On Sunday 16 December 2012 10:00 AM,
Anivar Aravind wrote:
ഈ ത്രെഡിലെ 2 ഓഫിനു മാത്രം മറുപടി
അനിവാറേ, ഞാനൊരു ലോബിയിങും നടത്തിയിട്ടില്ല, ഇന്നുവരെ ഒരു കാര്യത്തിനും
ഞാൻ പറയുന്നതിനെ പിന്തുണയ്ക്കണമെന്ന് ഞാനാരോടും ഒരിക്കലും
ആവശ്യപ്പെട്ടിട്ടില്ല. അങ്ങനൊരു വ്യാഖ്യാനം ഉണ്ടാക്കരുത്. അനിവാറിനെ
കുറിച്ച് എനിക്ക് വ്യക്തമായ ഒരു കാഴ്ചപ്പാട് വ്യക്തിപരമായി ഉള്ളതിനാൽ
അനിവാറെന്നെ എന്തു പറഞ്ഞാലും എനിക്കൊന്നുമില്ല. പക്ഷേ കമ്മ്യൂണിറ്റിയെ
വെറുതെ കുറ്റപ്പെടുത്തരുത്, പ്രതിക്കൂട്ടിൽ നിർത്തരുത്.
പ്രകാശ് ബാരെ വന്നാലും വന്നില്ലെങ്കിലുമൊന്നുമില്ല. അനൂപൻ പറഞ്ഞത്
കാണുക, ബാരെ വരുന്നതിനോട് എതിർപ്പ് പ്രകടിപ്പിക്കുകയാണ് അനൂപൻ ചെയ്തത്.
പക്ഷേ ആ ത്രെഡ് പൂർണ്ണമായും മറ്റൊരു വിഷയത്തിനായി മാറ്റിക്കളഞ്ഞ
പ്രവൃത്തിയെ എന്താണാവോ വിളിക്കേണ്ടേത്. സംഗമത്തിന് മമ്മൂട്ടി
അല്ലെങ്കിൽ മോഹൻലാൽ വന്നാൽ അനിവാറിന്റെ അഭിപ്രായം എന്തായിരിക്കുമാവോ?
:-)
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l