ചുരുക്കത്തില്‍ 71 ലെ ലിപി പരിഷകരണം പാലിക്കണെമെന്നു പറഞ്ഞാല്‍  യൂണിക്കോഡ് ഉപയോഗിക്കാനെ പറ്റില്ല. പിന്നെ കൂട്ടക്ഷരങ്ങള്‍ ഇല്ലാതെ ടൈപ്പ് ചെയ്ത് മലയാലമ് 71ലെ പ്പോലെ ഉപയോഗ്ക്കാനാണു് പ്രിന്‍സിനു താല്പര്യമെങ്കില്‍ താങ്കള്‍  ടൈപ്പ് റൈറ്റര്‍ കലത്ത് ജീവിക്കേണ്ട 40 കൊല്ലം പഴക്കമുള്ള ഒരു മ്യൂസിയം പീസ് താല്പര്യങ്ങളുള്ള അപൂര്‍വ്വ ജനുസാണെന്നേ എനിക്കു പറയാനുള്ളൂ . ഞാന്‍ താങ്കളെ ബഹുമാനിക്കുന്നു

 
>
>  
>
> >>എന്തായാലും വെന്‍ഡര്‍സ്പെസിഫിക്കും  പേജ്‌മേക്കര്‍ കമ്പോസിങ്ങിനായുള്ളതുമായ സിഡാക്കിന്റെ ഐഎസ്.എം ആസ്കി ഫോണ്ടുകള്‍ വേണമെന്ന നിര്‍ബന്ധം ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്നു തിരിച്ചുചോദിച്ചാലോ? <<
>
>  
>
> ആസ്കി ഫോണ്ടുകൾ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിൽ ഉപയോഗിക്കാനാവില്ല എന്നാണോ പറഞ്ഞു വരുന്നത്?


പുസ്തക അച്ചടി യെക്കുറിച്ചുള്ള ചര്‍ച്ചയല്ലേ . അതിനെ സ്വതന്ത്രസോഫ്റ്റ്‌വെയറിലേക്കു കെട്ടണ്ട
കാലഹരണപ്പെട്ട സൊല്യൂഷനുകളെ ഉപേക്ഷിക്കേണ്ടതു് ഏതു ടൈപ്പ്സെറ്റിങ്ങിനും  അനുവാര്യമാണ്.

>
> >>ഒന്നിലധികം ഫോണ്ടുവരികയും കണ്ടന്റില്‍ ഇംഗ്ലീഷ് വരികയും ചെയ്താല്‍ ആകെ കുളമായില്ലേ .<<
>
>  
>
> യൂണിക്കോഡിൽ നിന്ന് ആസ്കിയിലേയ്ക്ക് മാറ്റുമ്പോൾ ഫോണ്ട് പ്രശ്നം വരില്ലല്ലോ. പിന്നെ ഇടയ്ക്ക് ഇംഗ്ലീഷ് ഉണ്ടെങ്കിൽ എന്തുകുഴപ്പം? മലയാളത്തിനായുള്ള യൂണിക്കോഡ് റേഞ്ചിൽ (0D00–0D7F) വരാത്ത ക്യാരക്ടറുകളെയെല്ലാം വെറുതേ വിടാൻ രണ്ടുവരി കോഡ് പോരേ?


കാളവണ്ടിക്കും  സ്പീഡ് ബ്രേക്കോ ?
നോണ്‍സ്റ്റാന്‍ഡേര്‍ഡ് ഹാക്കുകളല്ല , കാഴ്ചപ്പാടോടുകൂടിയുള്ള സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിക്കുന്ന ടെക്നോളജി സൊല്യൂഷനുകളാണു് നമുക്കു വേണ്ടതു്



> >> ഓണ്‍ലൈന്‍ പത്രമാധ്യമങ്ങള്‍  ഫോണ്ട്  സ്വീകരിക്കുന്നതു് ഫോണ്ട് എംബഡിങ്ങ് തലത്തിലായിരിക്കേ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍  ഫോണ്ടുകള്‍ ഏതു ഡീഫോള്‍ട്ട് ആണെന്നതല്ലേ സ്വീകരിക്കലോ അംഗീകാരമോ ആയി കൂട്ടനൊക്കൂ. ഡീഫോള്‍ട്ട് ഫോണ്ടുകള്‍ തനതുലിപി തന്നെയല്ലേ ?<<
>
>  
>
> അങ്ങനെ ഒരു സ്വീകരിക്കലോ അംഗീകാരമോ ഇല്ല എന്നാണ് പറഞ്ഞു വന്നത്. യൂണിക്കോഡിൽ പഴയലിപിയോ പുതിയലിപിയോ ഏതുവേണമെന്ന് തീരുമാനിക്കേണ്ടത് end user ആണ്. ഒരു ഭാഷയിലെ കമ്പ്യൂട്ടിംഗിന്റെ പരിതാപാവസ്ഥയുടെ പ്രതീകമാണ് വെബ്ഫോണ്ടുകൾ.


പ്രിന്‍സിന്റെ സാങ്കേതിക ബോധത്തെപ്പറ്റി കഷ്ടം എന്നേ പറയാനുള്ളൂ . @font-face ഉം HTML5 ഉം CSS3 ഉം ഉണ്ടാക്കുന്ന വിപ്ലവങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ പഠിക്കാന്‍ നോക്കൂ. ഒരു സാമ്പിളിനു് വെബ്‌ഫോണ്ടിന്റെ വര്‍ദ്ധിച്ചു വരുന്ന ഒരു പുതു ഉപയോഗമിതാ https://github.com/blog/1106-say-hello-to-octicons




 
>
>
> >>മേല്‍പ്പറഞ്ഞതുപോലെ മിക്കവാറും കേരളത്തില്‍ ഐടി അറ്റ് സ്കൂളുമുതല്‍ ഉപയോഗിക്കപ്പെടുന്ന എല്ലാ സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും സ്വാഭാവികമായി ഉപയോഗിക്കപ്പെടുക അതാതിന്റെ ഡീഫോള്‍ട്ട് ഫോണ്ടുകളായിരിക്കും എന്നതിനാലും അവ തനതുലിപി ഫോണ്ടുകളാണു് എന്നതിനാലും മനോജിന്റെ വാദം എന്നെ സംബന്ധിച്ച് ടെക്നിക്കലി സ്റ്റാന്‍ഡിങ്ങ് ആണു് <<
>
> എന്നെ സംബന്ധിച്ച് അത് ടെക്നിക്കലി മണ്ടത്തരം ആണ്. കാരണം ഈ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നവർ മുഴുവൻ ഡീഫോൾട്ട് ഫോണ്ട് മാറ്റാൻ അറിയാത്ത മന്ദബുദ്ധികൾ ആണെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ല.

ഇത്തരം ഫാലസികളെ കയ്യില്‍ തന്നെ വെച്ചേക്കൂ .  അതു താങ്കളുടെ വായില്‍ തന്നെ ഇരിക്കട്ടെ